15കാരനുമായി 32കാരിയായ ടീച്ചര്‍ക്ക് പ്രണയം, പീഡനം

15കാരനായ തന്റെ വിദ്യാര്‍ത്ഥിയെ ലൈംഗീകമായി പീഡിപ്പിച്ചതിന് അധ്യാപിക അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ തെറ്റായ വഴിയില്‍ നയിച്ചതിനും ലൈംഗിക ബന്ധത്തിന് ഏര്‍പ്പെടുത്തിയതിനുമാണ് വിവാഹിതയും രണ്ട് കുട്ടികളുമുള്ള 32കാരിയെ അറസ്റ്റ് ചെയ്തത്.
സ്‌കൂളിലെ ഒരു വിനോദയാത്രയ്ക്കിടെയാണ് അധ്യാപികയും വിദ്യാര്‍ത്ഥിയും തമ്മില്‍ സൗഹൃദത്തിലാകുന്നത്. പരസ്പരം നമ്പറുകള്‍ കൈമാറിയ ഇരുവരും ഫോണിലൂടെ കൂടുതല്‍ അടുക്കുകയും പ്രണയത്തിലാകുകയും ചെയ്തു. പിന്നീട് അധ്യാപിക കുട്ടിയെ ലൈംഗിക ബന്ധത്തിന് ക്ഷണിക്കുകയായിരുന്നത്രെ.
സംശയത്തെ തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ പോലീസല്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കള്ളി വെളിച്ചത്തായത്. കേസ് കോടതിയില്‍ എത്തിയതോടെ കുട്ടിയുമായുള്ള സൗഹൃദം അവസാനിപ്പിക്കാന്‍ തയ്യാറണെന്ന് അധ്യാപിക പറഞ്ഞു. കുറ്റം തെളിയിക്കപ്പെട്ടാല്‍ പത്ത് വര്‍ഷം തടവും പിഴയുമാണ് അധ്യാപികയ്ക്ക് ലഭിക്കുന്ന ശിക്ഷ. കേസിന്റെ വിധി ഈ മാസം പ്രഖ്യാപിക്കും.












Click it and Unblock the Notifications