ഹൂത്തി ആക്രമണം: ഫോർമുല 1 വേദിക്കരികിലെ സൗദി ഓയിൽ ഡിപ്പോയിൽ തീപ്പിടുത്തം
ജിദ്ദ: സൗദി അറേബ്യക്ക് നേരെ വീണ്ടും ഹൂത്തി വിമതരുടെ ഭാഗത്ത് നിന്നും ശക്തമായ ആക്രമണം. പത്തിലേറെ ഡ്രോണുകളുമായിട്ടാണ് ഹൂത്തി വിമതർ കഴിഞ്ഞ മണിക്കൂറില്‍ സൌദി അറേബ്യക്ക് നേരെ അക്രമം അഴിച്ച് വിട്ടത്. അക്രമത്തെ തുടർന്ന് ദേശീയ എണ്ണ കമ്പനിയായ ആരാംകോയുടെ ജിദ്ദയുടെ പ്ലാന്‍റിലുണ്ടായ തീ പിടുത്തും അണയ്ക്കാനുള്ള ശ്രമം തുടർന്ന് വരികയാണ്. പലിയ രീതിയിലുള്ള തീപിടുത്തമാണ് ആരാംകോയില്‍ ഉണ്ടായിരിക്കുന്നത്.
NEW - #Houthi strike just hit an #Aramco facility in #Jeddah, on the eve of the #SaudiArabia Grand Prix.pic.twitter.com/nRKYAvk2y7
— Charles Lister (@Charles_Lister) March 25, 2022
ഫോർമുല 1 ട്രാക്കിന് സമീപം തീയും വലിയ പുക മേഘങ്ങളും ഉയർന്നുതായുള്ള ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ജിദ്ദയിലെ എഫ്1 ട്രാക്കിന് സമീപം ഡ്രൈവർമാർ പരിശീലന ഓട്ടത്തിൽ പങ്കെടുക്കുന്നതിനിടെയാണ് പുക ഉയർന്നത്. താൻ വണ്ടി ഓടിക്കുമ്പോള്‍ ഉണ്ടാവുന്നതിന് സമാനം മണം തനിക്ക് അനുഭവപ്പെട്ടെന്നാണ് റെഡ് ബുള്ളിന്റെ ലോക ചാമ്പ്യൻ മാക്സ് വെർസ്റ്റാപ്പൻ വ്യക്തമാക്കിയത്.

ജിദ്ദയ്ക്ക് പുറമെ ജിസാൻ, റിയാദ്, റാസ്തനൂറ പ്ലാന്‍റുകളിലേക്ക് ആക്രമണം നടത്തിയതായി ഹൂത്തികൾ അവകാശപ്പെട്ടു. വർഷങ്ങളായി നീണ്ട് നില്‍ക്കുന് സംഘർഷത്തിന് അയവ് വരുത്തുകയെന്ന ലക്ഷ്യത്തോടെ ഞായറാഴ്ച ജിദ്ദയില്‍ മൻ സമാധാന ചർച്ച ആരംഭിക്കുന്നുണ്ട്. ഇത് തടസ്സപ്പെടുത്താനാണ് ഹൂത്തികളുടെ ശ്രമമെന്നാണ് സൗദി സഖ്യസേന ആരോപിച്ചു. പത്ത് ദിനം നീളുന്ന യമൻ സമാധാന ചർച്ച ജിസിസി കൗൺസിലിന് കീഴിലാണ് നടക്കുന്നത്. ഇതിലേക്കുള്ള ക്ഷണം ഹൂതികൾ നേരത്തെ തന്നെ നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അക്രമണവും ശക്തമായത്.
ഡ്രോണ്‍ ആക്രമണം രൂക്ഷമായതോടെ സൗദി വിമാനത്താവളങ്ങളിലെ വിവിധ സർവീസുകൾ വൈകിയിട്ടുണ്ട്. ജിസാന്‍ പ്രവിശ്യയില്‍ പെട്ട സ്വാംതയില്‍ വൈദ്യുതി വിതരണ നിലയത്തിനു നേരെ ഹൂത്തികള്‍ ഷെല്ലാക്രമണവും. ഇതേ തുടർന്ന് നിലയത്തില്‍ അഗ്നിബാധയുണ്ടാവുകയും വൈദ്യുതി വിതരണം താല്‍ക്കാലികമായി തടസ്സപ്പെടുകയും ചെയ്തു. അതേസമയം അക്രമത്തില്‍ ആർക്കും പരിക്കും ആളപായവും ഉണ്ടായില്ല. തീ നിയന്ത്രണമാക്കിയതായും സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.












Click it and Unblock the Notifications