കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്യൂട്ട്‌കേസിനുള്ളില്‍ ചുരുണ്ടുകൂടി 19കാരി, സാഹസം എന്തിനെന്നറിയണ്ടേ!

രണ്ടു പേരെ ഒഴികെ മറ്റ് എല്ലാവരെയും പോലീസ് തിരിച്ചയച്ചിരുന്നു. ചികിത്സക്കായിട്ടാണ് രണ്ടു പേരെ കടത്തിവിട്ടത്. അഭയാര്‍ഥികളുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റതായി സ്‌പെയിന്‍

  • By Gowthamy
Google Oneindia Malayalam News

മാഡ്രിഡ് : പെട്ടിക്കുള്ളില്‍ ചുരുണ്ട് കൂടി അതിര്‍ത്തികടക്കാന്‍ ശ്രമിച്ച 19കാരി പിടിയില്‍. സ്‌പെയിനിലേക്ക് കടക്കാന്‍ ശ്രമിച്ച മെറോക്കന്‍ പെണ്‍കുട്ടിയെയാണ് പെട്ടിക്കുള്ളില്‍ നിന്ന് പോലീസ് പൊക്കിയത്.

മൊറോക്കയുമായി ചേര്‍ന്ന് കിടക്കുന്ന സ്‌പെയിനിന്റെ പ്രദേശമായ സിയൂട്ടുവയില്‍ വച്ചാണ് പെണ്‍കുട്ടിപിടിക്കപ്പെട്ടത്. 2017 ആരംഭിക്കുന്നതിന് തൊട്ടു മുമ്പ് സ്‌പെയിനിലേക്ക് കടക്കാന്‍ ശ്രമിച്ച ആയിരത്തിലധികം കുടിയേറ്റക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് 19കാരി പെട്ടിക്കുള്ളില്‍ കയറി കടക്കാന്‍ ശ്രമിച്ചത്.

suitcase

രണ്ടു പേരെ ഒഴികെ മറ്റ് എല്ലാവരെയും പോലീസ് തിരിച്ചയച്ചിരുന്നു. ചികിത്സക്കായിട്ടാണ് രണ്ടു പേരെ കടത്തിവിട്ടത്. അഭയാര്‍ഥികളുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റതായി സ്‌പെയിന്‍ അറിയിച്ചു.

മൊറോക്കയിലെ സ്‌പെയിനിന്റെ രണ്ട് പ്രദേശങ്ങളാണ് സിയൂട്ടുവയും മെലീല്ലയും. ഇതുവഴിയാണ് ആഫ്രിക്കയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ യൂറോപ്പിലേക്ക് കടന്നിരുന്നത്. അതേസമയം കുടിയേറാന്‍ ശ്രമിക്കുന്നവരെ മൊറോക്കയിലേക്ക് തിരിച്ചയച്ചതിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

English summary
A 19-year-old female Moroccan migrant curled up in a suitcase, was caught by the border police as she was trying to get smuggled into Spain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X