കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇത് കുറച്ച് കടന്നുപോയി'; ഉടുവസ്ത്രം ഊരി അര്‍ജന്റീനിയന്‍ ആരാധികയുടെ ആഘോഷം, വീഡിയോ

Google Oneindia Malayalam News

ദോഹ: ലോകം മുഴുവന്‍ ഇന്ന് അര്‍ജന്റീനയുടെ വിജയാഘോഷത്തിലാണ്. എങ്ങനെയൊക്കെ സന്തോഷം പ്രകടിപ്പിക്കാന്‍ സാധിക്കുമോ അങ്ങനെയൊക്കെ അവര്‍ ആഘോഷിക്കുകയാണ്. കഴിഞ്ഞ ദിവസം ലുസെയ്ന്‍ സ്‌റ്റേഡിയം മുതല്‍ തുടങ്ങിയ ആഘോഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുകയാണ്. എന്നാല്‍ ലോകകപ്പ് ഫൈനല്‍ മത്സരത്തിനിടെ ഒരു അര്‍ജന്റീനിയന്‍ ആരാധികയുടെ ആഘോഷാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

image : twitter

1

കുറച്ച് അതിര് വിടുന്ന ആഘോഷമാണ് സ്‌റ്റേഡിയത്തില്‍ ഒരു ആരാധിക നടത്തിയത്. പെനാല്‍റ്റി കിക്കെടുക്കുന്ന സമയത്ത് ഒരു ആരാധിക ക്യാമറയ്ക്ക് മുന്നില്‍ വിവസ്ത്രയാകുകയായിരുന്നു. ബ്രിട്ടീഷ് മാധ്യമമായ ബി ബി സിയാണ് ഇവരുടെ ദൃശ്യങ്ങല് പുറത്തുവിട്ടത്. ഖത്തറില്‍ നിയമത്തിന് വിരുദ്ധമായ പ്രവൃത്തിയാണ് ആരാധികയില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ഇക്കാരണത്താല്‍ ഇവര്‍ക്ക് ജയില്‍ ശിക്ഷ ലഭിച്ചേക്കാം.

2

ലോകകപ്പിന് മുമ്പ് തന്നെ ഖത്തര്‍ ഭരണകൂടം വസ്ത്രധാരണത്തെ കുറിച്ച് ഫുട്‌ബോള്‍ ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. പരിധിയ്ക്ക് അപ്പുറം ശരീരം പുറത്തുകാണിക്കുന്ന വസ്ത്രങങ്ങള്‍ ധരിക്കരുതെന്ന നിര്‍ദ്ദേശമാണ് മുന്നോട്ടുവച്ചത്. എന്നാല്‍ തോളുകളും കാല്‍മുട്ടുകളും മറയ്ക്കുന്ന രീതിയിലുള്ള ഖത്തറിലെ വസ്ത്രധാരണ നിയമം അനുശാസിക്കുന്നത്.

3

എന്നാല്‍ ഇപ്പോള്‍ ആരാധിക കാണിച്ച ഈ നടപടിക്ക് ശിക്ഷ ലഭിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. യുവതിയുടെ ആഘോഷ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. യുവതിക്ക് ഖത്തര്‍ നിയമപ്രകാരമുള്ള ശിക്ഷ ലഭിക്കുമോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഇതുവരെ അധികൃതരുടെ ഭാഗത്ത് നിന്ന് പ്രതികരണം ഒന്നും തന്നെ ഉണ്ടായിട്ടില്ല.

4

'ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകണം'; വെടിപൊട്ടിച്ച് ബിജെപി അധ്യക്ഷൻ, പ്ലാൻ'ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകണം'; വെടിപൊട്ടിച്ച് ബിജെപി അധ്യക്ഷൻ, പ്ലാൻ

നേരത്തെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ഫിഫ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫിഫ ലോകകപ്പ് വേളയില്‍, മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വനിതാ ഫുട്ബോള്‍ ആരാധകരോട് ഉചിതമായ രീതിയില്‍ വസ്ത്രം ധരിക്കാനും ശരീരത്തിന്റെ അധികഭാഗം വെളിപ്പെടാത്ത രീതിയില്‍ വസ്ത്രം ധരിക്കണമെന്നാണ് അധികൃതര്‍ അറിയിച്ചത്.

5

യുഎഇ ലോട്ടറി: 22 കോടിയുടെ ജേതാവിനെ കണ്ടെത്താനായില്ല; 12 ലക്ഷം നേടിയ 18 പേരില്‍ ഇന്ത്യക്കാരനുംയുഎഇ ലോട്ടറി: 22 കോടിയുടെ ജേതാവിനെ കണ്ടെത്താനായില്ല; 12 ലക്ഷം നേടിയ 18 പേരില്‍ ഇന്ത്യക്കാരനും

സ്ത്രീകള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ ഖത്തറിന്റെ കര്‍ശനമായ നിയമങ്ങള്‍ മനസ്സില്‍ സൂക്ഷിക്കണമെന്നും ഫിഫ വെബ്സൈറ്റ് മുന്നറിയിപ്പ് നല്‍കിയത്. ഖത്തറില്‍ എത്തുന്ന ആളുകള്‍ക്ക് പൊതുവെ ഇഷ്ടമുള്ളത് ധരിക്കാം. എന്നാല്‍ മ്യൂസിയങ്ങളും മറ്റ് സര്‍ക്കാര്‍ കെട്ടിടങ്ങളും പോലുള്ള പൊതു സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ സന്ദര്‍ശകര്‍ തോളും കാല്‍മുട്ടും മറയ്ക്കണം. ഇത് നിരീക്ഷിക്കാന്‍ കൃത്യമായ ക്യാമറ സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.

പത്ത് സിനിമ കഴിഞ്ഞാലു..." data-gal-src="malayalam.oneindia.com/img/600x100/2022/12/sports2-1668766944-1668837592-1671446524.jpg">
6

പത്ത് സിനിമ കഴിഞ്ഞാലും ഞങ്ങളെപ്പോലുള്ളവർക്ക് അമ്മയില്‍ അംഗത്വം എടുക്കാനാവില്ല: നടി ജോളി ചിറയത്ത്<br />പത്ത് സിനിമ കഴിഞ്ഞാലും ഞങ്ങളെപ്പോലുള്ളവർക്ക് അമ്മയില്‍ അംഗത്വം എടുക്കാനാവില്ല: നടി ജോളി ചിറയത്ത്

ഈ ക്യാമറകള്‍ പൂര്‍ണമായും റെക്കോര്‍ഡ് ചെയ്യും. അതുകൊണ്ട് സംഭവത്തിന് ശേഷമുള്ള ഏത് അന്വേഷണത്തിനും ഇത് സഹായിക്കുമെന്ന് ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പിന്റെ ചീഫ് ടെക്‌നോളജി ഓഫീസര്‍ നിയാസ് അബ്ദുള്‍ റഹിമാന്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് മുന്നറിയിപ്പ് പുറത്തിയ സാഹചര്യത്തില്‍ വസ്ത്രധാരണം ശ്രദ്ധിക്കേണ്ടതാണ്.

English summary
FIFA World Cup: Argentinian fan gets topless in front of the camera with excitement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X