കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജയില്‍ സംഭരണ ശാലയില്‍ തീപ്പിടിത്തം; കത്തിനശിച്ചു

ഓട്ടോ സ്‌പെയര്‍ പാര്‍ട്‌സുകളുടെ ശാലയിലാണ് തീപ്പിടിത്തമുണ്ടായതെന്ന് സിവില്‍ ഡിഫന്‍സിലെ ഡയറക്ടര്‍ ജനറല്‍ കേണല്‍ സമി ഖമീസ് അല്‍ നഖബി പറഞ്ഞു.

  • By Ashif
Google Oneindia Malayalam News

ഷാര്‍ജ: ഷാര്‍ജയില്‍ ഇന്റസ്ട്രിയല്‍ ഏരിയയിലുണ്ടായ തീപ്പിടിത്തത്തില്‍ സംഭരണശാല കത്തിനശിച്ചു. ഓട്ടോ സ്‌പെയര്‍ പാര്‍ട്‌സുകളുടെ ശാലയിലാണ് തീപ്പിടിത്തമുണ്ടായതെന്ന് സിവില്‍ ഡിഫന്‍സിലെ ഡയറക്ടര്‍ ജനറല്‍ കേണല്‍ സമി ഖമീസ് അല്‍ നഖബി പറഞ്ഞു.

Fire

ആര്‍ക്കും പരിക്കുള്ളതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ല. എങ്കിലും തീപിടിത്തത്തില്‍ സംഭരണശാല ഏകദേശം പൂര്‍ണമായും കത്തിയിട്ടുണ്ട്. ഇന്റസ്ട്രിയല്‍ ഏരിയ നാലില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 1.30നാണ് തീപിടിത്തമുണ്ടായത്.

മിന, സംനാന്‍, മുവീല എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീയണച്ചു. അടിയന്തരമായി ഇടപ്പെട്ടതു മൂലം വന്‍ നാശനഷ്ടങ്ങള്‍ ഒഴിവായി. സമീപ പ്രദേശത്തേക്ക് തീ വ്യാപിച്ചിട്ടില്ല. തീപിടിക്കാനുള്ള കാരണം അറിവായിട്ടില്ല.സംഭവം പോലിസ് അന്വേഷിക്കുന്നുണ്ട്.

English summary
A fire broke out at a warehouse of auto spare parts in Sharjah’s industrial area on Sunday, said Colonel Sami Khamis Al Naqabi, Director-General of the emirate’s Civil Defence. There were no reports of casualties, although the fire destroyed the warehouse.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X