ഏറ്റവും വലിയ ആണവനിലയത്തില്‍ തീപിടുത്തം; ചെര്‍ണോബിലിനേക്കാള്‍ 10 മടങ്ങ് വലിയ ദുരന്തമുണ്ടാകുമെന്ന് യുക്രൈന്
കീവ്: യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ യുക്രൈനിലിലെ സപ്പോറിസിയ ആണവനിലയത്തില്‍ തീപിടുത്തം. വെള്ളിയാഴ്ച പുലര്‍ച്ചെ റഷ്യന്‍ സൈനികരുടെ ആക്രമണത്തെത്തുടര്‍ന്നാണ് തീപിടുത്തമുണ്ടായതെന്ന് അടുത്തുള്ള പട്ടണമായ എനെര്‍ഗോദര്‍ മേയര്‍ പറഞ്ഞു. പ്രാദേശിക സേനയും റഷ്യന്‍ സൈനികരും തമ്മില്‍ രൂക്ഷമായ പോരാട്ടമാണ് നടന്നതെന്ന് മേയര്‍ ഡിമിട്രോ ഒര്‍ലോവ് ഒരു ഓണ്‍ലൈന്‍ പോസ്റ്റില്‍ പറഞ്ഞു. ആളപായമുണ്ടായിട്ടുണ്ടെന്നും കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആണവ നിലയത്തിലെ തീപിടുത്തം ലോക സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. പ്ലാന്റ് പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ റഷ്യന്‍ സൈന്യം ശക്തമാക്കുകയാണെന്നും ടാങ്കുകളുമായി നഗരത്തില്‍ പ്രവേശിച്ചതായും യുക്രൈന് അധികൃതര്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റഷ്യന്‍ സൈന്യം സപ്പോറിസിയ ആണവ നിലയത്തെ ലക്ഷ്യമാക്കി സമീപിക്കുകയാണെന്ന് യുക്രേനിയന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. യുക്രൈനിലെ വൈദ്യുതി ഉല്പാദനത്തിന്റെ നാലിലൊന്നും സപ്പോറിസിയ ആണവ നിലയത്തിലാണ് ഉല്പാദിപ്പിക്കുന്നത്.

റഷ്യ എനര്‍ഹോദര്‍ നഗരത്തെ ആക്രമിക്കുമ്പോള്‍ തന്നെ സപ്പോറിസിയ ആണവ നിലയത്തില്‍ നിന്ന് പുക ഉയര്‍ന്നിരുന്നതായി യുക്രേനിയന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പറഞ്ഞുവെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആണവ നിലയത്തിലെ യുദ്ധം ഉടന്‍ അവസാനിപ്പിക്കാനും അഗ്നിശമന സേനാംഗങ്ങള്‍ക്ക് പ്രവേശനം നല്‍കാനും യുക്രൈന് വിദേശകാര്യ മന്ത്രി റഷ്യയോട് ആവശ്യപ്പെട്ടു. സപ്പോറിസിയ പൊട്ടിത്തെറിച്ചാല്‍ അത് ചെര്‍ണോബിലിനേക്കാള്‍ 10 മടങ്ങ് വലുതായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. യുക്രൈനിന്റെ തലസ്ഥാനമായ കീവില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ വടക്കുള്ള ചെര്‍ണോബില്‍ പ്ലാന്റ് റഷ്യ ഇതിനകം പിടിച്ചെടുത്തിരുന്നു.

'ഷെല്ലിംഗ് സൈറ്റിന് വളരെ അടുത്താണ് റിയാക്ടറുകള്‍ സ്ഥിതി ചെയ്യുന്നത്. അപകട സാധ്യത വളരെ കൂടുതലാണ്. സംഭവസ്ഥലത്ത് നിന്നുള്ള വീഡിയോ പരിശോധിച്ചാല്‍, ഷെല്ലാക്രമണത്തിന്റെ ഫലമായി സപ്പോറിസിയയില് ഒരു അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിന് തീപിടിച്ചിരിക്കുന്നു. ഷെല്ലാക്രമണം നടക്കുന്ന സ്ഥലത്തിന് വളരെ അടുത്താണ് റിയാക്ടറുകള്‍. ഷെല്ലാക്രമണം തുടരുകയാണ്,' അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം നിലവില്‍ റേഡിയേഷന് വ്യാപന സാധ്യതയില്ലെന്നാണ് ആണവ നിലയത്തിന്റെ പ്രസ് സര്‍വീസ് വക്താവ് ആന്‍ഡ്രി ടുസ് ഒരു വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്. നിലയത്തിന്റെ ആണവ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡൊനെറ്റ്സ്ക് നഗരത്തിന് പടിഞ്ഞാറ് ഏകദേശം 125 മൈല്‍ (200 കിലോമീറ്റര്‍) അകലെ രണ്ട് മോസ്കോ അനുകൂല പ്രദേശങ്ങളില്‍ ഒന്നിനുള്ളിലാണ് സപ്പോറിസിയ സ്ഥിതി ചെയ്യുന്നത്. ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സിയുടെ കണക്കനുസരിച്ച്, യുക്രെയ്നിലെ ഏറ്റവും വലിയ പ്ലാന്റാണ് ഇത്. രാജ്യത്തെ 15 ആണവോര്‍ജ്ജ റിയാക്ടറുകളില്‍ ആറെണ്ണവും സപ്പോറിസിയയില് അടങ്ങിയിരിക്കുന്നു. അതേസമയം ആണവ നിലയത്തിന്റെ സുരക്ഷ സംബന്ധിച്ച സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന് യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്കിയുമായി സംസാരിച്ചു. റഷ്യയുടെ യുക്രൈന് അധിനിവേശം ഒമ്പതാം ദിവസത്തിലേക്ക് കടക്കുകയാണ്.
Recommended Video

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഒരു യൂറോപ്യന്‍ രാഷ്ട്രത്തിന് നേരെ നടന്ന ഏറ്റവും വലിയ ആക്രമണമായി അധിനിവേശം മാറി കഴിഞ്ഞു. ആയിരക്കണക്കിന് ആളുകള്‍ മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തതായാണ് കരുതപ്പെടുന്നത്. ഇതിനോടകം യുദ്ധം 1 ദശലക്ഷം അഭയാര്‍ത്ഥികളെ സൃഷ്ടിച്ചു. റഷ്യയുടെ സമ്പദ്വ്യവസ്ഥയേയും യുദ്ധം പ്രതികൂലമായി ബാധിച്ചു. അതേസമയം യുക്രെയ്നിലെ യുദ്ധത്തില്‍ നിന്ന് പലായനം ചെയ്യുന്ന അഭയാര്‍ത്ഥികള്‍ക്ക് താല്‍ക്കാലിക സംരക്ഷണം നല്‍കാനും റൊമാനിയയില്‍ ഒരു മാനുഷിക കേന്ദ്രം സ്ഥാപിക്കാനും യൂറോപ്യന്‍ യൂണിയന് സമ്മതിച്ചു. ഇത് ചരിത്രപരമായ തീരുമാനമാണെന്ന് യോഗത്തില്‍ പങ്കെടുത്ത യൂറോപ്യന്‍ ആഭ്യന്തര കമ്മീഷണര്‍ യില്‍വ ജോഹാന്‍സണ്‍ ട്വീറ്റ് ചെയ്തു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications