കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ ആയേക്കില്ല; ഗള്‍ഫ് ലോകകപ്പ് ആയേക്കും!! സൂചന നല്‍കി ഫിഫ മേധാവി

Google Oneindia Malayalam News

ദോഹ: 2022ല്‍ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം നടക്കുന്നത് ഗള്‍ഫ് രാജ്യമായ ഖത്തറിലാണ്. പത്തോളം സ്‌റ്റേഡിയങ്ങളുടെ നിര്‍മാണം ഖത്തറില്‍ പുരോഗമിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ മലയാളികള്‍ക്ക് കാണാന്‍ സാധിക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങളാണ് ഖത്തറില്‍ വരാന്‍ പോകുന്നതെന്ന വാര്‍ത്തയും വന്നിരുന്നു.

എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്നത് മറ്റൊരു വിവരമാണ്. ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക് വേദിയൊരുങ്ങുന്നത് ഖത്തറില്‍ മാത്രമായേക്കില്ല. മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ കൂടി ആയിരിക്കും. ഫിഫ മേധാവി ഇതുസംബന്ധിച്ച് സൂചന നല്‍കിയെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

 പങ്കെടുക്കാന്‍ സാധിക്കുന്ന ടീമിന്റെ എണ്ണം

പങ്കെടുക്കാന്‍ സാധിക്കുന്ന ടീമിന്റെ എണ്ണം

ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ സാധിക്കുന്ന ടീമിന്റെ എണ്ണം വര്‍ധിപ്പിക്കാന്‍ ഫിഫ ആലോചിക്കുന്നുണ്ട്. 32ല്‍ നിന്ന് 48 ആക്കാനാണ് ആലോചന. ഈ സാഹചര്യത്തില്‍ ഖത്തറിലെ സൗകര്യങ്ങള്‍ മതിയായെന്ന് വരില്ല. അങ്ങനെ വരുമ്പോള്‍ തൊട്ടടുത്ത രാജ്യങ്ങളിലേക്കു കൂടി മല്‍സരം വ്യാപിപിച്ചേക്കും.

 തത്വത്തില്‍ തീരുമാനമായി

തത്വത്തില്‍ തീരുമാനമായി

ടീമുകളുടെ എണ്ണം 2026ലെ ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ വര്‍ധിപ്പിക്കാന്‍ തത്വത്തില്‍ തീരുമാനമായിട്ടുണ്ട്. അമേരിക്കയിലാണ് 2026ല്‍ ലോകകപ്പ് മല്‍സരങ്ങള്‍. ടീമുകളുടെ ബാഹുല്യം കാരണം മല്‍സരം കാനഡ, മെക്‌സിക്കോ തുടങ്ങിയ അയല്‍രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. ഈ പദ്ധതി ചിലപ്പോള്‍ ഖത്തര്‍ ലോകകപ്പില്‍ തന്നെ നടപ്പാക്കിയേക്കും.

 വേദികളുടെ എണ്ണവും

വേദികളുടെ എണ്ണവും

ടീമുകളുടെ എണ്ണം വര്‍ധിപ്പിച്ചാല്‍ വേദികളുടെ എണ്ണവും കൂട്ടേണ്ടി വരും. നിലവിലെ സാഹചര്യത്തില്‍ ഖത്തറില്‍ മതിയായ സൗകര്യമുണ്ടോ എന്ന് വ്യക്തമല്ല. ഖത്തറില്‍ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്. ടീമുകള്‍ വര്‍ധിച്ചാല്‍ ഖത്തറിന്റെ അയല്‍രാജ്യങ്ങളിലേക്ക് കൂടി മല്‍സരവേദി മാറ്റും.

