കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയയില്‍ വെടിനിര്‍ത്തലിന് പിന്നാലെ പോരാട്ടം... സമാധാന ശ്രമം പാളിയോ? വ്യോമാക്രമണം ശക്തം

Google Oneindia Malayalam News

അങ്കാറ: സിറിയയില്‍ സമാധാന ശ്രമം വിജയിച്ചതിന് പിന്നാലെ പോരാട്ടം ശക്തമാകുന്നു. ഇവിടെ തുര്‍ക്കി സൈന്യവും കുര്‍ദുകളും തമ്മിലുള്ള വെടിവെപ്പ് തുടരുകയാണ്. കഴിഞ്ഞ ദിവസം അമേരിക്കയുമായി ചേര്‍ന്ന് തുര്‍ക്കി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പറഞ്ഞ വാക്കുകള്‍ തെറ്റിയെന്നാണ് ഇത് തെളിയിക്കുന്നത്. 9 ദിവസമായി തുടരുന്ന പോരാട്ടത്തില്‍ രക്ത കലുഷിതമായിരിക്കുകയാണ് സിറിയ.

അതേസമയം തുര്‍ക്കിക്കെതിരെ കടുത്ത ഉപരോധം അടക്കമുള്ള മാര്‍ഗങ്ങള്‍ അമേരിക്ക സ്വീകരിക്കുമെന്ന് നേരത്തെ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ എന്ത് വന്നാലും, എത്രയൊക്കെ സമ്മര്‍ദമുണ്ടെങ്കിലും സിറിയയിലെ പോരാട്ടത്തില്‍ നിന്ന് പിന്‍മാറില്ലെന്നും തുര്‍ക്കി പ്രസിഡന്റ് രജബ് ത്വയിബ് എര്‍ദോഗനും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സമാധാന ശ്രമങ്ങള്‍ നടന്നത്. അതാണ് പാളിയത്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

വൈസ് പ്രസിഡന്റ് പറയുന്നത് ഇങ്ങനെ

വൈസ് പ്രസിഡന്റ് പറയുന്നത് ഇങ്ങനെ

തുര്‍ക്കിയും അമേരിക്കയും തമ്മില്‍ സിറിയയില്‍ വെടിനിര്‍ത്തലിന് കരാറിലെത്തിയതായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പറഞ്ഞിരുന്നു. പെന്‍സ് അങ്കാറയിലെത്തി എര്‍ദോഗനുമായി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് തീരുമാനം. അമേരിക്കയുടെ പിന്തുണയുള്ള കുര്‍ദുകള്‍ സേഫ് സോണ്‍ വിട്ട് പോകണമെന്നാണ് തുര്‍ക്കിയുടെ നിര്‍ദേശം. അഞ്ച് ദിവസം ഇതിനായി നല്‍കും. സിറിയയുടെ ഉള്ളില്‍ ക്യാമ്പ് ഉണ്ടാക്കാനാണ് തുര്‍ക്കി ലക്ഷ്യമിടുന്നത്.

അതിര്‍ത്തിയില്‍ പോരാട്ടം

അതിര്‍ത്തിയില്‍ പോരാട്ടം

സിറിയന്‍ അതിര്‍ത്തിയില്‍ കുര്‍ദുകളും തുര്‍ക്കി സൈന്യവും തമ്മില്‍ വലിയ പോരാട്ടം നടന്ന് കൊണ്ടിരിക്കുകയാണ്. സമാധാന കരാര്‍ നിലവില്‍ വന്ന് വെറും 12 മണിക്കൂറിലാണ് പോരാട്ടം ശക്തമായിരിക്കുന്നത്. അമേരിക്കയ്ക്ക് വലിയ തിരിച്ചടിയാണ് ഇത്. റാസ് അല്‍ ഐനിലാണ് വമ്പന്‍ പോരാട്ടം നടക്കുന്നത്. ഇവിടെ നിന്ന് പുക ഉയരുന്നത് കണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ആശുപത്രിക്ക് നേരെ ആക്രമണം

ആശുപത്രിക്ക് നേരെ ആക്രമണം

തുര്‍ക്കിയുടെ നേതൃത്വത്തിലുള്ള സൈന്യം കുര്‍ദുകള്‍ക്കെതിരെ പ്രകോപനപരമായ രീതിയില്‍ ആക്രമണം നടത്തിയെന്നാണ് വാദം. റാസ് അല്‍ ഐന്‍ ആശുപത്രിക്ക് നേരെ വെടിയുതിര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം തുര്‍ക്കിക്കെതിരെയുള്ള സാമ്പത്തിക ഉപരോധം പിന്‍വലിക്കാമെന്ന വാഗ്ദാനത്തിന്റെ പുറത്തായിരുന്നു തുര്‍ക്കി സമാധാന കരാറിലേക്കെത്തിയത്. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷത്തിന്റെ വക്കിലേക്കാണ് പോവുന്നത്.

