ജയിലില്‍ തീപിടുത്തം: 23 പേര് കൊല്ലപ്പെട്ടു, രാഷ്ട്രീയ തടവുകാരെ എത്യോപ്യ കൊന്നൊടുക്കിയതോ!!!
അഡ്ഡിസ് അബാബ: എത്യോപ്യയിലെ ഉന്നത രാഷ്ട്രീയ നേതാക്കളെ പാര്‍പ്പിച്ചിട്ടുള്ള ജയിലിലുണ്ടായ തീപ്പിടുത്തതില്‍ 23 പേര് കൊല്ലപ്പെട്ടു. ഉയര്‍ന്ന സുരക്ഷാ സംവിധാനങ്ങളുള്ള തലസ്ഥാന നഗരിയിലെ ക്വിലിന്റോ ജയിലിലാണ് ശനിയാഴ്ച തീപിടുത്തമുണ്ടായത്. തീപിടുത്തത്തിനിടെ ശ്വാസം മുട്ടി 21 പേര് കൊല്ലപ്പെട്ടു എന്നാണ് തിങ്കളാഴ്ച സര്‍ക്കാരിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മറ്റ് രണ്ട് തടവുകാരും മരിക്കുകയായിരുന്നു. തലസ്ഥാന നഗരം ഒറോമിയ പ്രദേശത്തേയ്ക്ക് വ്യാപിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധം സംഘടപ്പിച്ച കേസില്‍ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ പ്രവര്‍ത്തകരും ഉള്പ്പെടെയുള്ളവരയിരുന്നു ജയിലിലെ തടവുകാര്‍. തീപിടുത്തത്തിനുള്ള കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
അതേസമയം തടവുകാരെ ജയില്‍ വാര്ഡന്മാര് വെടിവെച്ച് കൊലപ്പെടുത്തിയതാണെന്നും ചില സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. പൊലീസുകാര്‍ക്കും തടവുകാര്‍ക്കും പരിക്കേറ്റതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ നവംബര്‍ മുതല്‍ എത്യോപ്യയില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തിന്റെ അലയൊലികള്‍ അടങ്ങിയിട്ടില്ലാത്ത സാഹചര്യത്തിലാണ് പൊലീസ് പിടിക്കപ്പെട്ട പ്രതിഷേധക്കാര്‍ ജയിലില്‍ വച്ച് കൊല്ലപ്പെടുന്നത്. എന്നാല്‍ കൊല്ലപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ശനിയാഴ്ച തീപ്പിടുത്തമുണ്ടായതിന് പിന്നാലെ ജയിലിനുള്ളില്‍ നിന്ന് വെടിയൊച്ചകള്‍ കേട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രാദേശിക മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു. ജയിലില്‍ തീപിടിച്ചതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയകളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വിചാരണ കാത്തിരിക്കുന്ന കുറ്റവാളികളെ മൂന്ന് വര്‍ഷത്തേയ്ക്ക് താമസിപ്പിക്കുന്ന ജയിലാണ് ക്വിലിന്റോ. 3000
തടവുകാരെ പാര്‍പ്പിച്ചിട്ടുള്ള ജയിലിലെ ഓരോ സെല്ലുകളിലും 90 നും 130 നും ഇടയില്‍ തടവുകാരെയാണ് പാര്‍പ്പിച്ചിട്ടുള്ളത്. രാഷ്ട്രീയ തടവുകാര്‍, ബ്ലോഗ്ഗര്മാര്, ആക്ടിവിസ്റ്റുകള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിങ്ങനെയുള്ള ആളുകളെയാണ് ക്വിലിന്റോയില് തടവിലിടാറുള്ളത്. ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയുടെ കണക്ക് പ്രകാരം നവംബറില്‍ നടന്ന പ്രതിഷേധത്തിനിടെ 500 ഓളം പേരെ സുരക്ഷാസേന കൊലപ്പെടുത്തിയതായി തെളിഞ്ഞിട്ടുണ്ട്. എത്യോപ്യയിലെ ഗോത്രവംശത്തില്പ്പെട്ടവരാണ് കൊല്ലപ്പെട്ടവരില്‍ ഏറെയും.
Fire gutted down Qilinto prison, dozens feared dead. #Ethiopia #EthiopiaProtests @AJEnglish https://t.co/ZAItAvC6Os pic.twitter.com/hplw5W77cf
— Engidu Woldie (@EngiduWoldie) September 4, 2016
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications