ആകര്‍ഷണക്ഷമതാ പരിശോധന; പരാതിയുമായി ഉദ്യോഗസ്ഥര്‍
മെക്‌സിക്കോ സിറ്റി: മെക്‌സികോയിലെ വനിതാ ഓഫീസര്‍മാര്‍ക്ക് ആകര്‍ഷണക്ഷമതാ പരിശോധന ഏര്‍പ്പെടുത്തിയതില്‍ പരാതിയുമായി രംഗത്ത്. പുതുതായി രൂപീകരിക്കുന്ന വനിതകള്‍ക്കു മാത്രമായുള്ള യൂണിറ്റിനാണ് ഈ പരിശോധന. കോഇന്‍സിഡിന്‍ മുജേരെസ് എന്ന സന്നദ്ധ സംഘടനയാണ് ഇക്കാര്യം അറിയിച്ചത്.
വനിതാ പോലീസുകാരുടെ ശരീരഭാരവും രൂപവുമൊക്കെയാണ് മെക്‌സിക്കന്‍ നഗരമായ കെരെത്താരോയില്‍ നടന്ന പരിശോധനയില്‍ അളന്നത്. രണ്ട് വനിതാ ഉദ്യാഗസ്ഥര്‍ മനുഷ്യാവകാശ കമ്മീഷനു പരാതി നല്‍കിയിട്ടുണ്ട്. തങ്ങളെ കന്നുകാലികളെപോലെയാണ് പരിശോധന നടത്തിയതെന്ന് അവര്‍ പറഞ്ഞു.

സുന്ദരികളായ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ സ്‌ക്വാഡ് എന്ന ആശയം 2013ലാണ് മെക്‌സികോയില്‍ ഉണ്ടായത്. പോലീസ് ഉദ്യോഗസ്ഥരെന്ന ബഹുമാനം പോലും ഇല്ലാതെയാണ് തങ്ങനെ പരിശോധനയ്ക്ക് വിധേയമാക്കിയതെന്ന് അവര്‍ പറഞ്ഞു. തങ്ങളുടെ അവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്നും അവര്‍ വ്യക്തമാക്കി.
തനിക്ക് ഷോഗേള്‍ ആകാനല്ല പോലീസാകാനാണ് പരിശാലനം ലഭിച്ചതെന്ന് ഒരു ഉദ്യോഗസ്ഥ പറഞ്ഞതായി സന്നദ്ധ സംഘടന പ്രതിനിധി വെളിപ്പെടുത്തി. ഈ സംഭവം കേരത്താരോ പോലീസ് ചീഫ് റൊളാന്‍ഡോ യൂജിനോ ഹിഡാല്‍ഗോ എഡിയുടെ രാജി ആവശ്യപെട്ട് പോലീസുകാര്‍ പ്രതിഷേധിക്കുന്നതില്‍ വരെ എത്തി.












Click it and Unblock the Notifications