• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ക്യൂബന്‍ വിപ്ലവകാരി ഫിദല്‍ കാസ്‌ട്രോ വിടവാങ്ങി; പൊലിഞ്ഞത് വിപ്ലവ നക്ഷത്രം

  • By Akshay

ഹവാന: ക്യൂബന്‍ വിപ്ലവ നേതാവ് ഫിദല്‍ കാസ്‌ട്രോ അന്തരിച്ചു. 90 വയസ്സായിരുന്നു. ഏറെ നാളുകാളായി അസുഖ ബാധിതനാണ്. ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ സെക്രട്ടറിയായിരുന്നു ഫിദല്‍ കാസ്‌ട്രോ.1926 ഓഗസ്റ്റ് 13നാണ് ഫിദല്‍ കാസ്‌ട്രോയുടം ജനനം.1959ല്‍ ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തെ അട്ടിമറിച്ചു കൊണ്ടാണ് ഫിദല്‍ കാസ്‌ട്രോ അധികാരത്തിലെത്തിയത്‌. ആറുവട്ടം ക്യൂബന്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവുമധികം കാലം രാഷ്ട്രതലവനായ വ്യക്തിയും കാസ്‌ട്രോയാണ്.ഹവാന സര്‍വ്വകലാശാലയില്‍ നിയമം പഠിക്കുമ്പോഴാണ് കാസ്‌ട്രോ സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയത്തില്‍ ആകൃഷ്ടനാകുന്നത്.ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലും, കൊളംബിയയിലും നടന്ന സായുധ വിപ്ലവത്തില്‍ പങ്കെടുത്ത ശേഷമാണ് അദ്ദേഹത്തിന് ക്യൂബയിലെ ബാറ്റിസ്റ്റയുടെ നേതൃത്വത്തിലുള്ള അമേരിക്കന്‍ സ്ഥാപിത സര്‍ക്കാരിനെ പുറത്താക്കണമെന്ന ആഗ്രഹം ഉണ്ടായത്.

ചിരിത്രപ്രധാനമായ ക്യൂബന്‍ വിപ്ലവത്തിലൂടെയാണ്‌ ബാറ്റിസ്റ്റയെ പുറത്താക്കി കാസ്‌ട്രോ അധികാരം പിടിച്ചെടപുത്തത്. എന്നാല്‍ ക്യൂബയുടെ വളര്‍ച്ച ഇഷ്ടപ്പെടാതിരുന്ന അമേരിക്ക കാസ്‌ട്രോയെ പുറത്താക്കാന്‍ ആകുന്നത്ര ശ്രമിച്ചിരുന്നു. രാജ്യത്തിന് മേല്‍ അമേരിക്ക സാമ്പത്തിക ഉപരോധം നടപ്പിലാക്കി. ക്യൂബയ്ക്കകത്ത് ആഭ്യന്തര പ്രശ്‌നങ്ങളുണ്ടാക്കി എന്നാല്‍ ഇതിനെയൊക്കെ ഫിദല്‍ കാസ്‌ട്രോ അതിജീവിച്ചു. കഴിഞ്ഞ ഏപ്രിലിലാണ് ഫിദല്‍ അവസാനമായി പൊതുവേദിയില്‍ എത്തിയിരുന്നത്. ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ്സായിരുന്നു വേദി. ക്യൂബയുടെ രാഷ്ട്രീയം എന്നും നിലനില്‍ക്കുമെന്നായിരുന്നു കാസ്‌ട്രോ അന്ന് വൈകാരികമായി പ്രസംഗിച്ചത്. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ മുന്നണി പോരാളിയായിരുന്നു എന്നും കാസ്‌ട്രോ. ഉപരോധങ്ങളിലൂടെ ക്യൂബയെ തകര്‍ക്കാന്‍ അമേരിക്ക നിരന്തരം ശ്രമിച്ചപ്പോള്‍ അതിനെയെല്ലാം ധീരതയോടെ നേരിട്ടു. അധികാരത്തിലേറിയ ശേഷം കാസ്‌ട്രോയെ വധിക്കാന്‍ അമേരിക്കന്‍ ചാര സംഘടന പലതവണ കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു.

