• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ കഥയ്ക്ക് പിന്നില്‍ മറ്റൊരു ലക്ഷ്യം; ഖത്തര്‍ പറയുന്നു... സാക്കിര്‍ നായികിനെ ഞങ്ങള്‍ ക്ഷണിച്ചിട്ടില്ല

Google Oneindia Malayalam News

ദോഹ: ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിന് ഇസ്ലാമിക മത പ്രഭാഷകന്‍ സാക്കിര്‍ നായിക് പങ്കെടുത്തത് ഇന്ത്യയുടെ അമര്‍ഷത്തിന് ഇടയാക്കിയിരിക്കെ, പ്രതികരണവുമായി ഖത്തര്‍. ഖത്തര്‍ ഫിഫ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ ബഹിഷ്‌കരിക്കണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ബിജെപി നേതാക്കള്‍ മുന്നോട്ട് വച്ചിരിക്കെയാണ് ഖത്തര്‍ ഇന്ത്യയെ ഇക്കാര്യത്തിലുള്ള വിശദീകരണം അറിയിച്ചത്.

സാക്കിര്‍ നായികിനെതിരെ ഇന്ത്യയില്‍ കേസുണ്ട്. നിയമപരമായ നടപടി നേരിടാതെ അദ്ദേഹം മലേഷ്യയിലേക്ക് കടക്കുകയാണ് ചെയ്തത്. ഇന്ത്യയില്‍ എത്തിയാല്‍ ഉടന്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യും. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ പ്രതിഷേധം. ഖത്തര്‍ നല്‍കിയ പ്രതികരണം ഇങ്ങനെ...

1

ഫുട്‌ബോള്‍ മല്‍സരങ്ങള്‍ കാണുന്നതിന് സാക്കിര്‍ നായികിനെ ഖത്തര്‍ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്ന് അധികൃതര്‍ ഇന്ത്യയെ അറിയിച്ചു. ദോഹയില്‍ നടന്ന ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് മല്‍സരത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് സാക്കിര്‍ നായിക് പങ്കെടുത്തിരുന്നത്. തങ്ങള്‍ ക്ഷണിക്കാതെയാണ് അദ്ദേഹം വന്നതെന്ന് ഖത്തര്‍ പറയുന്നു.

2

മൂന്നാമത് രാജ്യങ്ങള്‍ വിഷയം ഖത്തറിനെതിരെ ആയുധമാക്കുകയാണ്. ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധം വഷളാക്കാന്‍ മറ്റു ചില രാജ്യങ്ങള്‍ ശ്രമിക്കുകയാണെന്നും ഖത്തര്‍ ഇന്ത്യയെ അറിയിച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സാക്കിര്‍ നായികുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നില്‍ മൂന്നാമത് ചില രാജ്യങ്ങളാണെന്നും ഖത്തര്‍ അറിയിച്ചുവത്രെ.

3

ഫുട്‌ബോള്‍ ലോകകപ്പ് മല്‍സരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷ്ട്രപതി ജഗദീപ് ധങ്കര്‍ പങ്കെടുത്തിരുന്നു. സാക്കിര്‍ നായികിനെ ഖത്തര്‍ ഔദ്യോഗികമായി ക്ഷണിച്ചതാണെങ്കില്‍ ഉപരാഷ്ട്രപതി ഉദ്ഘാടന ചടങ്ങ് ഉപേക്ഷിക്കുമെന്ന് ഇന്ത്യ ഖത്തറിനെ അറിയിക്കുകയും ചെയ്തു. ഇന്ത്യയുടെ ശക്തമായ നിലപാടിനെ തുടര്‍ന്നാണ് ഖത്തര്‍ ഇന്ന് മറുപടി നല്‍കിയിരിക്കുന്നത്.