ആദ്യ ഗള്‍ഫ് രാജ്യം

ആദ്യ ഗള്‍ഫ് രാജ്യം

2010ല്‍ നടന്ന ലേലത്തിലാണ് ലോകകപ്പ് മല്‍സരം നടത്താനുള്ള അവസരം ഖത്തര്‍ നേടിയെടുത്തത്. ഓസ്‌ട്രേലിയ, ജപ്പാന്‍, ദക്ഷിണ കൊറിയ, അമേരിക്ക എന്നീ രാജ്യങ്ങളെ മറികടന്നാണ് ഖത്തര്‍ വേദി സ്വന്തമാക്കിയത്. ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം നടത്താന്‍ അവസരം ലഭിക്കുന്ന ആദ്യ ഗള്‍ഫ് രാജ്യം കൂടിയാണ് ഖത്തര്‍.

ആരാധകര്‍ ഏറെയുള്ള പശ്ചിമേഷ്യ

ആരാധകര്‍ ഏറെയുള്ള പശ്ചിമേഷ്യ

ഫുട്‌ബോള്‍ ആരാധകര്‍ ഏറെയുള്ള പശ്ചിമേഷ്യയിലേക്ക് മല്‍സരം എത്തുന്നത് മേഖലയ്ക്ക് ഉണര്‍വേകുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഖത്തറിനെതിരെ കഴിഞ്ഞവര്‍ഷം സൗദി സഖ്യം ഉപരോധം ചുമത്തിയതാണ് പ്രതീക്ഷയ്ക്ക് മങ്ങലുണ്ടാക്കിയത്. ഖത്തറില്‍ ലോകകപ്പ് മല്‍സരം നടക്കില്ലേ എന്ന ആശങ്കയും പിന്നീടുണ്ടായി. എന്നാല്‍ ഖത്തര്‍ ധൈര്യത്തോടെ മുന്നോട്ട് പോകുകയായിരുന്നു.

ഫിഫ മേധാവി പറയുന്നു

ഫിഫ മേധാവി പറയുന്നു

2026 മുതല്‍ ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അടുത്ത മല്‍സരം മുതല്‍ സാധിക്കുമോ എന്ന കാര്യം പരിശോധിച്ചുവരികയാണ്. സാധ്യമായാല്‍ ഖത്തറിലെ ഫുട്‌ബോള്‍ ലോകകപ്പ് മല്‍സരത്തിന് 48 ടീമുകള്‍ ഉണ്ടാകും. അങ്ങനെ വന്നാല്‍ അയല്‍രാജ്യങ്ങളിലേക്ക് കൂടി വേദികള്‍ മാറ്റേണ്ടി വരുമെന്നും ഫിഫ മേധാവി ഗിയാനി ഇന്‍ഫാന്റിനോ പറഞ്ഞു.

 മറ്റു രാജ്യങ്ങളുമായും ചര്‍ച്ച

മറ്റു രാജ്യങ്ങളുമായും ചര്‍ച്ച

ഖത്തറുമായി ഇക്കാര്യം ഫിഫ ചര്‍ച്ച ചെയ്തുകഴിഞ്ഞു. ഗള്‍ഫിലെ മറ്റു രാജ്യങ്ങളുമായും ഫിഫ വിഷയം ചര്‍ച്ച ചെയ്തുവരികയാണ്. ഒരു പക്ഷേ നടക്കുമെന്നാണ് തങ്ങള്‍ കരുതുന്നത്. ഇനി സാധ്യമായില്ലെങ്കിലും തങ്ങള്‍ പരമാവധി ശ്രമിക്കുമെന്നും മറ്റു താല്‍പ്പര്യങ്ങളൊന്നും തങ്ങള്‍ക്കില്ലെന്നും ഇന്‍ഫാന്റിനോ പറഞ്ഞു.

