പെണ്‍കുട്ടിയുമായി ബന്ധം പുലര്‍ത്തിയ അധ്യാപികയെ അറസ്റ്റ് ചെയ്തു
ലൂയിസിയാന: പതിനാറുവയസുള്ള വിദ്യാര്‍ഥിനിയുമായി അവിഹിത ബന്ധം പുലര്‍ത്തിയതിന്റെ പേരില്‍ സ്കൂള്‍ അധ്യാപികയെ അറസ്റ്റ് ചെയ്തു. അമേരിക്കയിലെ ലൂയിസിയാന സ്റ്റേറ്റിലെ ന്യൂ ഓര്‍ലിയന്‍സിലുള്ള ഒരു സ്കൂളിലെ അധ്യാപികയായ കിംബര്‍ലി നഖ്വിന്(26) ആണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
സപ്തംബര്‍ 2014 മുതല്‍ ഓഗസ്ത് 2015വരെ വിദ്യാര്‍ഥിനിയുമായി അധ്യാപികയ്ക്ക് ബന്ധമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. സ്കൂളിലെ ജ്യോഗ്രഫി അധ്യാപികയായ കിംബര്‍ലിയും വിദ്യാര്‍ഥിയും തമ്മില്‍ കൈമാറിയ ഫോണ്‍ സന്ദേശങ്ങള്‍ പോലീസ് കണ്ടെടുത്തിരുന്നു. അധ്യാപികയുമായുള്ള ബന്ധം വിദ്യാര്‍ഥിനിയും പോലീസിനോട് സമ്മതിച്ചു.

ഇരുവരും തമ്മിലുള്ള ഒരു ബന്ധം പെണ്‍കുട്ടിയുടെ ബന്ധുവാണ് കണ്ടുപിടിച്ചത്. പിന്നീട് മാതാപിതാക്കളെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. സ്കൂളിലും പുറത്തും വെച്ച് അധ്യാപിക പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായി പോലീസ് പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതിനാണ് അധ്യാപികയ്ക്കെതിരെ കേസ് ചാര്‍ജ് ചെയ്തിട്ടുള്ളത്.
അധ്യാപികയെ സ്കൂളില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു. നേരത്തെ രണ്ട് അധ്യാപികമാരെ ഇതേ സ്കൂളില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളുമായി ബന്ധം പുലര്‍ത്തിയതിനെ തുടര്‍ന്നായിരുന്നു സസ്പെന്ഷന്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications