കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈജിപ്തിൽ ക്രിസ്ത്യൻ പള്ളിയിൽ വൻതീപിടിത്തം; 41 മരണം, 50 ലേറെ പേര്‍ക്ക് പൊള്ളലേറ്റു

Google Oneindia Malayalam News

കെയ്‌റോ: ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയിൽ ക്രിസ്ത്യൻ പള്ളിയിൽ വൻ തീപിടിത്തം. 41 പേർ കൊല്ലപ്പെട്ടു. കെയ്‌റോയിലെ വടക്കുപടിഞ്ഞാറന്‍ തൊഴിലാളിവര്‍ഗ ജില്ലയായ ഇംബാബയിലെ അബു സിഫിന്‍ കോപ്റ്റ് പള്ളിയിലാണ് തീപിടുത്തമുണ്ടായത്. 50ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

കെയ്‌റോയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തെ ഗിസായിലുള്ള കോപ്റ്റിക് പള്ളിയായ അബൂ സിഫീനിലാണ് വൻ അഗ്നിബാധയുണ്ടായത്. അപകടസമയത്ത് 5,000ത്തോളം പേർ പള്ളിയിലെ പ്രാർത്ഥനയിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. 15ഓളം അഗ്നിശമന വാഹനങ്ങളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.തീപിടിത്തത്തിനു പിന്നാലെ പള്ളിക്കകത്തുനിന്ന് രക്ഷപ്പെടാനുള്ള മാർഗങ്ങൾ തടസപ്പെട്ടതോടെ വലിയ തോതിൽ ഉന്തുംതള്ളുമുണ്ടായി.

egypt

കുവൈത്തിന്റെ കര്‍ശന നിര്‍ദേശം; പ്രവാസികള്‍ ഒക്ടോബര്‍ 31നകം തിരിച്ചെത്തണംകുവൈത്തിന്റെ കര്‍ശന നിര്‍ദേശം; പ്രവാസികള്‍ ഒക്ടോബര്‍ 31നകം തിരിച്ചെത്തണം

ഇതിലും നിരവധി പേർ മരിക്കുകയും പരിക്കേൽക്കുകയും ചെയ്തതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തിനു പിന്നാലെ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് സീസി കോപ്ടിക് ക്രിസ്ത്യൻ മതമേലധ്യക്ഷനായ താട്രോസ് രണ്ടാമനെ ഫോണിൽ വിളിച്ച് അനുശോചനം രേഖപ്പെടുത്തി. ദുരന്തബാധിതർക്ക് അടിയന്തര സഹായം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ക്രിസ്ത്യൻ സമൂഹമാണ് കോപ്‌റ്റുകൾ. ഈജിപ്തിലെ 103 ദശലക്ഷം ആളുകളിൽ 10 ദശലക്ഷമെങ്കിലും ഈ വിഭാഗത്തിൽപ്പെട്ടവരാണ്. .2021 മാർച്ചിൽ കെയ്‌റോയുടെ കിഴക്കൻ പ്രാന്തപ്രദേശത്തുള്ള ഒരു ടെക്‌സ്‌റ്റൈൽ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 20 പേർ മരിച്ചിരുന്നു. 2020ൽ രണ്ട് ആശുപത്രികളിലുണ്ടായ തീപിടിത്തത്തിൽ 14 കോവിഡ് രോഗികളാണു മരിച്ചത്

ഗ്ലാമറസ് ലുക്കില്‍ ഭാമ.. പൊളിയെന്ന് ആരാധകര്‍.. വൈറലായി പുത്തൻ ചിത്രങ്ങള്‍

English summary
fire broke out at Coptic Christian church in Egypt's capital Cairo killed forty one people church officials said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X