കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വീഡനിലുണ്ടൊരു ഫെമിനിസ്റ്റ് മന്ത്രിസഭ

Google Oneindia Malayalam News

സ്റ്റോക്ക്‌ഹോം : മന്ത്രിസഭയിലെ പകുതിയിലേറെപ്പെരും വനിതകളായാല്‍ എങ്ങനെയുണ്ടായിരിക്കും. നമ്മുടെ നാട്ടില്‍ അത്തരമൊരു മന്ത്രിസഭ എന്നെങ്കിലും സങ്കല്പ്പിക്കാനാകുമോ...എന്നാല്‍ കേട്ടോളൂ സ്വീഡനില്‍ അത്തരമൊരു സ്ത്രീപക്ഷ മന്ത്രിസഭ പുതുതായി അധികാരത്തില്‍ വന്നിരിക്കുകയാണ്.

സ്വീഡനിലെ പ്രധാനമന്ത്രിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് സ്റ്റെഫാന്‍ ലോഫ്വാനിന്റെ മന്ത്രിസഭയിലെ പകുതിപ്പേര്‍ വനിതകളാണ്. അതായത് 24 അംഗങ്ങളില്‍ 12 പേര്‍ വനിതകള്‍. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും ഗ്രീന്‍ പാര്‍ട്ടിയും അടങ്ങുന്നതാണ് സ്വീഡനിലെ പുതിയ സര്‍ക്കാര്‍. ഗ്രീന്‍ പാര്‍ട്ടിയില്‍ നിന്നും ക്യാബിനറ്റിലേക്ക് മന്ത്രിമാരെത്തുന്നത് സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളുടെ ചരിത്രത്തിലെ ആദ്യ സംഭവം കൂടിയാണ്.

women

പ്രധാന വകുപ്പുകളായ ധനകാര്യവും വിദേശകാര്യവുമെല്ലാം വനിതകളുടെ കയ്യില്‍ ഭദ്രമാണെന്ന് പ്രധാനമന്ത്രി പറയുന്നു.മഗ്ദലിന ആന്‍ഡേഴ്‌സണ്‍ ആണ് പുതിയ ധനമന്ത്രി. മുന്‍ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷണര്‍ ആയിരുന്ന മാര്‍ഗോട്ട് വാള്‍സ്‌ട്രോമിനാണ് വിദേശകാര്യത്തിന്റെ ചുമതല. ഗ്രീന്‍ പാര്‍ട്ടി നേതാക്കളായ ആസ റോംസണ്‍, ഗുസ്തവ് ഫ്രിഡോലിന്‍ എന്നിവര്‍ പരിസ്ഥിതി, വിദ്യാഭ്യാസം എന്നിവ കൈകാര്യം ചെയ്യും.
''രാജ്യത്ത് രാഷ്ട്രീയവും സാമൂഹികവുമായ മാറ്റങ്ങള്‍ എന്നും ആഗ്രഹിക്കുകയും സ്വാഗതം ചെയ്യുന്നവരുമാണ് സ്വീഡനിലെ ജനങ്ങള്‍. എല്ലാ വെല്ലുവിളികളും ഏറ്റെടുത്ത് പുതിയ സര്‍ക്കാര്‍ വിജയകരമായി മുന്നോട്ടുപോകും. '' - പ്രധാനമന്ത്രി പറയുന്നു.

English summary
New Swedish cabinet comprises equal number of male, female ministers. 12 female and 12 male members are there in the newly formed cabinet. Swedish cabinet comprises equal number of male, female ministers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X