കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫിദല്‍ കാസ്‌ട്രോയുടെ മകന്‍ ആത്മഹത്യ ചെയ്തു; ആണവ ശാസ്ത്രജ്ഞനായിരുന്ന ഫിദലിറ്റോ മരിച്ചതെന്തിന്?

  • By Desk
Google Oneindia Malayalam News

ഹവാന: ക്യൂബന്‍ ഇതിഹാസ നായകനും മുന്‍ പ്രസിഡന്റും ആയിരുന്ന ഫിദല്‍ കാസ്‌ട്രോയുടെ മകന്‍ ആത്മഹത്യ ചെയ്തു. ഫിദലിറ്റോ എന്നറിയപ്പെട്ടിരുന്ന ഫിദല്‍ കാസ്‌ട്രോ ദിയാസ് ബലാര്‍ട്ട് തന്റെ 68-ാം വയസ്സിലാണ് സ്വയം ജീവിതം അവസാനിപ്പിച്ചത്. ഫിദല്‍ കാസ്‌ട്രോയുടെ അതേ രൂപഭാവങ്ങളായിരുന്നു ഫിദലിറ്റോയ്ക്കും.

വിഷാദ രോഗത്തിന് അടിമയായിരുന്നു ഫിദലിറ്റോ എന്നാണ് ക്യൂബയിലെ ഔദ്യോഗിക മാധ്യമം ആയ ഗ്രാന്‍മ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫിദല് കാസ്‌ട്രോയുടെ ആദ്യ ഭാര്യയിലെ ആദ്യ മകനായിരുന്നു ഫിദലിറ്റോ.

Fidelito

മാസങ്ങളായി ഒരു സംഘം ഡോക്ടര്‍മാരുടെ ചികിത്സയില്‍ ആയിരുന്നു ഫിദലിറ്റോ. നേരത്തെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടെയായിരുന്നു അപ്രതീക്ഷിതമായ ആത്മഹത്യ.

ക്യൂബന്‍ ആണവ പദ്ധതിക്ക് ചുക്കാന്‍ പിടിച്ച ആണവ ശാസ്ത്രജ്ഞന്‍ ആയിരുന്നു ഫിദലിറ്റോ. സോവിയറ്റ് യൂണിയനില്‍ ആയിരുന്നു അദ്ദേഹം പരിശീലനം നേടിയിരുന്നത്. മരണപ്പെടുന്ന സമയം വരെ അദ്ദേഹം ക്യൂബന്‍ സര്‍ക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവായിരുന്നു. ക്യൂബന്‍ അക്കാദമി ഓഫ് സയന്‍സസിന്റെ വൈസ് പ്രസിഡന്റും ഫിദലിറ്റോ ആയിരുന്നു.

ഫിദല്‍ കാസ്‌ട്രോ അധികാരം ഒഴിഞ്ഞതിന് ശേഷം അനിയന്‍ റൗള്‍ കാസ്‌ട്രോ ആണ് ക്യൂബയെ നയിക്കുന്നത്. ഫിദലിനെ പോലെ തന്നെ ക്യൂബന്‍ ജനതയ്ക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു മകന്‍ ഫിദലിറ്റോയും.

English summary
The eldest son of the late Cuban president Fidel Castro committed suicide on Thursday, state media reported. He was 68 years old.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X