കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യയിൽ സൗദി ഫുട്ബോൾ ടീം അംഗങ്ങൾ സഞ്ചരിച്ച വിമാനത്തിന് തീപിടിച്ചു; താരങ്ങൾ സുരക്ഷിതർ...

റോസ്സിയ എയർബസ് എ319 വിമാനത്തിലാണ് സൗദി ദേശീയ ഫുട്ബോൾ ടീം അംഗങ്ങൾ സഞ്ചരിച്ചിരുന്നത്.

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
സൗദി ഫുട്ബോൾ ടീം അംഗങ്ങൾ സഞ്ചരിച്ച വിമാനത്തിന് തീപിടിച്ചു | Oneindia Malayalam

മോസ്കോ: സൗദി ഫുട്ബോൾ ടീം അംഗങ്ങൾ സഞ്ചരിച്ച വിമാനത്തിന് തീപിടിച്ചു. റഷ്യയിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിൽ രണ്ടാം ഗ്രൂപ്പ് മത്സരത്തിനായി റോസ്തോവ് ഓൺ ഡോണിലേക്ക് പറക്കുന്നതിനിടെയാണ് സൗദി താരങ്ങൾ സഞ്ചരിച്ച ഔദ്യോഗിക വിമാനത്തിന് തീപിടിച്ചത്. വിമാനത്തിലുണ്ടായിരുന്ന ടീം അംഗങ്ങളെല്ലാം സുരക്ഷിതരാണ്.

റോസ്സിയ എയർബസ് എ319 വിമാനത്തിലാണ് സൗദി ദേശീയ ഫുട്ബോൾ ടീം അംഗങ്ങൾ സഞ്ചരിച്ചിരുന്നത്. വിമാനം റോസ്തോവ് ഓൺ ഡോണിൽ ഇറങ്ങുന്നതിന് മുമ്പ് വലതുഭാഗത്തെ എൻജിനിലാണ് തീപിടുത്തമുണ്ടായത്. യന്ത്രത്തകരാറായിരുന്നു തീപിടിത്തത്തിന് കാരണം. ചെറിയ തീപിടിത്തമായതിനാൽ വിമാനത്തിന്റെ യാത്ര തടസപ്പെട്ടില്ല. വിമാനം സുരക്ഷതിമായി റോസ്തോവ് ഓൺ ഡോണിൽ ലാന്റ് ചെയ്തു.

 സുരക്ഷിതർ...

സുരക്ഷിതർ...

ചെറിയ യന്ത്രത്തകരാറാണ് തീപിടിത്തത്തിന് കാരണമായതെന്നും താരങ്ങളെല്ലാം സുരക്ഷിതരായി റോസ്തോവ് ഓൺ ഡോണിൽ എത്തിയെന്നും സൗദി ഫുട്ബോൾ ഫെ‍ഡറേഷൻ പ്രസിഡന്റ് അഹമ്മദ് അൽ ഹർബി മാധ്യമങ്ങളോട് പറഞ്ഞു. 'വിമാനത്തിന്റെ വലതുഭാഗത്തെ എൻജിനിലാണ് ചെറിയ തീപിടിത്തമുണ്ടായത്. റോസ്തോവ് ഓൺ ഡോണിൽ വിമാനം സുരക്ഷിതമായി ലാന്റ് ചെയ്തു. താരങ്ങളും സുരക്ഷിതരാണ്'-അദ്ദേഹം കൂട്ടിച്ചേർത്തു.

യന്ത്രത്തകരാർ...

യന്ത്രത്തകരാർ...

സൗദി താരങ്ങൾ സഞ്ചരിച്ച വിമാനത്തിന് തീപിടിച്ചെന്ന വാർത്ത പുറത്തുവന്നതോടെ വിമാനത്തിലുണ്ടായിരുന്ന താരങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു. വിമാനത്തിലുണ്ടായിരുന്ന സൗദി ഫുട്ബോൾ താരം ഹത്താൻ ബാഹ്ബിർ തങ്ങളെല്ലാം സുരക്ഷിതരാണെന്ന് ട്വിറ്ററിലൂടെ വ്യക്തമാക്കി. ചെറിയ യന്ത്രത്തകരാർ കാരണമാണ് തീപിടിച്ചതെന്നും, തങ്ങളെല്ലാം സുരക്ഷിതരായി വിമാനമിറങ്ങിയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

 ദൈവത്തിന് നന്ദി...

ദൈവത്തിന് നന്ദി...

വിമാനത്തിന് തീപിടിച്ചപ്പോൾ താരങ്ങൾ ചെറുതായി ഭയന്നുപോയെന്നും ദൈവത്തിന് നന്ദിയുണ്ടെന്നും ഹത്താൻ ബാഹ്ബിർ പറഞ്ഞു. സൗദി അറേബ്യ ദേശീയ ഫുട്ബോൾ ടീം അംഗങ്ങളെല്ലാം സുരക്ഷിതരാണെന്ന് സൗദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷനും പ്രസ്താവനയിലൂടെ അറിയിച്ചു. താരങ്ങളെല്ലാം സുരക്ഷിതരായി റോസ്തോവ് ഓൺ ഡോണിൽ വിമാനമിറങ്ങി, ടീം അംഗങ്ങൾ ഇപ്പോൾ അവരുടെ താമസസ്ഥലത്തേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്-ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കി. അതേസമയം, തീപിടിത്തമുണ്ടായ വിമാനത്തിന്റെ ദൃശ്യങ്ങളെന്ന പേരിൽ ചില വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത് സൗദി താരങ്ങൾ സഞ്ചരിച്ച വിമാനം തന്നെയാണോ എന്നതിൽ സ്ഥിരീകരണമില്ല.

ഉറുഗ്വേ...

ഉറുഗ്വേ...

ഫിഫ ഫുട്ബോൾ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിനായാണ് സൗദി ടീം റോസ്തോവ് ഓൺ ഡോണിലെത്തിയത്. ബുധനാഴ്ച ഉറുഗ്വേയ്ക്കെതിരെയാണ് അവരുടെ രണ്ടാം മത്സരം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ സൗദി അറേബ്യ റഷ്യയോട് എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു.

English summary
fifa world cup 2018; saudi football team's plane engine catches fire.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X