ഫിഡല്‍ കാസ്ട്രോ ആഡംബരപ്രേമിയോ?
ഹവാന: വിപ്ലവ ഇതിഹാസം ഫിഡല്‍ കാസ്ട്രോ ഒരു യഥാര്‍ത്ഥ വിപ്ലകാരിയായിരുന്നില്ല. ഒരു കമ്യൂണിസ്റ്റുകാരനോ വിപ്ലവകാരിയോ പാലിക്കേണ്ട ജീവിത രീതികളായിരുന്നില്ല ഫിഡലിന്റേത്. ആഡംബരങ്ങളില്‍ ഭ്രമിച്ച ഒരു ബൂര്ഷ്വാസിയെപ്പോലെയാണ് ലോകംകണ്ട ഏറ്റവും വലിയ വിപ്ലവകാരി ജീവിച്ചിരുന്നത്.
ഫിഡല്‍ കാസ്ട്രോയെക്കുറിച്ച് അദ്ദേഹത്തിന്റെ അംഗരക്ഷകനായിരുന്ന ആളാണ് ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ലളിതജീവിതം കാസ്ട്രോയുടെ അഭിനയം മാത്രമായിരുന്നു എന്നാണ് ഇയാള്‍ പറയുന്നത്.

യുവാന്‍ റിണാള്‍ഡോ സാഞ്ചസ്, നീണ്ട 17 വര്‍ഷക്കാലം ഫിഡല്‍ കാസ്ട്രോയുടെ അംഗരക്ഷകനായിരുന്നു. ഈ കാലഘട്ടത്തെക്കുറിച്ചുള്ള തുറന്ന് പറച്ചിലിലാണ് സാഞ്ചസ് ഫിഡല്‍ കാസ്ട്രോ എന്ന വിപ്ലവകാരിയുടെ മറ്റൊരു മുഖം തുറന്ന് കാണിക്കുന്നത്. ഫിഡല്‍ കാസ്ട്രോയുടെ രഹസ്യ ജീവിതം എന്ന പേരില്‍ സാഞ്ചസ് എഴുതിയ പുസ്തകത്തിലാണ് ഈ വിവരങ്ങള്‍.
ഫിഡല്‍ കാസ്ട്രോക്ക് സ്വന്തമായി നിരവധി യാച്ചുകളുണ്ട്(ആഡംബര ബോട്ടുകള്‍) . സ്വന്തമായി ഒരു ദ്വീപ്. അവിടെ ആഡംബര സംവിധാനങ്ങള്‍ ഏറെ. മെഡിക്കല്‍ സെന്റര്‍, ബാസ്കറ്റ് ബോള്‍ കോര്‍ട്ട്, തുടങ്ങി സംവിധാനങ്ങള്‍ ഏറെയാണത്രെ.
20 ആഡംബര വീടുകള്‍ ഫിദലിന് സ്വന്തമായി ഉണ്ടത്രെ. അതിലൊന്ന് ഒരു കരീബിയന്‍ ദ്വീപിലാണ്- സായോ പീഡ്ര. സ്ത്രീ വിഷയത്തിലും ഫിഡല്‍ അതീവ തത്പരനായിരുന്നു. ഭാര്യ ദാലിയോ സോടോ ഡെല്‍ വാല്ലെയെക്കൂടാതെ ഒരു ഫ്ലൈറ്റ് അറ്റന്‍ഡന്റ്, പരിഭാഷക, മറ്റൊരു യുവതി എന്നിവരുമായി ഫിഡല്‍ കാസ്ട്രോ ബന്ധം പുലര്‍ത്തിയിരുന്നത്രെ.
സായോ പാഡ്ര ദ്വീപിലെ ആഡംബര വസതിയിലേക്ക് ക്ഷണം കിട്ടിയ അപൂര്‍വ്വം വ്യക്തികളേ ലോകത്തുള്ളൂ. അതില്‍ ഒരാള്‍ അടുത്തിടെ അന്തരിച്ച എഴുത്തുകാരന് ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസ് ആയിരുന്നത്രെ.
സാഞ്ചസ് ഉന്നയിക്കുന്നതെല്ലാം ശരിയാകണമെന്ന് ഒരു നിര്‍ബന്ധവുമില്ല. ഇയാളുടെ സഹോദരനെ പണ്ട് വിപ്ലവ ക്യൂബ ജയിലില്‍ അടച്ച് പീഡിപ്പിച്ചതിന് ശേഷം അമേരിക്കയിലേക്ക് കയറ്റിയയച്ചതാണ്. ഇതിന്റെ ദേഷ്യം സാഞ്ചസിന് കാണുമെന്നുറപ്പാണ്.
എന്നാല്‍ കാസ്ട്രോയെക്കുറിച്ച്, അദ്ദേഹത്തോട് ഏറെ അടുത്തു നിന്നിരുന്ന ഒരാള്‍ നടത്തിയ വെളിപ്പെടുത്തലുകളെ നിസ്സാരമായി തള്ളിക്കളയാനും ആകില്ല. പക്ഷേ ദശാബ്ദങ്ങള്‍ക്ക് മുമ്പ് , ഗ്രാന്മ എന്നൊരു പഴയ പടക്കപ്പലില്‍ ധീരതയും ദേശസ്നേഹവും മാത്രം കൈമുതാലാക്കിയ ഒരു പറ്റം ചെറുപ്പാരുമായി രാജ്യത്തെ രക്ഷിക്കാനിറങ്ങിയ കാസ്ട്രോയെ മറക്കാനാകില്ല. ആ കാസ്ട്രോക്ക് ഈ പറഞ്ഞതുപോലെ ഒരു ജീവിതം നയിക്കാനാകുമോ...?
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications