ശരീരഭാഗം നാട്ടുകാരെ കാണിച്ചു..! വനിതാ ബോഡി ബില്‍ഡർക്ക് ഇറാനില്‍ ലഭിച്ച ശിക്ഷ കേട്ടാൽ...!!
ശരിയത്ത് നിയമ പ്രകാരം ഇറാനില്‍ വനിതാ ബോഡിബില്‍ഡര്‍ അറസ്റ്റില്‍
ടെഹ്‌റാന്‍: ഇറാനുള്‍പ്പെടെയുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് പറയത്തക്ക സ്വാതന്ത്ര്യമൊന്നുമില്ല. നിയമങ്ങള്‍ക്കും മതത്തിന്റെ ചട്ടക്കൂടുകള്‍ക്കും നടുവിലാണ് ഇറാനിലെ സ്ത്രീകളുടെ ജീവിതം.
ശരിയത്ത് നിയമപ്രകാരം സ്ത്രീകള്‍ ശരീരഭാഗങ്ങള്‍ പുറത്ത് കാണിക്കുന്നത് ഇറാനില്‍ കുറ്റകരമാണ്. ഫേസ്ബുക്ക്, ട്വിറ്റര്‍ പോലുള്ള സാമൂഹ്യമാധ്യമങ്ങളില്‍ ഫോട്ടോകള്‍ പങ്കുവെച്ചതിന് നിരവധി സ്ത്രീകള്‍ ഇവിടെ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും ഒടുവിലായി മതനിയമങ്ങള്‍ക്ക് ഇരയായിരിക്കുന്നത് ഷിറിന്‍ നൊബഹാരി എന്ന വനിതാ ബോഡിബില്‍ഡര്‍ ആണ്.

ഷിറിന്‍ നൊബഹാരി ഇറാനിലെ അറിയപ്പെടുന്ന വനിതാ ബോഡിബില്‍ഡര്‍ ആണ്. ഇന്‍സ്റ്റഗ്രാമിലാണ് ഇവര്‍ താന്‍ വ്യായാമം ചെയ്യുന്നത് ഉള്‍പ്പെടെ ഉള്ള ചിത്രങ്ങള്‍ പോസറ്റ് ചെയ്തത്.

ചിത്രങ്ങള്‍ പോസറ്റ് ചെയ്തതിന്റെ പേരില്‍ ഷിറിനെ തേടി ഇറാനി പോലീസുമെത്തി. ശരീരം പുറത്തുകാണിച്ചുവെന്ന പേരില്‍ ഷിറിന്‍ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.

ശരിയത്ത് നിയമപ്രകാരം സ്ത്രീകള്‍ക്ക് ശരീരഭാഗങ്ങള്‍ പുറത്ത് കാണിക്കാന്‍ ഇറാനില്‍ അനുവാദമില്ല. ബുര്‍ഖയും ഹിജാബും ധരിച്ച് മാത്രമേ സ്ത്രീകള്‍ പൊതുജന മധ്യത്തില്‍ പ്രത്യക്ഷപ്പെടാന്‍ പാടുള്ളൂ എന്നാണ് നിയമം.

ഷിറിന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങളൊന്നും തന്ന നഗ്നചിത്രങ്ങളോ അശ്ലീല ചിത്രങ്ങളോ അല്ല. മറിച്ച് വ്യായാമ വേഷത്തില്‍ ജിമ്മിലുള്ള ചിത്രങ്ങളാണ് ഭൂരിപക്ഷവും.

ഷിറിന്റെ ചിത്രങ്ങളില്‍ കൈയും മസിലുകളുമാണ് തോൾഭാഗവും തലയുമാണ് പുറത്ത് കാണുന്നത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നല്‍കുന്നതിന്റെ പേരില്‍ സർക്കാർ ഈ ബോഡിബില്‍ഡറിന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

പുറത്തിറങ്ങുമ്പോള്‍ മാത്രമല്ല മത്സരങ്ങളില്‍ പങ്കെടുക്കുമ്പോഴും സ്ത്രീകള്‍ ശരീരം മറച്ചിരിക്കണമെന്നാണ് ഇറാനിലെ നിയമം. സര്‍ക്കാര്‍ മുന്നറിയിപ്പിന് ശേഷവും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിനാലാണ് ഷിറിന്‍ അറസ്റ്റിലായത്.

അന്താരാഷ്ട്ര വേദികളില്‍ പ്രശസ്തയായ വനിതാ ബോഡിബില്‍ഡറാണ് ഷെറിന്‍. 2 മില്യണ്‍ റിയാല്‍ കെട്ടിവെച്ചാല്‍ മാത്രമേ ഷെറിന് ജാമ്യം ലഭിക്കുകയുള്ളൂ.












Click it and Unblock the Notifications