• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ഫിഡല്‍ കാസ്‌ട്രോ ആഡംബരപ്രേമിയോ?

  • By Soorya Chandran

ഹവാന: വിപ്ലവ ഇതിഹാസം ഫിഡല്‍ കാസ്‌ട്രോ ഒരു യഥാര്‍ത്ഥ വിപ്ലകാരിയായിരുന്നില്ല. ഒരു കമ്യൂണിസ്റ്റുകാരനോ വിപ്ലവകാരിയോ പാലിക്കേണ്ട ജീവിത രീതികളായിരുന്നില്ല ഫിഡലിന്റേത്. ആഡംബരങ്ങളില്‍ ഭ്രമിച്ച ഒരു ബൂര്‍ഷ്വാസിയെപ്പോലെയാണ് ലോകംകണ്ട ഏറ്റവും വലിയ വിപ്ലവകാരി ജീവിച്ചിരുന്നത്.

ഫിഡല്‍ കാസ്‌ട്രോയെക്കുറിച്ച് അദ്ദേഹത്തിന്റെ അംഗരക്ഷകനായിരുന്ന ആളാണ് ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ലളിതജീവിതം കാസ്‌ട്രോയുടെ അഭിനയം മാത്രമായിരുന്നു എന്നാണ് ഇയാള്‍ പറയുന്നത്.

യുവാന്‍ റിണാള്‍ഡോ സാഞ്ചസ്, നീണ്ട 17 വര്‍ഷക്കാലം ഫിഡല്‍ കാസ്‌ട്രോയുടെ അംഗരക്ഷകനായിരുന്നു. ഈ കാലഘട്ടത്തെക്കുറിച്ചുള്ള തുറന്ന് പറച്ചിലിലാണ് സാഞ്ചസ് ഫിഡല്‍ കാസ്‌ട്രോ എന്ന വിപ്ലവകാരിയുടെ മറ്റൊരു മുഖം തുറന്ന് കാണിക്കുന്നത്. ഫിഡല്‍ കാസ്‌ട്രോയുടെ രഹസ്യ ജീവിതം എന്ന പേരില്‍ സാഞ്ചസ് എഴുതിയ പുസ്തകത്തിലാണ് ഈ വിവരങ്ങള്‍.

ഫിഡല്‍ കാസ്‌ട്രോക്ക് സ്വന്തമായി നിരവധി യാച്ചുകളുണ്ട്(ആഡംബര ബോട്ടുകള്‍) . സ്വന്തമായി ഒരു ദ്വീപ്. അവിടെ ആഡംബര സംവിധാനങ്ങള്‍ ഏറെ. മെഡിക്കല്‍ സെന്റര്‍, ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട്, തുടങ്ങി സംവിധാനങ്ങള്‍ ഏറെയാണത്രെ.

20 ആഡംബര വീടുകള്‍ ഫിദലിന് സ്വന്തമായി ഉണ്ടത്രെ. അതിലൊന്ന് ഒരു കരീബിയന്‍ ദ്വീപിലാണ്- സായോ പീഡ്ര. സ്ത്രീ വിഷയത്തിലും ഫിഡല്‍ അതീവ തത്പരനായിരുന്നു. ഭാര്യ ദാലിയോ സോടോ ഡെല്‍ വാല്ലെയെക്കൂടാതെ ഒരു ഫ്‌ലൈറ്റ് അറ്റന്‍ഡന്റ്, പരിഭാഷക, മറ്റൊരു യുവതി എന്നിവരുമായി ഫിഡല്‍ കാസ്‌ട്രോ ബന്ധം പുലര്‍ത്തിയിരുന്നത്രെ.

സായോ പാഡ്ര ദ്വീപിലെ ആഡംബര വസതിയിലേക്ക് ക്ഷണം കിട്ടിയ അപൂര്‍വ്വം വ്യക്തികളേ ലോകത്തുള്ളൂ. അതില്‍ ഒരാള്‍ അടുത്തിടെ അന്തരിച്ച എഴുത്തുകാരന്‍ ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസ് ആയിരുന്നത്രെ.

സാഞ്ചസ് ഉന്നയിക്കുന്നതെല്ലാം ശരിയാകണമെന്ന് ഒരു നിര്‍ബന്ധവുമില്ല. ഇയാളുടെ സഹോദരനെ പണ്ട് വിപ്ലവ ക്യൂബ ജയിലില്‍ അടച്ച് പീഡിപ്പിച്ചതിന് ശേഷം അമേരിക്കയിലേക്ക് കയറ്റിയയച്ചതാണ്. ഇതിന്റെ ദേഷ്യം സാഞ്ചസിന് കാണുമെന്നുറപ്പാണ്.

എന്നാല്‍ കാസ്‌ട്രോയെക്കുറിച്ച്, അദ്ദേഹത്തോട് ഏറെ അടുത്തു നിന്നിരുന്ന ഒരാള്‍ നടത്തിയ വെളിപ്പെടുത്തലുകളെ നിസ്സാരമായി തള്ളിക്കളയാനും ആകില്ല. പക്ഷേ ദശാബ്ദങ്ങള്‍ക്ക് മുമ്പ് , ഗ്രാന്‍മ എന്നൊരു പഴയ പടക്കപ്പലില്‍ ധീരതയും ദേശസ്‌നേഹവും മാത്രം കൈമുതാലാക്കിയ ഒരു പറ്റം ചെറുപ്പാരുമായി രാജ്യത്തെ രക്ഷിക്കാനിറങ്ങിയ കാസ്‌ട്രോയെ മറക്കാനാകില്ല. ആ കാസ്‌ട്രോക്ക് ഈ പറഞ്ഞതുപോലെ ഒരു ജീവിതം നയിക്കാനാകുമോ...?

English summary
Fidel Castro’s former bodyguard shares details of leader’s reportedly lavish lifestyle.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more