കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക ക്രമക്കേട്, സെപ് ബ്ലാറ്റര്‍ക്കും മൈക്കല്‍ പ്ലാറ്റിനിക്കും എട്ട് വര്‍ഷം വിലക്ക്

  • By Sruthi K M
Google Oneindia Malayalam News

സൂറിച്ച്: സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണത്തില്‍ മുന്‍ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ക്കും യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ മേധാവി മിഷേല്‍ പ്ലാറ്റിനിക്കും എട്ടു വര്‍ഷം വിലക്ക്. ഫിഫയുടെ എത്തിക്‌സ് കമ്മിറ്റിയാണ് ഇരുവര്‍ക്കും എട്ടു വര്‍ഷം വിലക്കേര്‍പ്പെടുത്തിയത്.

ഇരുവരും സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് ആരോപണം. സുതാര്യമല്ലാത്ത പണമിടപാട് നടത്തിയെന്ന് കണ്ടെത്തുകയും അച്ചടക്ക സമിതി നടപടിയെടുക്കുകയുമായിരുന്നു. 2011ല്‍ മിഷേല്‍ പ്ലാറ്റിനിക്ക് നിയമവിരുദ്ധമായി രണ്ട് ദശലക്ഷം സ്വിസ് ഫ്രാങ്ക് ഫിഫ നല്‍കിയെന്നാണ് ആരോപണം.

web

കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം പുറത്തുവരുന്നത്. എന്നാല്‍, ആരോപണം തെറ്റാണെന്ന് നിഷേധിക്കുകയാണ് ഇരുവരും ചെയ്തത്. ഫിഫയുടെ തലപ്പത്ത് തിരിച്ചെത്താമെന്ന സെപ് ബ്ലാറ്ററുടെ പ്രതീക്ഷയാണ് ഇതോടെ തകിടം മറിഞ്ഞത്. ഫെബ്രവരിയില്‍ നടക്കാനിരിക്കുന്ന ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മിഷേല്‍ പ്ലാറ്റിനി മത്സരിക്കാനിരിക്കുകയായിരുന്നു.

2018,2022 ലോകകപ്പ് വേദികള്‍ റഷ്യയ്ക്കും ഖത്തറിനും അനുവദിച്ചതിലെ ക്രമക്കേടുമായി ബന്ധപ്പെട്ടും ആരോപണം നിലനില്‍ക്കുന്നുണ്ട്. ഇതിനെക്കുറിച്ചും ഫിഫ അന്വേഷിക്കുമെന്നാണ് റിപ്പോര്‍ട്ട്.

English summary
Sepp Blatter and Michel Platini were each banned for eight years by the FIFA ethics committee on Monday in a stunning removal of world soccer's most powerful leaders.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X