കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശുപത്രിയില്‍ 11 നവജാതശിശുക്കള്‍ ശ്വാസം മുട്ടി മരിച്ചു, ആശുപത്രി അധികൃതരുടെ അനാസ്ഥയോ!!!!

  • By Sandra
Google Oneindia Malayalam News

ബാഗ്ദാദ്: ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 11 നവജാതശിശുക്കള്‍ വെന്തുമരിച്ചു. ഇറാഖി ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച രാത്രി പശ്ചിമ ബാഗ്ദാദിലെ യാര്‍മോക്ക് ആശുപത്രിയിലായിരുന്നു തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് കണ്ടെത്തല്‍. തീപിടുത്തത്തോടെ ശ്വാസം മുട്ടിയായിരുന്നു കുട്ടികള്‍ മരണമടഞ്ഞത്.

ഐസിസിന് സുന്ദരിമാരെ ഇഷ്ടമല്ലേ?എങ്കില്‍ ഇത് കൂടി അറിഞ്ഞോളൂ!!!ഐസിസിന് സുന്ദരിമാരെ ഇഷ്ടമല്ലേ?എങ്കില്‍ ഇത് കൂടി അറിഞ്ഞോളൂ!!!

പുക ശ്വസിക്കുകയും പൊള്ളലേല്‍ക്കുകയും ചെയ്ത 19 പേര്‍ ചികിത്സയില്‍ കഴിയുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസവ വാര്‍ഡിന് സമീപത്തെ വാര്‍ഡിലാണ് തീപിടുത്തമുണ്ടായത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തീ പടര്‍ന്നതോടെ 29 സ്ത്രീകളെയും ഏഴ് നവജാതശിശുക്കളെയും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

baby

മികച്ച വയറിംഗ് സംവിധാനമില്ലാത്തതിനാല്‍ ഇറാഖ് തലസ്ഥാനമായ ബാദ്ഗാദില്‍ ഇത്തരത്തിലുള്ള തീപ്പിടുത്തങ്ങള്‍ പതിവാണ്. ആശുപത്രിയിലെ തീപിടുത്തത്തെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളുടെ അഭാവമാണ് മരണനിരക്ക് വര്‍ദ്ധിക്കുന്നതിന് ഇടയാക്കിയത്. സംഭവം ഇറാഖില്‍

English summary
Electrical fire at Baghdad hospital kills 11 newborn babies. Fire outbreak near maternity ward killed the infants. Investigation launched.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X