കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്ക-ക്യൂബ ബന്ധം പുന: സ്ഥാപിച്ചതിനെതിരെ ഫിദല്‍ കാസ്‌ട്രോ

Google Oneindia Malayalam News

ഹവാന: അമേരിക്ക ക്യൂബ ബന്ധം പുന:സ്ഥാപിച്ചതിനെതിരെ മുന്‍ ക്യൂബന്‍ പ്രസിഡന്റ് ഫിദല്‍ കാസ്‌ട്രോ രംഗതെത്തി. ക്യൂബയിലെ ദേശീയ ദിനപത്രമായ ഗ്രാന്‍മയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഫിദല്‍ കാസ്‌ട്രോയുടെ വിമര്‍ശനം.

അമേരിക്കയില്‍ നിന്ന് ഒരു സമാമനവും ക്യൂബ ആഗ്രഹിക്കുന്നില്ലെന്ന് ലേകനത്തിലൂടെ ഫിദല്‍ കാസ്‌ട്രോ വ്യക്തമാക്കി. 1961 ലെ അമേരിക്കന്‍ അധിനിവേശം ഓര്‍മ്മിപ്പിച്ച്‌കൊണ്ടായിരുന്നു കാസ്‌ട്രോയുടെ വിമര്‍ശനം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കിയ ശേഷമുള്ള ഒബാമയുടെ വാക്കുകള്‍ ക്യൂബന്‍ ജനതയ്ക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

Fidel Castro

ക്യൂബന്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റിമറിക്കാന്‍ അമേരിക്ക തയ്യാറാകരുതെന്ന് മുന്നറിയിപ്പുണ്ട് ഫിദല്‍ കാസ്‌ട്രോയുടെ ലേഖനത്തില്‍. അമേരിക്കയുടെ ക്യൂബന്‍ സന്ദര്‍ശനം ചരിത്ര പ്രധാനമായിരുന്നു. ഒബാമയുെട സന്ദര്‍സന വേളയില്‍ ഫിദല്‍ കാസ്‌ട്രോ പ്രത്യക്ഷപെട്ടിരുന്നില്ല.

അമേരിക്ക എന്ന സാമ്രാജത്വ രാജ്യത്തിന്റെ ഒരു സമ്മാനവും ക്യൂബയ്ക്ക് ആവശ്യമില്ല. വിദ്യാഭ്യാസ സാംസ്‌കാരിക വികസനത്തിലൂടെ ക്യൂബ കൈവരിച്ച നേട്ടെ മറ്റാര്‍ക്കും അടിയറവെക്കില്ലെന്നും അദ്ദേഹം ലേഖനത്തിലൂടെ താക്കീത് നല്‍കി. 1976 മുതല്‍ ക്യൂബയുടെ പ്രസിഡന്റായിരുന്നു ഫിദല്‍ കാസ്‌ട്രോ. 2008 അധികാരം സഹോദരനായ റൗള്‍ കാസ്‌ട്രോക്ക് കൈമാറിയത്.

English summary
Country’s former leader responds to Obama’s visit with long letter in state media, saying: ‘We don’t need the empire to give us any presents’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X