കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായിലെ ടോര്‍ച്ച് ടവറില്‍ വന്‍ തീപിടിത്തം, ടൈറ്റാനിക്കിനെക്കാള്‍ ഭീകരമെന്ന് സോഷ്യല്‍ മീഡിയ

  • By Meera Balan
Google Oneindia Malayalam News

ദുബായ്: ലോകത്തിലെ തന്നെ ഏറ്റവും വലിയ റെസിഡന്‍ഷ്യല്‍ ടവറുകളിലൊന്നായ ടോര്‍ച്ച് ടവറില്‍ തീപിടിത്തം. 86നിലകളുള്ള കെട്ടിടത്തിലാണ് പുലര്‍ച്ചെ രണ്ട് മണിയോടെ തീപിടിത്തം ഉണ്ടായത് . തീ സമീപത്തെ മറ്റ് കെട്ടിടങ്ങിലേയ്ക്കും പടര്‍ന്നതായി റിപ്പോര്‍ട്ട്. ഒട്ടേറെപ്പേര്‍ ഇനിയും ടവറില്‍ കുടുങ്ങിക്കിടക്കുന്നതായി സൂചനയുണ്ട്. ആളപായത്തെപ്പറ്റി റിപ്പോര്‍ട്ടില് ല.

ദുബായിലെ മരീനയിലാണ് ടോര്‍ച്ച് ടവര്‍ സ്ഥിതി ചെയ്യുന്നത് . ശനിയാഴ്ച രാവിലെ 2 മണിയോടെയാണ് ടവറിലെ 50ാം നിലയില്‍ തീപിടിത്തം ഉണ്ടായത് . ശക്തമായ കാറ്റുണ്ടായിരുന്നതിനാല്‍ തീ വളരെ വേഗത്തില്‍ മറ്റ് നിലകളിലേക്കും കെട്ടിടങ്ങളിലേയ്ക്കും പടര്‍ന്നതായാണ് റിപ്പോര്‍ട്ട് .

Dubai Torch Tower

മരണമൊന്നും ഇതുവരേയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ആര്‍ക്കും പരിക്കേറ്റതായും വിവരമില്ല. പൊലീസ് അഗ്നിശമന സേനാംഗങ്ങളും എത്തി ടവറില്‍ നിന്ന് ആളുകലെ ഒഴുപ്പിയ്ക്കുകയായിരുന്നു . കാറ്റ് ശക്തമായതിനാല്‍ സമീപത്തേയ്ക്ക് തീ പടരുന്നത് പരിഭ്രാന്തി പടര്‍ത്തി .

കഴിഞ്ഞ ദിവസം അബുദാബിയിലും തീപിടിത്തം ഉണ്ടായി 15ലേറെപ്പേര്‍ മരിച്ചു . ടൈറ്റാനിക്ക് ദുരന്തത്തോട് ഉപമിച്ചാണ് സോഷ്യല്‍ മീഡിയ ടോര്‍ച്ച് ടവറിലെ തീപിടിത്തത്തെപ്പറ്റി പോസ്റ്റുകള്‍ ചെയ്യുന്നത് .

English summary
Fire engulfs building in Dubai Marina, roads closed. Residents evacuated from Torch Tower.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X