കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫിദല്‍ കാസ്‌ട്രോയുടെ വൈകാരിക പ്രസംഗം; താന്‍ അടുത്ത് തന്നെ വിടവാങ്ങും

Google Oneindia Malayalam News

ഹവാന: തന്റെ പ്രായം 90കളിലെത്തിയിരിക്കുനെന്നും ഇനി ഒരിക്കല്‍ കൂടി ഈ വേദിയില്‍ എത്താന്‍ കഴിയില്ലെന്നും ക്യൂബന്‍ വിപ്ലവ നേതാവ് ഫിദല്‍ കാസ്‌ട്രോ. ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികളെ അഭിസംബോധന ചെയ്താണ് കാസ്‌ട്രോ വൈക്രികമായ പ്രസംഗം നടത്തിയത്.

എന്നാല്‍ ക്യൂബ നിലനില്‍ക്കും. ക്യൂബ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആശയത്തിലും അടിത്തറയിലും നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടുള്ള അടിയുറച്ച് വിശ്വാസമാണ് തന്നെ മുന്നോട്ടു നയിച്ചതെന്നും നമുക്ക് ഒന്നിച്ച് മുന്നേറാമെന്നും കാസ്‌ട്രോ പ്രതിനിധികളോട് ആഹ്വാനം ചെയ്തു.

Fidel Castro

മനുഷ്യന്‍ അഭിമാനത്തോടെയും അന്തസ്സോടെയും ജീവിക്കുന്നു. അവര്‍ അവര്‍ക്കാവശ്യമുള്ളത് ഉണ്ടാക്കുന്നു. അവരുടെ കയ്യില്‍ നിന്നും ആരും പിടിച്ചു വാങ്ങുന്നില്ല. മനുഷ്യനെ ചൂഷണം ചെയ്യുന്ന കാലത്തിടത്തോളം മനുഷ്യന്‍ മാര്‍ക്‌സിസത്തെ കുറിച്ച് പറഞ്ഞുകൊണ്ടെയിരിക്കുമെന്നും കാസ്‌ട്രോ പറഞ്ഞു.

ഏറെ കാലമായി ഫിദല്‍ കാസ്‌ട്രോ പൊതുവേദിയിലൊന്നും എത്തിയിരുന്നില്ല. ഫിദല്‍ കാസ്‌ട്രോയുടെ സഹോദരനും ക്യൂബന്‍ പ്രസിഡന്റുമായ റൗള്‍ കാസ്‌ട്രോയെ വീണ്ടും ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തു.

English summary
“I’ll be 90 years old soon,” Fidel Castro said in his most extensive public appearance in years. “Soon I’ll be like all the others. The time will come for all of us, but the ideas of the Cuban Communists will remain as proof on this planet that if they are worked at with fervour and dignity, they can produce the material and cultural goods that human beings need, and we need to fight without a truce to obtain them.”
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X