കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണ് നനയിച്ച ഒരു പ്രണയവിവാഹം; കാണൂ

  • By Meera Balan
Google Oneindia Malayalam News

മനില: മരണമെത്തുന്ന അവസാന നിമിഷത്തില്‍ പ്രിയപ്പെട്ടവര്‍ അടുത്തുണ്ടാകണമെന്ന് ജീവിച്ചിരിയ്ക്കുമ്പോള്‍ പലരും ആഗ്രഹിയ്ക്കാറുണ്ട്. എന്നാല്‍ അന്ത്യാഭിലാഷം പൂര്‍ത്തിയാക്കി മരിയ്ക്കാന്‍ എത്ര പേര്‍ക്ക് സാധിയ്ക്കും. ഫിലിപ്പീന്‍സില്‍ 29 കാരനായ യുവാവ് തന്റെ മരണക്കിടക്കയില്‍ ആഗ്രഹിച്ചത് കാമുകിയെ വിവാഹം കഴിയ്ക്കാനായിരുന്നു. മരണം കാത്ത് കിടക്കുന്ന കാമുകന്റെ അന്ത്യാഭിലാഷം നിറ കണ്ണുകളോടെ കാമുകി സാധ്യമാക്കി. ഒടുവില്‍ ഒരു ദുരന്ത ചിത്രം പോലെ നായകന്‍ മരണപ്പെടുന്നു.

ഫിലിപ്പീന്‍സുകാരനായ റോവ്‌ഡെന്‍ ഗോ പാന്‍ഗോക്കയാണ് തന്റെ 30 പിറന്നാള്‍ ദിനമായ 2014 ജൂലെ 8 ന് തന്റെ കാമുകിയായ ലെസിലിനെ വിവാഹം കഴിയ്ക്കണമെന്ന് ആഗ്രഹിച്ചത്. എന്നാല്‍ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് കാന്‍സര്‍ രോഗം യുവാവിനെ തേടിയെത്തുന്നത്.

Marriage

അധികം വൈകാതെ തന്നെ മരിയ്ക്കുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുുതി. എന്നാല്‍ തന്റെ മുപ്പതാം പിറന്നാളിന് വേണ്ടി അയാള്‍ കാത്തിരുന്നു. മരണം ഉറപ്പായതോടെ കാമുകിയെ വിവാഹം കഴിയ്ക്കണമെന്ന ആവശ്യം വീട്ടുകാരെ അറിയിച്ചത്. രണ്ട് ദിവസങ്ങള്‍ നീണ്ട് നില്‍ക്കുന്ന ആഘോഷങ്ങള്‍ക്കിടെ ആശുപത്രി കിടക്കയില്‍ നിന്നും പള്ളിയിലെത്തി പാന്‍ഗോക്ക ലെസിലിനെ തന്റെ ജീവിത സഖിയാക്കി.ഒടുവില്‍ 30 പിറന്നാളിന് കാത്ത് നില്‍ക്കാതെ പാന്‍ഗോക്ക മരിച്ചു.

ലെസിലിനൊപ്പം ഒന്നിച്ചായിരുന്നു താമസമെങ്കിലും പാന്‍ഗോക്ക ഇവരെ വിവാഹം കഴിച്ചിരുന്നില്ല. ഈ ബന്ധത്തില്‍ രണ്ട് വയസുകാരിയായ മകളുണ്ട്. പാന്‍ഗോക്കയുടെ സഹോദരന്‍ ഹാസെറ്റ് ആണ് വിവാഹത്തിന്റെ വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തത്.

<center><iframe width="100%" height="338" src="//www.youtube.com/embed/eVocnNIgKwY" frameborder="0" allowfullscreen></iframe></center>

English summary
Filipina marries dying groom in hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X