 ധനിക കര്‍ഷക കുടുംബം

ധനിക കര്‍ഷക കുടുംബം

ക്യൂബയുടെ തലസ്ഥാനമായ ഹവാനയില്‍ നിന്ന് 800 കിമ. അകലെയുള്ള ബിറാനിലെ ഒരു ധനിക കര്‍ഷക കുടുംബത്തിലാണ് കാസ്‌ട്രോ ജനിച്ചത്. അച്ഛന്‍ എയ്ഞ്ചല്‍ കാസ്‌ട്രോ അര്‍ഗീസ് സ്‌പെയിനില്‍ നിന്ന് കുടിയേറിയ തൊഴിലാളി ആയിരുന്നുവെങ്കിലും പില്‍ക്കാലത്ത് സമ്പന്നനായ ഒരു കൃഷിക്കാരനായിക്കഴിഞ്ഞിരുന്നു.

ബൂര്‍ഷ്വാസി ജീവിതം

ബൂര്‍ഷ്വാസി ജീവിതം

ഓഗസ്റ്റ് 13, 1926 ന് ലിനയുടെ മൂന്നാമത്തെ മകനായാണ് കാസ്‌ട്രോ ജനിച്ചത്. നിയമപരമായ വിവാഹത്തിനു മുമ്പു ജനിച്ചു എന്നുള്ള അപമാനഭാരത്താല്‍ തന്റെ പേരിന്റെ കൂടെ അച്ഛന്റെ പേരു ചേര്‍ക്കുന്നതിനു പകരം ഫിദല്‍ അമ്മയുടെ സ്ഥാനപേരായ റൗള്‍ എന്ന് ചേര്‍ക്കാനാണ് താല്‍പര്യപ്പെട്ടത്. കര്‍ഷകതൊഴിലാളികളുടെ ഒപ്പമുള്ള ജീവിതം പില്‍ക്കാലത്തു ബൂര്‍ഷ്വാസി ജീവിതം സ്വീകരിക്കുന്നതില്‍ നിന്നും കാസ്‌ട്രോയെ പിന്തിരിപ്പിച്ചു.

പിന്നീട് നിരീശ്വരവാദി

പിന്നീട് നിരീശ്വരവാദി

എട്ടാം വയസ്സില്‍ മാമോദീസ കര്‍മ്മം കൊണ്ട് റോമന്‍ കത്തോലിക്കന്‍ വിശ്വാസിയായെങ്കിലും പില്‍ക്കാലത്ത് കാസ്‌ട്രോ നിരീശ്വരവാദിയായിത്തീര്‍ന്നു. ഒന്നിലധികം വിദ്യാലയങ്ങളിലായാണ് കാസ്‌ട്രോ തന്റെ പ്രാഥമിക വിദ്യാഭ്യാസം തുടര്‍ന്നത്. ഇതിനിടയില്‍ കാസ്‌ട്രോയുടെ താല്‍പര്യം ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലുമായി മാറി.

 പഠിത്തത്തില്‍ പിന്നോട്ട്

പഠിത്തത്തില്‍ പിന്നോട്ട്

സുഹൃത്തുക്കളുമായി ചര്‍ച്ചകള്‍ നടത്തി വിഷയങ്ങളെക്കുറിച്ച് ആഴത്തില്‍ സംവദിക്കാന്‍ കാസ്‌ട്രോ ഇഷ്ടപ്പെട്ടിരുന്നു. സ്‌കൂളിലെ അക്കാദമികപഠനത്തില്‍ വലിയ കേമനൊന്നുമല്ലാതിരുന്ന കാസ്‌ട്രോക്ക്കായികവിനോദങ്ങളിലായിരുന്നു കൂടുതല്‍ താത്പര്യം.

മനസ്സില്‍ മുഴുവന്‍ രാഷ്ട്രീയം

മനസ്സില്‍ മുഴുവന്‍ രാഷ്ട്രീയം

1945 ന്റെ അവസാനങ്ങളില്‍ ഹവാന സര്‍വകലാശാലയില്‍ കാസ്‌ട്രോ നിയമപഠനത്തിനായി ചേര്‍ന്നു. ക്യൂബന്‍ സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള പുസ്തകങ്ങള്‍ കാസ്‌ട്രോ ധാരാളമായി വായിക്കാന്‍ തുടങ്ങിയവിദ്യാഭ്യാസകാലത്ത് മനസ്സില്‍ മുഴുവനും രാഷ്ട്രീയമായിരുന്നു.

