• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊവിഡ് പ്രതിരോധത്തിന് ജോൺസൺ ആൻഡ് ജോൺസൺ: രണ്ട് ലക്ഷം ഡോസ് വാക്സിൻ ശേഖരിച്ച് ഒമാൻ, നിയന്ത്രണം കടുപ്പിച്ചു

മസ്കറ്റ്: കൊറോണ വൈറസിനെതിരായ പോരാട്ടം ശക്തമാക്കാൻ ഒമാൻ. ഇതിനായി 200,000 ഡോസ് ജോൺസൺ, ജോൺസൺ വാക്സിനാണ് ബുക്ക് ചെയ്തുിട്ടുള്ളത്. ഒമാൻ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് മുഹമ്മദ് അൽ സെയ്ദി വ്യാഴാഴ്ചയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സർക്കാരിന് ആവശ്യമുള്ളത്ര വാക്സിൻ ലഭിച്ചുകഴിഞ്ഞാൽ വാക്‌സിനുകൾ സ്വകാര്യമേഖലയ്ക്ക് വിതരണം ചെയ്യുമെന്നും സുപ്രീം കമ്മിറ്റി വാർത്താസമ്മേളനത്തിനിടെ അൽ സെയ്ദി പറഞ്ഞു. കൊറോണ വൈറസിന്റെ പുതിയ വകഭേദത്തെ പ്രതിരോധിക്കുന്നതിൽ വാക്സിൻ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് വാക്‌സിനേഷൻ; ആലപ്പുഴയിൽ അടിയന്തിരമായി പൂര്‍ത്തീകരിക്കുമെന്ന് ജില്ലാ കളക്ടർ

അദ്ദേഹം പറഞ്ഞു, "ചില ആളുകൾ ഇപ്പോഴും ആസ്ട്രാസെനെക്ക വാക്സിനെ വിശ്വസിക്കുന്നില്ല, ഫൈസർ വാക്സിൻ സ്വീകരിക്കാൻ നിർബന്ധിക്കുന്നു. ഏതെങ്കിലും വാക്സിനുകളുടെ സുരക്ഷയും ഫലപ്രാപ്തിയും ആദ്യം ഉറപ്പാക്കാതെ സുൽത്താനേറ്റിന് ഒരു നടപടിയും സ്വീകരിക്കാൻ കഴിയില്ലെന്ന് എല്ലാവർക്കും ഉറപ്പുണ്ടായിരിക്കണം. എല്ലാ വാക്സിനുകളും ഫലപ്രദമാണ് വ്യത്യസ്ത നിർമ്മാണ കമ്പനികൾ നിർമ്മിച്ചതാണെങ്കിലും.

ആഗോള തലത്തിൽ വാക്സിനുകളുടെ കുറവ് അനുഭവപ്പെടുന്നുണ്ടെന്നും 30 ലോകരാജ്യങ്ങളിൽ ആദ്യമായി വാക്സിൻ സ്വീകരിച്ച രാജ്യങ്ങളിലൊന്നാണ് ഒമാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ജനസംഖ്യയുടെ 60 ശതമാനം പേർക്കും കുത്തിവയ്പ്പ് നൽകാൻ ആരോഗ്യ മന്ത്രാലയം നീക്കം നടത്തുന്നുണ്ട്. സാംക്രമിക രോഗ നിയന്ത്രണ, നിരീക്ഷണ ഡയറക്ടർ ജനറൽ സെയ്ഫ് അൽ അബ്രി പറഞ്ഞു.

തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയിൽ പ്രധാനമന്ത്രി- ചിത്രങ്ങൾ കാണാം

"ഒമാനിലെ ജനസംഖ്യയുടെ 60 ശതമാനം പേരിലും വാക്സിനേഷൻ നടത്താനാണ് നീക്കം. നിലവിൽ മുൻ‌നിര ആരോഗ്യ പ്രവർത്തകർക്കും 20 ശതമാനം പേർക്കും കുത്തിവയ്പ്പ് നൽകുകയാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം തന്നെ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പാർക്കുകളും ബീച്ചുകളും അടച്ചിട്ട നടപടി ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെയും തുടരുമെന്ന് സുപ്രീം കമ്മറ്റി വ്യക്തമാക്കി. ആളുകളുടെ കൂടിച്ചേരലിനുള്ള വിലക്കുകളും തുടരും. ജനുവരി പകുതി മുതൽ രാജ്യത്തുള്ള കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായതോടെയാണ്

അലായയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

English summary
Fight against Coronavirus: Oman reserves 200,000 doses of Johnson and Johnson Covid-19 vaccine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X