അബുദാബിയില്‍ ഉല്ലാസ ബോട്ടിന് തീപിടിച്ചു
അബുദാബി: അബുദാബിയില്‍ ഉല്ലാസ ബോട്ടിന് തീപിടിച്ചു. അബുദാബി മരീനയിലാണ് ഉല്ലാസ ബോട്ടിന് തീ പിടിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. നിര്‍ത്തിയിട്ടിരുന്ന ഉല്ലാസ ബോട്ടുകളില്‍ ഒന്നിലാണ് തീപിടിച്ചതെന്നാണ് വിവരം. ആഭ്യന്തരമന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് അബുദാബി ആഭ്യന്തരകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചത്. ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല. പൊലീസ് ഇക്കാര്യം അന്വേഷിയ്ക്കുന്നുണ്ട്.

ഉല്ലാസ ബോട്ടിന്
അബുദാബിയില്‍ ഉല്ലാസ ബോട്ടിന് തീപിടിച്ചു

നിര്‍ത്തിയിട്ടിരുന്നു
നിര്‍ത്തിയിട്ടിരുന്ന ബോട്ടിനാണ് തീപിടിച്ചതെന്നാണ് പ്രാഥമിക വിവരം

സ്ഥിരീകരണം
അബുദാബി ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് സെയ്ഫ് ബിന്‍ സയീദ് സംഭവം സ്ഥിരീകരിച്ചു

ആളപായം
ആളപായം ഉണ്ടായതായി പ്രാഥമിക വിവരം ഇല്ല

അപകടകാരണം
തീപിടിത്തം ഉണ്ടാകാനുള്ള കാരണവും ഇതുവരേയും കണ്ടെത്തിയിട്ടില്ല.












Click it and Unblock the Notifications