കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുലയൂട്ടുന്ന അമ്മയെ അപമാനിച്ച ഗോള്‍ഫ് താരങ്ങളെ സസ്‌പെന്‍ഡ് ചെയ്തു

  • By Anwar Sadath
Google Oneindia Malayalam News

ലണ്ടന്‍: ഗോള്‍ഫ് ക്ലബ്ബില്‍വെച്ച് മുലയൂട്ടിക്കൊണ്ടിരുന്ന അമ്മയെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയ മൂന്നു വനിതാ ഗോള്‍ഫ് താരങ്ങളെ ക്ലബ്ബ് സസ്‌പെന്‍ഡ് ചെയ്തു. ലണ്ടനിനടുത്തുള്ള ലീസ്റ്റര്‍ഷെയറിലെ വെറ്റ്‌സ്റ്റോണ്‍ ഗോള്‍ഫ് ക്ലബ്ബിലെ മൂന്നുപേര്‍ക്കെതിരെയാണ് നടപടി ഉണ്ടായിരിക്കുന്നത്. നടപടിക്ക് പിന്നാലെ രണ്ടുപേര്‍ ക്ലബ്ബില്‍ നിന്നും രാജിവെച്ചപ്പോള്‍ ഒരാള്‍ ക്ലബ്ബിന്റെ നടപടിയെ ചോദ്യം ചെയ്തു രംഗത്തെത്തി.

ലേഡീസ് ക്യാപ്റ്റന്‍ പാം നട്ടിങ്, ലെസ്സി ബെയ്‌ലി, ജാനറ്റ് മോറിസ് എന്നിവര്‍ക്കെതിരെയാണ് നടപടി. ക്ലബ്ബ് ഹൗസിലിരുന്ന കുട്ടിക്ക് മുലയൂട്ടുമ്പോള്‍ ഇവര്‍ അപമാനിച്ചെന്ന് കാട്ടി ഒരു സ്ത്രീ നല്‍കിയ പരാതിയിലാണ് നടപടി. പരാതിക്കാരിയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടില്ല. ഒരു റൗണ്ട് ഗോള്‍ഫ് മത്സരത്തിനുശേഷം താരങ്ങള്‍ വിശ്രമിക്കാനായി ക്ലബ്ബിലെത്തിയപ്പോഴായിരുന്നു സംഭവം.

breastfeeding

28 വര്‍ഷമായി ക്ലബ്ബില്‍ മെമ്പറാണ് ജാനറ്റ് മോറിസ്. ഇവര്‍ യുവതിയുടെ പരാതി നിഷേധിച്ചിട്ടുണ്ട്. സംഭവം ഊതിപ്പെരുപ്പിക്കുകയായിരുന്നെന്നും പരാതിപ്പെടാന്‍ മാത്രമുള്ള സംഭവം നടന്നിട്ടില്ലെന്നും അവര്‍ പറഞ്ഞു. അമ്മയും അമ്മൂമ്മയുമൊക്കെയായ തനിക്ക് മുലയൂട്ടുന്നതിനെക്കുറിച്ച് പറഞ്ഞു തരേണ്ട ആവശ്യമില്ല. ഒരുസ്ത്രീയെയും അതിന്റെ പേരില്‍ താന്‍ അപമാനിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.

34 വര്‍ഷമായി ക്ലബ്ബ് മെമ്പറായ നട്ടിങ് ക്ലബ്ബിന്റെ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് അറിയിച്ചു. താന്‍ തെറ്റുകാരിയല്ലെന്നും അനാവശ്യ വിവാദമാണ് ഉണ്ടായിരിക്കുന്നതെന്നും അവര്‍ പറരഞ്ഞു. ഇംഗ്ലീഷ് ഗോള്‍ഫ് യൂണിയന്റെ നിയമാവലിയാണ് പിന്തുടരുന്നതെന്ന് ക്ലബ്ബ് പ്രസിഡന്റ് ഡേവിഡ് ഡാല്‍ബി വിഷയത്തില്‍ പ്രതികരിച്ചു.

English summary
Female golfers suspended after abuse breastfeeding mother
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X