കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തർ രാജകുടുംബത്തിന് എട്ടിന്റെ പണി കൊടുത്ത മലയാളിയെ തിരിച്ചറിഞ്ഞു! തട്ടിപ്പ് വീരൻ ഒളിവിൽ

Google Oneindia Malayalam News

കൊടുങ്ങല്ലൂര്‍: ഗള്‍ഫ് രാജ്യങ്ങള്‍ മലയാളിക്ക് രണ്ടാം വീട് പോലെയാണ്. അത്രയധികം പ്രവാസി മലയാളികളുണ്ട് ദുബായും സൗദിയും ഖത്തറും അടങ്ങുന്ന ഗള്‍ഫ് നാടുകളില്‍. എന്നാല്‍ മുഴുവന്‍ പ്രവാസികളേയും പറയിപ്പിക്കാന്‍ ഒരു തല തിരിഞ്ഞവന്‍ മതിയാകുമല്ലോ. ഖത്തര്‍ രാജകുടുംബത്തെ നൈസായി പറ്റിച്ച് മലയാളി കോടികള്‍ തട്ടിയ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.

സ്വര്‍ണ ഫ്രെയിമില്‍ രാജാവിന്റെ ചിത്രം വരച്ച് നല്‍കാമെന്ന് പറഞ്ഞാണ് പണം തട്ടിയത്. കൊടുങ്ങല്ലൂര്‍ സ്വദേശിയായ തട്ടിപ്പ് വീരനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നു.

Recommended Video

cmsvideo
ഖത്തർ രാജകുടുംബത്തെ പറ്റിച്ച് മലയാളി കോടികൾ തട്ടി | Oneindia Malayalam
തട്ടിയത് കോടികൾ

തട്ടിയത് കോടികൾ

ഖത്തര്‍ രാജകുടുംബത്തിലെ രാജ്ഞിമാരില്‍ ഒരാളാണ് കൊടുങ്ങല്ലൂര്‍ സ്വദേശിയായ മലയാളിയുടെ തട്ടിപ്പിന് ഇരയായത്. ആറടി ഉയരവും മൂന്നടി വീതിയുമുള്ള സ്വര്‍ണ ഫ്രെയിമിന് അകത്ത് ഖത്തര്‍ രാജാവിന്റെ ചിത്രം വരച്ച് നല്‍കാം എന്ന് വാഗ്ദാനം നല്‍കിയാണ് ഇയാള്‍ ചുളുവില്‍ കോടികള്‍ പോക്കറ്റിലാക്കിയത്. ഇ-മെയില്‍ വഴിയായിരുന്നു ഈ തട്ടിപ്പ് നടത്തിയത്. പണമിടപാടാകട്ടെ മൊബൈല്‍ ബാങ്കിംഗ് വഴിയും.

തട്ടിപ്പുകാരനെ തിരിച്ചറിഞ്ഞു

തട്ടിപ്പുകാരനെ തിരിച്ചറിഞ്ഞു

ഇത്തരത്തില്‍ ഖത്തര്‍ രാജകുടുംബത്തില്‍ നിന്നും സ്വന്തം ബാങ്കിലേക്ക് എത്തിച്ച പണം 5.80 കോടി രൂപയാണ്. കൊടുങ്ങല്ലൂര്‍ ചന്തപ്പുര വടക്ക് ഭാഗത്തുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലെ അക്കൗണ്ടിലേക്കാണ് ഖത്തറില്‍ നിന്നും പണമെത്തിയത്. ഈ അക്കൗണ്ടിന്റെ ഉടമയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ ഒളിവിലാണെന്നാണ് സൂചന.

അക്കൗണ്ട് മരവിപ്പിച്ചു

അക്കൗണ്ട് മരവിപ്പിച്ചു

തട്ടിച്ച് നേടിയ അഞ്ച് കോടിയിലധികം രൂപയില്‍ ഭൂരിഭാഗവും ഇയാള്‍ അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ചിരിക്കുകയാണ്. ഈ അക്കൗണ്ട് പോലീസ് മരവിപ്പിച്ചിട്ടുണ്ട്. ചന്തപ്പുര എസ്ബിഐയില്‍ ഇയാള്‍ക്ക് വര്‍ഷങ്ങളായി ഒരു അക്കൗണ്ട് ഉള്ളതാണ്. എന്നാല്‍ പണമെത്തിയത് ഈ അക്കൗണ്ടിലേക്കല്ല. പകരം ഇതിന് വേണ്ടി മാത്രമായി അടുത്തിടെ ഇയാള്‍ പുതിയ അക്കൗണ്ട് തുറക്കുകയായിരുന്നു.

അന്വേഷണം ഊർജ്ജിതം

അന്വേഷണം ഊർജ്ജിതം

കൊടുങ്ങല്ലൂരിലെ ഈ തട്ടിപ്പുകാരനെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഖത്തര്‍ രാജകുടുംബാംഗം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഇമെയില്‍ വഴി സംസ്ഥാന ആഭ്യന്തര വകുപ്പിനാണ് ഖത്തര്‍ രാജകുടുംബം പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് കേസെടുത്ത് അന്വേഷണം നടത്താന്‍ ജില്ലാ പോലീസ് സൂപ്രണ്ട് കൊടുങ്ങല്ലൂര്‍ പോലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു.

അന്താരാഷ്ട്ര ബന്ധമോ

അന്താരാഷ്ട്ര ബന്ധമോ

ബാങ്കില്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തട്ടിപ്പുകാരന്റെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുകയാണ്. മാത്രമല്ല അന്വേഷണത്തിന് സൈബര്‍ സെല്ലിന്റെ സഹായവും കൊടുങ്ങല്ലൂര്‍ പോലീസ് തേടിയിട്ടുണ്ട്. ഈ വന്‍ തട്ടിപ്പിന് പിന്നില്‍ അന്താരാഷ്ട്ര ബന്ധങ്ങളുണ്ടോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല.

രാജകുടുംബാംഗം നേരിട്ട് എത്തും

രാജകുടുംബാംഗം നേരിട്ട് എത്തും

ഖത്തര്‍ രാജകുടുംബത്തെ പറ്റിച്ച് പണം തട്ടിയ കേസില്‍ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ കൊടുങ്ങല്ലൂര്‍ പോലീസിന് നേരിട്ട് പരാതി നല്‍കുന്നതിനായി ഖത്തര്‍ രാജകുടുംബത്തിന്റെ പ്രതിനിധി അടുത്ത ദിവസം കേരളത്തില്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കുമെന്ന് നേരത്തെ സൂചനകള്‍ പുറത്ത് വന്നിരുന്നു.

English summary
Malayali identified by police, who have cheated over Qatar Royal Family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X