 അനുമതി ലഭിച്ചു

അനുമതി ലഭിച്ചു

16 ടീമിനെ കൂടി ലോകകപ്പില്‍ പങ്കെടുപ്പിക്കാനാണ് ആലോചിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ 16 ടീമുകള്‍ വീതമുള്ള മൂന്ന് ഗ്രൂപ്പുകളുടെ മല്‍സരമായി മാറും. ഫിഫ കൗണ്‍സില്‍ കഴിഞ്ഞ വര്‍ഷം ഇക്കാര്യത്തില്‍ അനുമതി നല്‍കിയതാണെന്നും ഫിഫ അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

ഏഴ് സ്‌റ്റേഡിയങ്ങള്‍

ഏഴ് സ്‌റ്റേഡിയങ്ങള്‍

2026ല്‍ നോര്‍ത്ത് അമേരിക്കയില്‍ നടക്കുന്ന ലോകകപ്പ് മല്‍സരത്തിന് മൂന്ന് രാജ്യങ്ങളാണ് സാക്ഷ്യം വഹിക്കുന്നത്. ആദ്യമായിട്ടാണ് ഇങ്ങനെ മല്‍സരം നടക്കാന്‍ പോകുന്നത്. ഖത്തറിലെ ഒരുക്കങ്ങള്‍ നടന്നുവരികയാണ്. ഏഴ് അത്യാധുനിക സ്‌റ്റേഡിയങ്ങളാണ് ഖത്തറില്‍ ഒരുങ്ങുന്നത്. അന്തരീക്ഷം തണുപ്പിക്കാനുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വേദികള്‍ ഒരുക്കുന്നത്.

ചില മാറ്റങ്ങള്‍ വരുത്തുന്നു

ചില മാറ്റങ്ങള്‍ വരുത്തുന്നു

ഇപ്പോള്‍ ഒരുങ്ങുന്ന ഏഴ് സ്‌റ്റേഡിയങ്ങള്‍ക്ക് പുറമെ മറ്റൊരു സ്റ്റേഡിയത്തിലും ഖത്തറില്‍ മല്‍സരങ്ങള്‍ നടക്കും. ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയമാണത്. ഈ സ്റ്റേഡിയം കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഉദ്ഘാടനം ചെയ്തിരുന്നു. ഇപ്പോള്‍ ഫിഫ നിര്‍ദേശിച്ച പ്രകാരമുള്ള ചില മാറ്റങ്ങള്‍ വരുത്തുന്നുണ്ട്.

 ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു

ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു

ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം മുതല്‍ ടീമുകളുടെ എണ്ണം 48 ആക്കി ഉയര്‍ത്തണമെന്ന ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ ഫിഫയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്‍ന്നാണ് ഈ ചര്‍ച്ച ഫിഫ വേഗത്തിലാക്കിയത്. ഒരു പക്ഷേ ഖത്തര്‍ തന്നെയാകും 48 ടീമുകള്‍ കളിക്കുന്ന ആദ്യ ലോകകപ്പ് ഫുട്‌ബോളിന് സാക്ഷ്യം വഹിക്കുക.

സൗദിയില്‍ പ്രകടമായ മാറ്റങ്ങള്‍; ബിന്‍ തലാല്‍ രാജകുമാരനെ മോചിപ്പിച്ചു, രാജാവിന്റെ സഹോദരന്‍ വരവുംസൗദിയില്‍ പ്രകടമായ മാറ്റങ്ങള്‍; ബിന്‍ തലാല്‍ രാജകുമാരനെ മോചിപ്പിച്ചു, രാജാവിന്റെ സഹോദരന്‍ വരവും

ശബരിമലയിലേക്ക് കണ്ണൂര്‍ പട; 5000 സംഘപരിവാറുകാര്‍, 1800 സഖാക്കള്‍- കേരളകൗമുദി റിപ്പോര്‍ട്ട്ശബരിമലയിലേക്ക് കണ്ണൂര്‍ പട; 5000 സംഘപരിവാറുകാര്‍, 1800 സഖാക്കള്‍- കേരളകൗമുദി റിപ്പോര്‍ട്ട്

English summary
FIFA hints at expanding Qatar 2022 World Cup to wider Gulf region
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X