സിനിമ സ്റ്റൈലില്‍ കൊളെജ് അധ്യാപികയുടെ ഒളിച്ചോട്ടം, ഒളിച്ചോടിയത് പ്രിന്‍സിപ്പാളിനൊപ്പം
കൊളംബോ: കൊളെജ് അധ്യാപിക പ്രിന്‍സിപ്പാളിനൊപ്പം ഒളിച്ചോടി. ശ്രീലങ്കയിലാണ് സംഭവം. ഭര്‍ത്താവുമായി വഴക്കിട്ട അധ്യാപികയാണ് അതേ ദിവസം പ്രിന്‍സിപ്പാളിനൊപ്പം ഒളിച്ചോടിയത്. ഏറെ നാളായി അധ്യാപിക പ്രിന്‍സിപ്പാളുമായി അടുപ്പത്തിലായിരുന്നു.
ഞായറാഴ്ചയാണ് അധ്യാപിക ഭര്‍ത്താവിനോട് വഴക്കിട്ട് വീട് വിട്ടത്. വീട്ടില്‍ നിന്നും ഇറങ്ങിയ അധ്യാപിക കുഞ്ഞിനേയും ജോലിക്കാരിയേയും ഒപ്പം കൂട്ടി നേരെ പോയത് ഭര്‍ത്താവിനെതിരെ പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനിലേയ്ക്കായിരുന്നു. പിന്നീട് വീട്ടിലേയ്ക്ക് മടങ്ങിയ ഇവര്‍ അധികം വൈകാതെ പ്രിന്‍സിപ്പാളിനടുത്തേയ്ക്ക് പോയി.

ശേഷം പ്രിന്‍സിപ്പാളിനേയും കൂട്ടി വന്ന ഭര്‍ത്താവില്‍ നിന്നും കുഞ്ഞിനെ ബലം പ്രയോഗിച്ച് വാങ്ങി ഒളിച്ചോടുകയായിരുന്നു. ഒളിച്ചോടിയ അധ്യാപികയെ ഇതുവരേയും കണ്ടെത്താന്‍ ആയില്ല. പൊലീസിനും വിദ്യാഭ്യാസ വകുപ്പിനുമൊക്കെ ഇവരുടെ ഭര്‍ത്താവ് ഇതിനോടകം തന്നെ ഒട്ടേറെ പരാതികള്‍ നല്‍കി. എന്നിട്ടും രക്ഷയില്ല.












Click it and Unblock the Notifications