പ്രതിപക്ഷത്തിന്റെ പിന്തുണ

പ്രതിപക്ഷത്തിന്റെ പിന്തുണ

തുര്‍ക്കി പ്രതിപക്ഷ പാര്‍ട്ടിയായ നാഷണലിസ്റ്റ് മൂവ്‌മെന്റ് പാര്‍ട്ടി യുഎസ് തുര്‍ക്കി സമാധാന കരാറിനെ സ്വാഗതം ചെയ്തിട്ടുണ്ട്. അതേസമയം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി സിറിയയിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇസ്രയേല്‍ സിറിയയിലെ സാഹചര്യത്തില്‍ ആശങ്ക അറിയിച്ചതിനെ തുടര്‍ന്നാണ് ഇത്. അതേസമയം അമേരിക്കയെ സിറിയന്‍ വിഷയത്തില്‍ ഇസ്രയേല്‍ കൈവിടുമെന്ന് സൂചിപ്പിച്ചിട്ടുണ്ട്.

ട്രംപിനെ തള്ളി

ട്രംപിനെ തള്ളി

സിറിയന്‍ വിഷയത്തില്‍ ട്രംപ് നേരത്തെ എര്‍ദോഗന് കത്തയച്ചിരുന്നു. വെറുതെ മുരടന്‍ സ്വഭാവം കാണിക്കരുത്. അത് മണ്ടന്റെ ലക്ഷണമാണെന്നും ട്രംപ് കത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ട്രംപിന്റെ വാക്കുകള്‍ എര്‍ദോഗന്‍ തള്ളി. ട്രംപ് ഇത്രയും കാലം സിറിയയില്‍ സ്വന്തം ഇഷ്ടത്തിന് പ്രവര്‍ത്തിച്ചെന്നും, ഇനി അത് നടക്കില്ലെന്നുമാണ് എര്‍ദോഗന്റെ നിലപാട്. അതേസമയം സിറിയയില്‍ പോരാട്ടം തുടരുന്നത് തീവ്രവാദത്തെ മേഖലയില്‍ സജീവമാക്കുമെന്നുമാണ് വിലയിരുത്തല്‍.

പോര് രൂക്ഷമാകും

പോര് രൂക്ഷമാകും

ഇറാനെതിരെയും ചൈനയ്‌ക്കെതിരെ വ്യത്യസ്തമായ രീതിയില്‍ അമേരിക്ക പോരാട്ടം നടത്തുന്നത്. ഇത് തുര്‍ക്കിക്കെതിരെ കൂടി വരുമ്പോള്‍ വലിയൊരു പ്രതിസന്ധിയിലേക്ക് പശ്ചിമേഷ്യ മുഴുവന്‍ വീഴും. ഉപരോധം വന്നാല്‍ ഗള്‍ഫ് മേഖലയില്‍ അടക്കം സൈനിക പ്രവര്‍ത്തനത്തിനും ട്രംപിന് പ്രതിസന്ധി നേരിടും. അതേസമയം അമേരിക്കയില്‍ നിന്ന് തുര്‍ക്കിക്കെതിരെ ഉപരോധം കൊണ്ടുവരാനുള്ള സമ്മര്‍ദം ശക്തമാണ്. എന്നാല്‍ ട്രംപ് ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കുമെന്നാണ് സൂചന.

 റാസ് അല്‍ ഐന്‍ പിടിച്ച് തുര്‍ക്കി... സിറിയ രക്തക്കളമാകുന്നു.... 18 ഗ്രാമങ്ങള്‍ പിടിച്ചെടുത്തു!! റാസ് അല്‍ ഐന്‍ പിടിച്ച് തുര്‍ക്കി... സിറിയ രക്തക്കളമാകുന്നു.... 18 ഗ്രാമങ്ങള്‍ പിടിച്ചെടുത്തു!!

English summary
fighting continues in syrian border after peace talks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X