വിവാഹം കഴിഞ്ഞു, ടിവി അവതാരക തന്നെ: ഇമ്രാന്‍ ഖാന്‍
ലാഹോര്‍: ഒടുവില്‍ പാക് ക്രിക്കറ്റ് ഇതിഹാസം ഇമ്രാന്‍ ഖാന്‍ സമ്മതിച്ചു. ബി ബി സി അവതാരകയായ രെഹം ഖാനെ താന്‍ വിവാഹം ചെയ്തു. ക്രിക്കറ്റില്‍ നിന്നും രാഷ്ട്രീയത്തിലെത്തിയ ഇമ്രാന്‍ ഖാന്‍ ഇതിനോടകം തന്നെ വിവാഹിതനായിക്കഴിഞ്ഞു എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇമ്രാന്‍ഖാന്‍ ഈ റിപ്പോര്‍ട്ടുകള്‍ നിഷേധിക്കുകയോ അംഗീകരിക്കുകയോ ചെയ്തിരുന്നില്ല.
ബി ബി സി അവതാരകയായ രെഹം ഖാനാണ് 62 കാരനായ ഇമ്രാന്‍ ഖാന്റെ പുതിയ ജീവിത പങ്കാളി. ആദ്യ ഭാര്യ ജെമീമ ഗോള്‍ഡ്‌സ്മിത്തിനെ ഇമ്രാന്‍ ഖാന്‍ പത്ത് വര്‍ഷം മുമ്പേ ഡിവോഴ്‌സ് ചെയ്തിരുന്നു. ഈ ബന്ധത്തില്‍ ഇമ്രാന് രണ്ട് മക്കളുണ്ട്. ബി ബി സി അവതാരകയായ രെഹം ഖാനും നേരത്തെ വിവാഹം കഴിച്ചതാണ്. മൂന്ന് മക്കളുടെ അമ്മയാണ് 42 കാരിയായ രെഹം ഖാന്‍.

വിവാഹ വാര്‍ത്ത വീട്ടുകാരെയും ബന്ധുക്കളെയും അറിയിക്കാനായി താന്‍ പാകിസ്താനിലേക്ക് പോകുന്നു എന്നാണ് താരം പ്രതികരിച്ചത്. തന്റെ വിവാഹവാര്‍ത്ത പര്‍വ്വതീകരിച്ചാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും ഇമ്രാന് പരാതിയുണ്ട്. കുടുംബാംഗങ്ങളുടെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് ഇമ്രാന്റെ വിവാഹം എന്നാണ് റിപ്പോര്‍ട്ടുകളില്‍ കണ്ടിരുന്നത്.
42 കാരിയായ രെഹം ഖാന്‍ ലിബിയയിലാണ് ജനിച്ചത്. ലണ്ടനിലാണ് വളര്‍ന്നത്. രെഹം ഖാന്റെ മാതാപിതാക്കള്‍ പാകിസ്താന്‍കാരാണ്. ഇസ്ലാമിക രീതിയിലല്ല രെഹം ഖാന്റെ വസ്ത്രധാരണമെന്ന് പറഞ്ഞ് ഇമ്രാന്റെ രാഷ്ട്രീയ എതിരാളികള്‍ പ്രചാരണം നടത്തുന്നുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ക്രിക്കറ്റില്‍ നിന്നും രാഷ്ട്രീയത്തിലെത്തിയ ഇമ്രാന് നവാസ് ഷെരീഫിനെതിരെ പ്രക്ഷോഭം നയിച്ച് വലിയ ജനപിന്തുണയാണ് കിട്ടുന്നത്.












Click it and Unblock the Notifications