ഫിദല്‍ കാസ്ട്രോയുടെ മകന് ആത്മഹത്യ ചെയ്തു; ആണവ ശാസ്ത്രജ്ഞനായിരുന്ന ഫിദലിറ്റോ മരിച്ചതെന്തിന്?
ഹവാന: ക്യൂബന്‍ ഇതിഹാസ നായകനും മുന്‍ പ്രസിഡന്റും ആയിരുന്ന ഫിദല്‍ കാസ്ട്രോയുടെ മകന് ആത്മഹത്യ ചെയ്തു. ഫിദലിറ്റോ എന്നറിയപ്പെട്ടിരുന്ന ഫിദല്‍ കാസ്ട്രോ ദിയാസ് ബലാര്‍ട്ട് തന്റെ 68-ാം വയസ്സിലാണ് സ്വയം ജീവിതം അവസാനിപ്പിച്ചത്. ഫിദല്‍ കാസ്ട്രോയുടെ അതേ രൂപഭാവങ്ങളായിരുന്നു ഫിദലിറ്റോയ്ക്കും.
വിഷാദ രോഗത്തിന് അടിമയായിരുന്നു ഫിദലിറ്റോ എന്നാണ് ക്യൂബയിലെ ഔദ്യോഗിക മാധ്യമം ആയ ഗ്രാന്മ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫിദല്‍ കാസ്ട്രോയുടെ ആദ്യ ഭാര്യയിലെ ആദ്യ മകനായിരുന്നു ഫിദലിറ്റോ.

മാസങ്ങളായി ഒരു സംഘം ഡോക്ടര്‍മാരുടെ ചികിത്സയില്‍ ആയിരുന്നു ഫിദലിറ്റോ. നേരത്തെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടെയായിരുന്നു അപ്രതീക്ഷിതമായ ആത്മഹത്യ.
ക്യൂബന്‍ ആണവ പദ്ധതിക്ക് ചുക്കാന്‍ പിടിച്ച ആണവ ശാസ്ത്രജ്ഞന് ആയിരുന്നു ഫിദലിറ്റോ. സോവിയറ്റ് യൂണിയനില്‍ ആയിരുന്നു അദ്ദേഹം പരിശീലനം നേടിയിരുന്നത്. മരണപ്പെടുന്ന സമയം വരെ അദ്ദേഹം ക്യൂബന്‍ സര്‍ക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവായിരുന്നു. ക്യൂബന്‍ അക്കാദമി ഓഫ് സയന്‍സസിന്റെ വൈസ് പ്രസിഡന്റും ഫിദലിറ്റോ ആയിരുന്നു.
ഫിദല്‍ കാസ്ട്രോ അധികാരം ഒഴിഞ്ഞതിന് ശേഷം അനിയന് റൗള്‍ കാസ്ട്രോ ആണ് ക്യൂബയെ നയിക്കുന്നത്. ഫിദലിനെ പോലെ തന്നെ ക്യൂബന്‍ ജനതയ്ക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു മകന് ഫിദലിറ്റോയും.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications