Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീകളോട് അതിക്രമം കാണിച്ചാല്‍ ഇത് പോലിരിക്കും, യുവാവിനെ നിലത്തടിച്ച് യുവതി; വീഡിയോ വൈറല്‍

ബ്രസീല്‍: സ്ത്രീകളോട് ബസ്സില്‍ അതിക്രമം കാണിച്ചാല്‍ ദേ ഇത് പോലിരിക്കും, ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെ യുവതിയെ കന്നുപിടിച്ച യുവാവിനെ പഞ്ഞിക്കിടുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്. ബ്രസീലിലെ ബെലാം സിറ്റിയിലാണ് സംഭവം. ജിമ്മില്‍ നിന്നും വീട്ടിലേക്ക് ബസ്സില്‍ യാത്രചെയ്യുകയായിരുന്ന യുവതിയെ കടന്ന്പിടിക്കാന്‍ ശ്രമിച്ച യുവാവിനെയാണ് യുവതി അക്രമിച്ചത്. തന്നെ കടന്ന്പിടിക്കുകയും ലൈംഗികമായി അധിക്ഷേപിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് യുവതി യുവാവിനെ അക്രിച്ചത്.

ph

ബസിലെ മറ്റ് യാത്രക്കാരാണ് വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. ഇയാളുടെ കഴുത്തിന് കുത്തിപിചിട്ട ശേഷം ബസ്സിന്റെ തറയിലേക്ക് ഇടുന്നതാണ് ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കുന്നതെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ യുവതി ആയോധന കലയായ മുറെയടക്കം പഠിക്കുന്നതാണെന്നും കഴുത്തിന് കുത്തിപിടിച്ച് നിലത്തിട്ട ശേഷം മൂക്കിന് ആഞ്ഞ് കുത്തുകയാണുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നീട് വണ്ടി അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് ബസ് വിടാന്‍ യുവതി ഡ്രൈവറോട് നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതിയും നല്‍കി. പൊലീസ് ആളെ തിരിച്ചറിയുകയും പ്രതിക്കെതിരെയുള്ള കേസ് എടുക്കുകയും ചെയ്തു. തിരക്കുള്ള ബസ്സില്‍ സ്ത്രീയെ കടന്നുപിടിക്കാന്‍ ശ്രമിച്ചന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

തന്നെ ആരും സഹായിക്കാന്‍ ഒന്നും ചെയ്തില്ലെന്ന് യുവതി പറഞ്ഞു. സ്‌പോര്‍ട്‌സിനോടുള്ള ഇഷ്ടവും സ്വയരക്ഷയും കണക്കിലെടുത്താണ് ഇവര്‍ മുറെ എന്ന ആയോധന കല പരിശീലച്ചതെന്ന് യുവതി പറഞ്ഞു. അത് ഇപ്പോള്‍ ഗുണമായെന്നും. തന്നെ കടന്ന്പിടിക്കാന്‍ ശ്രമിച്ചയാളോട് തന്നെ പയറ്റാന്‍ കഴിഞ്ഞുവെന്നും യുവതി പറഞ്ഞു. ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാനുള്ള ശിക്ഷയാണിത്. ബ്രസീലിയന്‍ നിമമനുസരിച്ച് ഗുകുരലൈഗികാതിക്രമമാണെങ്കില്‍ അയാള്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുക്കാനും വകുപ്പുണ്ട്. അഇത്തരത്തില്‍ നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യാറുള്ളത്. ബസ്സില്‍ സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം കാട്ടുന്നയാളെ സ്ത്രീകള്‍ തന്നെ വെളിച്ചത്ത് കൊണ്ട് വരാറുണ്ട്. അയാളുടെ വീഡിയോ സഹതിം സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്താണ് സ്ത്രീകള്‍ പ്രതകരിക്കുന്നത്. കൂടാതെ ഇത്തരത്തില്‍ അടി നല്‍കി പ്രതികരിക്കുന്നവരും ഏറെയാണ്. ഇങ്ങനെ പ്രതകരിക്കുന്ന നിരവധി വിഡിയോകളാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. കൂടാതെ സോഷ്യല്‍ മീഡിയകളില്‍ അശ്ലീല സന്ദേശമയക്കുന്നയാളുകളെയും സോഷ്യല്‍ മീഡിയ വഴി സ്ത്രീകള്‍ വെളിച്ചത്ത് കൊണ്ട് വരാറുണ്ട്. സിനിമാ താരങ്ങളാണ് ഇത്തരത്തിലുള്ള അക്രമങ്ങള്‍ക്ക് ഇരയാകുന്നത്. അത്തരം സന്ദേശങ്ങള്‍ അയക്കുന്നവരുടെ പ്രൊഫൈല്‍ സഹിതമാണ് വെളിച്ചത്ത് കൊണ്ടുവരാറുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+