ഫുജൈറ: അടുക്കള പ്രശ്നം, സ്ത്രീകള്‍ തമ്മില്‍ പൊരിഞ്ഞ തല്ല്, ഒരു യുവതി മരിച്ചു
ഫുജൈറ: വീട്ടുജോലിക്കാരികള്‍ തമ്മിലുള്ള വഴക്ക് സംഘട്ടനത്തില്‍ കലാശിച്ചു.സംഘട്ടനത്തിന് ഒടുവില്‍ ഒരു സ്ത്രീ മരിച്ചു. ഫുജൈറയിലാണ് ഒരേ വീട്ടിലെ ജോലിക്കാരായ രണ്ട് സ്ത്രീകള്‍ തമ്മില്‍ വഴക്കും കൈയ്യേറ്റവും ഉണ്ടായത്. സ്ത്രീകളില്‍ ഒരാള്‍ ശ്രീലങ്കന്‍ സ്വദേശിനിയും മറ്റൊരാള്‍ ഫിലിപ്പീന്‍സ് സ്വദേശിനിയുമാണ്.
ഫിലിപ്പീന്‍സ് സ്വദേശിനിയാണ് മരിച്ചത്. മര്‍ദ്ദനമേറ്റ് അവശനിലയിലായ അവര്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. തുടര്‍ന്ന് പൊലീസ് ശ്രീലങ്കന്‍ യുവതിയെ അറസ്റ്റ് ചെയ്തു. കൊലപാതക കുറ്റം ഇവര്‍ സമ്മതിച്ചിട്ടുണ്ട്.

ഇരുവരും തമ്മില്‍ വഴക്കിട്ടതായും താന്‍ ഫിലിപ്പീന്‍സ് യുവതിയെ മര്‍ദ്ദിച്ച് അവശയാക്കിയതായും ശ്രീലങ്കന്‍ യുവതി പൊലീസില്‍ പറഞ്ഞു. കൊല്ലപ്പെട്ട യുവതിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ ഒട്ടേറെ പാടുകള്‍ ഉണ്ടായിരുന്നു. ഇരുവരും തമ്മില്‍ വഴക്കിടാനുണ്ടായ കാരണം വ്യക്തമല്ല.












Click it and Unblock the Notifications