ഇനി തൊഴിലില്ലെങ്കിലും ജീവിക്കാന്‍ ഒരു പ്രയാസവുമില്ല; മാസം 39,000 രൂപ ലഭിക്കും
തൊഴിലില്ലാത്ത 2000 പേരെ തെരെഞ്ഞെടുത്ത ശേഷം അവര്‍ക്കാണ് സഹായം നല്‍കുക
ഹെല്‍സിങ്കി: ഇനി ഒരു ജോലിയില്ലെങ്കിലും ഫിന്‍ലന്റില്‍ ജീവിക്കാം. തൊഴിലില്ലാത്തവര്‍ക്ക് മാസ ശമ്പളം നല്‍കുന്ന ആദ്യ യൂറോപ്യന്‍ രാജ്യമെന്ന പദവി ഫിന്‍ലന്റിന് സ്വന്തമായിരിക്കുകയാണ്. ജനുവരി ഒന്ന് മുതലാണ് പദ്ധതി നടപ്പിലാക്കി വരുന്നത്.
രണ്ട് വര്‍ഷത്തേക്ക് ഫിന്നിഷ് പൗരന്മാരിലെ തൊഴിലില്ലാത്ത 2000 പേരെ തെരെഞ്ഞെടുത്ത ശേഷം അവര്‍ക്കാണ് സഹായം നല്‍കുക. മാസംതോറും 587 ഡോളറാണ് തൊലില്ലായ്മ വേതനമായി നല്‍കുന്നത്.

പുതിയ പദ്ധതി
സര്‍ക്കാരിന്റെ ചുവപ്പുനാട ഇല്ലാതാക്കുക, ദാരിദ്ര്യ നിര്‍മാര്‍ജ്ജനം, തൊഴിലവസരം വര്‍ധിപ്പിക്കല്‍ തുടങ്ങിയ കാര്യം പ്രചോദിപ്പിക്കാനാണ് പുതിയ പദ്ധതി

587 ഡോളര്‍
തൊഴിലില്ലാത്തവര്‍ക്ക് മാസം തോറും 587 ഡോളര്‍ നല്‍കുന്നത് പരീക്ഷണാടിസ്ഥാനത്തിലാണ്.

പണം നിങ്ങള്‍ക്ക് ഇഷ്ടംപോലെ ഉപയോഗിക്കാം
എങ്ങിനെ ചെലവാക്കുന്നു, എന്ത് ചെയ്യുന്നു എന്ന് സര്‍ക്കാര്‍ നോക്കില്ല.എന്നാല്‍ മറ്റെവിടെ നിന്നെങ്കിലും സഹായം കിട്ടുന്നുണ്ടെങ്കില്‍ അത് ഈ തുകയില്‍ നിന്ന് കുറയ്ക്കുകും ചെയ്തു.

അനുപാതികമായി കുറയും
ജോലി കിട്ടിയാലും ഈ സഹായം തുടരും. പക്ഷേ ആനുപാതികമായി കിട്ടുന്ന തുക കുറയുമെന്നു മാത്രം.

കൂടി
നിലവില്‍ 5.5 ദശലക്ഷം ജനസംഖ്യയുള്ള ഫിന്‍ലന്റിലെ തൊഴലില്ലായ്മ നിരക്ക് നവംബറില്‍ 8.1 ശതമാനം കൂടിയിരുന്നു.

മടിയന്മാരാക്കുന്നു
പദ്ധതിയിലൂടെ ഒരു സാമ്പത്തിക സുരക്ഷിതത്വം ഉള്ളത് ദൈര്യത്തോടെ നല്ല ജോലി തേടാന്‍ പ്രാപ്തമാക്കുമെങ്കിലും എല്ലാവരെയും മടിയന്മാരാക്കുന്നു എന്ന ആരോപണവും ഉയരുന്നുണ്ട്.












Click it and Unblock the Notifications