ഓവുചാല്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ പ്ലംബര്‍ ഞെട്ടി, പൈപ്പിനകത്ത് മനുഷ്യഭ്രൂണം!!!, സംഭവം ഞെട്ടിക്കും...
ഓവുചാല്‍ നന്നാക്കാന്‍ ഇറങ്ങിയ പ്ലംബര്‍ പൈപ്പിനകത്ത് മനുഷ്യഭ്രൂണം കണ്ടെത്തി
ലണ്ടന്‍: ബ്രിട്ടനിലെ ബ്രൂക്ക്‌ലിനില്‍ ഓവുചാല്‍ നന്നാക്കാന്‍ ഇറങ്ങിയ പ്ലംബര്‍ ഞെട്ടി. പൈപ്പിനകത്തു മനുഷ്യഭ്രൂണത്തെയാണ് ഇയാള്‍ കണ്ടെത്തിയത്.
കനാര്‍സി സ്ട്രീറ്റിലെ ഒരു വീട്ടിനകത്തെ ഓവുചാലിലാണ് മനുഷ്യഭ്രൂണം കണ്ടത്. ഉടന്‍ തന്നെ പ്ലംബര്‍ പോലിസിനെ വിവരമറിയിക്കുകയായിരുന്നു. വെള്ളം പോവുന്നതില്‍ തടസ്സം നേരിട്ടതിനെത്തുടര്‍ന്നാണ് വീട്ടുകാര്‍ പ്ലംബറെ വിളിക്കുന്നത്. കെട്ടിടത്തിന്റെ ബേസ്‌മെന്റില്‍ ജോലി ചെയ്യവെയാണ് പ്ലംബര്‍ നടുക്കുന്ന കാഴ്ചകണ്ടത്.

സംഭവുമായി ബന്ധപ്പെട്ടു ഈ വീട്ടില്‍ താമസിക്കുന്ന സ്ത്രീയെ പോലിസ് ചോദ്യം ചെയ്തു കഴിഞ്ഞു. 2016 ഒക്ടോബറില്‍ ഇവര്‍ ഗര്‍ഭിണിയായിരുന്നതായി സൂചനയുണ്ട്. ബാത്ത്‌റൂമില്‍ വച്ച് ഗര്‍ഭം അലസ്സിപ്പോയതിനാലാവാം ഭ്രൂണം കണ്ടെത്തിയതെന്നാണ് നിഗമനം.
വിശദമായ അന്വേഷണം ആരംഭിച്ചതായി പോലിസ് അധികൃതര്‍ അറിയിച്ചു. മെഡിക്കല്‍ വിഭാഗം ഭ്രൂണത്തെ വിശദമായ പരിശോധനയ്ക്കു വിധേയമാക്കുമെന്നും ഇതിലൂടെ മരണകാരണം അറിയാനാവുമെന്നുമാണ് റിപോര്‍ട്ട്.












Click it and Unblock the Notifications