Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗ്ലാദേശിൽ ജ്യൂസ് ഫാക്ടറിയിൽ തീപിടുത്തം; 52 മരണം.. 50 ഓളം പേർക്ക് പരിക്ക്

ധാക്ക; ബംഗ്ലാദേശിൽ ജ്യൂസ് ഫാക്ടറിൽ ഉണ്ടായ തീപിടുത്തതിൽ 52 പേർ കൊല്ലപ്പെട്ടു. 50 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ നരിയൻഗഞ്ചിലെ റുപ്ഗഞ്ചിലുള്ള ഷെസാൻ ജ്യൂസ് ഫാക്ടറിയുടെ ആറ് നില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്.

കെട്ടിടത്തിന്റെ ഏറ്റവും താഴെയുള്ള നിലയിലാണ് തീ പിടിത്തം ഉണ്ടായത്. രാസവസ്തുക്കളും പ്ലാസ്റ്റിക് കുപ്പികളും ഉള്ളതിനാൽ തീ മറ്റ് ഭാഗങ്ങളിലേക്ക് പടരുകയായിരുന്നുവെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തീ പിടിച്ചതോടെ നിരവധി തൊഴിലാളിൽ രക്ഷപ്പെടാനായി കെട്ടിടത്തിൽ നിന്നും താഴെക്ക് ചാടിയതായി ധാക്കാ ട്രിബ്യൂണ്‍ റിപ്പോർട്ട് ചെയ്തു. തീ അണയ്ക്കാൻ 18 അഗ്നിശമന യൂണിറ്റുകളാണ് വിന്യസിച്ചത്.

 10-1433935516-fi

സ്വപ്നങ്ങൾക്ക് അതിരുകളുണ്ടോ ? ആദിവാസി വിഭാഗത്തിലെ ആദ്യ ഐഎഎസുകാരി ശ്രീധന്യ സുരേഷ്- നേട്ടത്തിന്റെ കഥയറിയാം

ഉറ്റവരെ കണ്ടെത്താനുള്ള തിരച്ചിലാലണ് ബന്ധുക്കൾ. കെട്ടിടത്തിന് ശരിയായ അഗ്നി സുരക്ഷാ മാർഗങ്ങൾ ഇല്ലെന്ന് തൊഴിലാളികളുടെ കുടുംബങ്ങൾ ആരോപിച്ചു. തീ നിയന്ത്രണവിധേയമായിട്ടില്ലെന്നും രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും നരിയൻഗഞ്ചിലെ ജില്ലാ ഫയർ സർവീസ് ഡെപ്യൂട്ടി ഡയറക്ടർ അബ്ദുല്ല അൽ അറേഫിൻ പറഞ്ഞു. നാശനഷ്ടങ്ങളെ കുറിപ്പ് ഇപ്പോൾ പ്രതികരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഭവം പരിശോധിക്കാൻ ജില്ലാ ഭരണകൂടം അഞ്ചംഗ അന്വേഷണ സമിതി രൂപീകരിച്ചു.

ഗ്ലാമറസ് ലുക്കിൽ കുടുംബവിളക്ക് താരം; ശരണ്യ ആനന്ദിന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+