ദുബായ് യാത്രാബസില്‍ സഹയാത്രികയുടെ കുത്തേറ്റ് യാത്രക്കാരി മരിച്ചു, കൊലപാതകത്തിന്‍റെ കാരണം
ദുബായ്: ദുബായിലെ യാത്ര ബസില്‍ യാത്രക്കാരികള്‍ തമ്മിലുണ്ടായ വഴക്ക് കൊലപാതകത്തില്‍ കലാശിച്ചു. രണ്ട് യാത്രക്കാരികള്‍ തമ്മിലുണ്ടായ വഴക്കാണ് ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചത്. ജുമെരിയ ബീച്ച് റെസിഡന്‍സിലേയ്ക്ക് പോവുകയായിരുന്ന ബസിലാണ് വഴക്കും തുടര്‍ന്ന് കൊലപാതകവും നടന്നത്.
ബസ് പുറപ്പെട്ടത് മുതല്‍ തന്നെ യാത്രക്കാരായ രണ്ട് സ്ത്രീകള്‍ തമ്മില്‍ വഴക്കുണ്ടായി. ഒരാള്‍ നില്‍ക്കുകയും മറ്റൊരാള്‍ ഇരിയ്ക്കുകയുമായിരുന്നു. വഴക്ക് കൈയ്യാങ്കളിയില്‍ എത്തിയതോടെ ഇരുവര്‍ക്കും ഡ്രൈവര്‍ മുന്നറിയിപ്പ് നല്‍കി. താന്‍ പൊലീസിനെ വിവരം അറിയിക്കും എന്ന് പറഞ്ഞതോടെ യുവതികള്‍ നിശബ്ദരായി. നില്‍ക്കുകയായിരുന്ന യുവതി തന്റെ ബാഗിലുണ്ടായിരുന്ന കത്തി വേഗം പുറത്തെടുത്ത് ഇരിയ്ക്കുന്ന യുവതിയെ കുത്തി.

കുത്തേറ്റ യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു. തുടര്‍ന്ന് ഡ്രൈവര്‍ ബസ് നിര്‍ത്തുകയും ലോക്ക് ചെയ്യുകയും ചെയ്തു. വിവരം പൊലീസിനെ അറിയിച്ചു. പൊലീസെത്തിയ ശേഷമാണ് ബസിന്റെ ലോക്ക് മാറ്റിയത്. യാത്രക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു . ആഫ്രിയ്ക്കക്കാരിയായ യുവതിയാണ് മരിച്ചത്. ഇരുവരും തമ്മില്‍ വഴക്കിട്ടതിന്റെ കാരണം വ്യക്തമല്ല.












Click it and Unblock the Notifications