കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്ലാമെന്നാല്‍ സമാധാനമാണ്... പോരാട്ടം മതത്തിനെതിരെയല്ല തീവ്രവാദത്തിനെതിരെയെന്ന് സുഷമ

Google Oneindia Malayalam News

Recommended Video

cmsvideo
പോരാട്ടം തീവ്രവാദത്തിനെതിരെയെന്ന് സുഷമ | Oneindia Malayalam

യുഎഇ: ഇസ്ലാമിക രാഷ്ട്രങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ തീവ്രവാദത്തിനെതിരായ പോരാട്ടത്തിന് ആഹ്വാനവുമായി സുഷമ സ്വരാജ്. പാകിസ്താന്‍ കോണ്‍ക്ലേവില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഇന്ത്യയെ ക്ഷണിച്ചതില്‍ പ്രതിഷേധിച്ചാണ് പാകിസ്താന്‍ വിട്ടുനില്‍ക്കുന്നത്. തീവ്രവാദത്തിന്റെ വേരുകള്‍ ഇന്ത്യയിലും പാകിസ്താനിലും ബംഗ്ലാദേശിലും ശക്തമാകുന്നുവെന്ന് പറഞ്ഞു. ഞങ്ങള്‍ തീവ്രവാദത്തിന്റെ ഭീകരമുഖങ്ങള്‍ കണ്ട് കഴിഞ്ഞു. മറ്റ് രാജ്യങ്ങളിലേക്ക് അത് വളര്‍ന്നു കൊണ്ടിരിക്കുകയാണ്.

1

ജനങ്ങളുടെ ജീവിതമാണ് അത് തകര്‍ക്കുന്നത്. ഒരു മേഖലയെ പ്രതിസന്ധിയിലേ്ക്ക് തള്ളിവിടുകയാണെന്നും സുഷമ പറഞ്ഞു.ഇസ്ലാമിക രാജ്യങ്ങള്‍ തീവ്രവാദത്തെ ചെറുക്കാനായി മികച്ച ശ്രമങ്ങലാണ് നടത്തുന്നതെന്ന് സുഷമ വ്യക്തമാക്കി. ഒഐസി കോണ്‍ക്ലേവിലെ തീരുമാനങ്ങള്‍ മാനവികതയ്ക്ക് മേല്‍ സ്വാധീനം ചെലുത്തുമെന്നും അവര്‍ പറഞ്ഞു. ഇന്ത്യയുടെ വൈവിധ്യതയാണ് ഇന്നും നിലനില്‍ക്കുന്നത്. ഇന്ത്യയില്‍ വളരെ കുറച്ച് മുസ്ലീങ്ങള്‍ മാത്രമാണ് തീവ്രവാദത്തിന്റെ കെണിയില്‍ വീണത്. വൈവിധ്യതയെ കുറിച്ച് റിഗ്വേദത്തില്‍ പറയുന്നുണ്ട്.

ഏകം സത് വിപ്ര ബഹുദ വദാന്തി എന്ന പ്രശസ്ത വാചകം സുഷമ കോണ്‍ക്ലേവില്‍ ചൊല്ലി. ദൈവം ഒന്നാണെന്നും, മനുഷ്യന്‍ പല രീതിയില്‍ അതിനെ നിര്‍വചിച്ചതാണെന്നും അവര്‍ വ്യക്തമാക്കി.എല്ലാ രാജ്യങ്ങളും തീവ്രവാദത്തിനെതിരെ ഒന്നിക്കണം. അവര്‍ക്കുള്ള ഫണ്ടിംഗ് നിരോധിക്കണം. തീവ്രവാദത്തിനെതിരെ പോരാട്ടം ജയിക്കണമെങ്കില്‍ യുദ്ധമോ, ഇന്റലിജന്‍സോ മാത്രം പേരെന്ന് സുഷമ പറഞ്ഞു. ഇസ്ലാമെന്നാല്‍ തീവ്രവാദമല്ല. ഒരു മതവും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.

തീവ്രവാദത്തിനെതിരായ പോരാട്ടം മതത്തിനെതിരെയുള്ള പോരാട്ടമല്ല. ഇസ്ലാമെന്നാല്‍ സമാധാനമാണ്. അല്ലാഹുവിന്റെ 99 നാമങ്ങളും അക്രമത്തെയോ തീവ്രവാദത്തെയോ പ്രതിനിധീകരിക്കുന്നതല്ലെന്നും സുഷമ വ്യക്തമാക്കി. താന്‍ മഹാത്മാ ഗാന്ധിയുടെ നാട്ടില്‍ നിന്നാണ് വരുന്നത്. അവിടെ പ്രാര്‍ത്ഥനകള്‍ അവസാനിക്കുന്നത് ശാന്തിക്കും സമാധാനത്തിനും വേണ്ടിയാണ്. ഇസ്ലാമിക രാഷ്ട്രങ്ങളുടെ ഒരുമയ്ക്കും സമാധാനത്തിനും എല്ലാ പിന്തുണയും ഇന്ത്യ വാഗ്ദാനം ചെയ്യുന്നുവെന്ന സുഷമ പറഞ്ഞു. ചടങ്ങില്‍ പാകിസ്താന്റെ അസാന്നിധ്യം മാത്രമാണ് മങ്ങലേല്‍പ്പിച്ചത്. ഇന്ത്യ പാകിസ്താന്‍ സംഘര്‍ഷം കനത്ത സാഹചര്യത്തിലാണ് പാകിസ്താന്‍ വിട്ടുനിന്നത്. അതേസമയം ഇന്ത്യയില്‍ മുസ്ലീം ജനസംഖ്യം കൂടുതലുള്ളത് കൊണ്ടാണ് അവരെ ക്ഷണിച്ചതെന്ന് യുഎഇ വ്യക്തമാക്കി.

അഭിനന്ദനെ വിട്ടുകിട്ടാന്‍ കാരണമെന്ത്? അമേരിക്കയുടെ സമ്മര്‍ദമെന്ന് സൂചനഅഭിനന്ദനെ വിട്ടുകിട്ടാന്‍ കാരണമെന്ത്? അമേരിക്കയുടെ സമ്മര്‍ദമെന്ന് സൂചന

English summary
fight against terror not any religion says sushma swaraj at ioc conclave
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X