രാഷ്ട്രീയ താത്പര്യം

രാഷ്ട്രീയ താത്പര്യം

രാഷ്ട്രീയത്തോടുള്ള അദ്ദേഹത്തിന്റെ താല്‍പര്യം വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചു. ക്യൂബന്‍ ഭരണനേതൃത്വത്തിനെതിരേ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥി സംഘടനകളിലൊന്നില്‍ പ്രവര്‍ത്തിക്കാന്‍ കാസ്‌ട്രോ തീരുമാനിക്കുകയായിരുന്നു.

റമോണ്‍ ഗ്രോയുടെ തെറ്റായ നയങ്ങള്‍

റമോണ്‍ ഗ്രോയുടെ തെറ്റായ നയങ്ങള്‍

ക്യൂബന്‍ പ്രസിഡന്റായിരുന്ന റമോണ്‍ ഗ്രോയുടെ തെറ്റായ നയങ്ങള്‍ക്കെതിരേ കാസ്‌ട്രോ നടത്തിയ ഒരു പ്രസംഗം അദ്ദേഹത്തിന് വളരെയധികം മാധ്യമശ്രദ്ധ നേടിക്കൊടുത്തു. സമൂഹത്തിനു മുമ്പാകെ കാസ്‌ട്രോ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. അദ്ദേഹം പിന്നീട് ഇടതു ചായ്‌വുള്ള സംഘടനകളോട് വളരെ വേഗം അടുക്കാന്‍ തുടങ്ങി. തുടര്‍ന്ന് 1950 സെപ്തംബറില്‍ സര്‍വ്വകലാശാലാ ബിരുദം കരസ്ഥമാക്കുകയും ചെയ്തു.

 രഹസ്യ പദ്ധതി

രഹസ്യ പദ്ധതി

1947 ല്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ അമേരിക്കന്‍ നിയന്ത്രിത പാവ സര്‍ക്കാരിനെ തുടച്ചു നീക്കാനുള്ള ഒരു രഹസ്യ പദ്ധതിയില്‍ കാസ്‌ട്രോ ഭാഗഭാക്കായി.

പോലീസ് സ്‌റ്റേഷന്‍ ആക്രമണം

പോലീസ് സ്‌റ്റേഷന്‍ ആക്രമണം

കാസ്‌ട്രോയെ വളരെയധികം ആകര്‍ഷിച്ച ഒരു വ്യക്തിയായിരുന്നു അര്‍ജന്റീനയുടെ പ്രസിഡന്റായിരുന്ന ജുവാണ്‍ പെറോണ്‍. ആ സമയത്തായിരുന്നു കൊളംബിയയിലെ ഇടതുപക്ഷ പ്രവര്‍ത്തകനായ ജോര്‍ജ്ജ് എലീസറിന്റെ കൊലപാതകം നടന്നത്. ഇത് രാജ്യത്ത് വ്യാപകമായ അക്രമം അഴിച്ചുവിട്ടു. 3,000 ത്തോളം ആളുകള്‍ കൊല്ലപ്പെട്ടു. സര്‍ക്കാര്‍ സേനയും, ഇടതുപക്ഷ പ്രവര്‍ത്തകരും തമ്മിലായിരുന്നു യുദ്ധം. അവിടത്തെ പ്രവര്‍ത്തകരോടൊപ്പം ചേര്‍ന്ന് ഒരു പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തില്‍ കാസ്‌ട്രോ പങ്കെടുക്കുകയുണ്ടായി

 പ്രണയം

പ്രണയം

കൊളംബിയയില്‍ നിന്ന മടങ്ങി വന്ന കാസ്‌ട്രോ വിവാഹിതനായി. ക്യൂബയിലെ ഒരു സമ്പന്ന കുടുംബത്തില്‍ നിന്നുള്ള മിര്‍ത് ദയസ് ബല്ലാര്‍ട്ട് ആയിരുന്നു വധു. രണ്ടു പേരുടെ വീട്ടുകാരും ശക്തമായി എതിര്‍ത്ത ഒരു പ്രേമവിവാഹമായിരുന്നു അത്.

Read in English: Fidel Castro dies at 90
English summary
Fidel Castro passed away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more