4

കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഉള്‍പ്പെടെ സാക്കിര്‍ നായിക് ഇന്ത്യയില്‍ നേരിടുന്നുണ്ട്. 2016ലാണ് അദ്ദേഹം മലേഷ്യയിലേക്ക് പോയത്. മലേഷ്യയില്‍ സ്ഥിരതാമസ അനുമതിയുള്ള ഇസ്ലാമിക പ്രഭാഷകനാണ് അദ്ദേഹം. സാക്കിര്‍ നായികിനെ തിരിച്ചു കൈമാറണം എന്ന് ഇന്ത്യ മലേഷ്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മലേഷ്യ അതിന് ഇതുവരെ തയ്യാറായിട്ടില്ല.

5

മറ്റു മതങ്ങള്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചു എന്നാണ് സാക്കിര്‍ നായികിനെതിരായ ആരോപണം. കാനഡയും ബ്രിട്ടനും അദ്ദേഹത്തിന് പ്രവേശനം നിഷേധിച്ചിട്ടുണ്ട്. ഇത്തരത്തില്‍ മലേഷ്യയില്‍ താമസിക്കുന്ന 16 ഇസ്ലാമിക പണ്ഡിതരില്‍ ഒരാളാണ് സാക്കിര്‍ നായിക്. അദ്ദേഹം സ്ഥാപിച്ച ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത് കഴിഞ്ഞ മാര്‍ച്ചിലാണ്.

6

യുവാക്കളെ നിര്‍ബന്ധപൂര്‍വം ഇസ്ലാമില്‍ ചേര്‍ക്കാന്‍ പ്രോല്‍സാഹിപ്പിച്ചു, പ്രസംഗം ഭീകരവാദികളെ സ്വാധീനിച്ചു, ചാവേര്‍ സ്‌ഫോടനങ്ങളെ ന്യായീകരിച്ചു, ഹിന്ദുക്കള്‍ക്കും ഹിന്ദു ദൈവങ്ങള്‍ക്കുമെതിരെ വിദ്വേഷം കലര്‍ന്ന പരാമര്‍ശം നടത്തി തുടങ്ങിയ ആരോപണങ്ങളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സാക്കിര്‍ നായികിന്റെ സംഘടനയെ നിരോധിച്ചുള്ള ഉത്തരവില്‍ ആരോപിക്കുന്നത്.

പ്രവാസികള്‍ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ യാത്ര മുടങ്ങും; പാസ്‌പോര്‍ട്ടില്‍ പുതിയ നിര്‍ദേശവുമായി യുഎഇപ്രവാസികള്‍ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ യാത്ര മുടങ്ങും; പാസ്‌പോര്‍ട്ടില്‍ പുതിയ നിര്‍ദേശവുമായി യുഎഇ

7

അതേസമയം, ചൊവ്വാഴ്ച അര്‍ജന്റീന-സൗദി അറേബ്യ മല്‍സരം നടന്ന ദോഹയിലെ ലുസെയ്ല്‍ സ്‌റ്റേഡിയത്തില്‍ കളി കാണാന്‍ എത്തിയത് 88012 പേരാണ് എന്ന വിവരവും ഖത്തര്‍ പുറത്തുവിട്ടു. ലോകകപ്പ് മല്‍സരങ്ങള്‍ക്ക് വേണ്ടി ഒരുക്കിയ എട്ട് സ്‌റ്റേഡിയങ്ങളില്‍ ഏറ്റവും വലുതാണ് ലുസെയ്ല്‍. ഇവിടെയാണ് ഫൈനല്‍ മല്‍സരവും നടക്കുക. 80000 പേര്‍ക്ക് സൗകര്യം വേണമെന്നാണ് ഫിഫ ആവശ്യപ്പെട്ടത്. എന്നാല്‍ 92000ത്തിലധികം പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യം ഖത്തര്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഞാന്‍ ഉറക്കെ അലറി...!! അയാള്‍ വേഗം സോറി പറഞ്ഞു; മാളിലുണ്ടായ അനുഭവം പറഞ്ഞ് നടി ജോമോള്‍ഞാന്‍ ഉറക്കെ അലറി...!! അയാള്‍ വേഗം സോറി പറഞ്ഞു; മാളിലുണ്ടായ അനുഭവം പറഞ്ഞ് നടി ജോമോള്‍

English summary
FIFA World Cup in Doha: Qatar Informed India That Did Not Officially Invites Zakir Naik to Inauguration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X