ട്രംപിന്റെ ഇപ്പോഴത്തെ കാമുകി നീല ചിത്രത്തിലെ നായികയോ! മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തൽ
ബിൽ മാഹറുമായുള്ള അഭിമുഖത്തിലാണ് ട്രംപിനെതിരെ വെളിപ്പെടുത്തലുമായി വ്യൂൾ രംഗത്തെത്തിയിരിക്കുന്നത്
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കുറിച്ചു വെളിപ്പെടുത്തലുമായി മൈക്കൽ വൂൾഫിൾ. ഇതിനു മുൻപും തന്റെ പുസ്തകമായ ഫയർ ആന്റ് ഫ്യൂറിയിൽ ട്രംപിനെ കുറിച്ച് നിരവധി രഹസ്യങ്ങൾ പുറത്തു വിട്ടിരുന്നു. ബിൽ മാഹറുമായുള്ള അഭിമുഖത്തിലാണ് ട്രംപിനെതിരെ വെളിപ്പെടുത്തലുമായി വ്യൂൾ രംഗത്തെത്തിയിരിക്കുന്നത്. ട്രംപിന് ഇപ്പോഴും ഒരു കാമുകിയുണ്ടെന്നാണ് ഇദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

വ്യൂൾഫിന്റെ പുസ്തകമായ ഫയർ ആന്റ് ഫ്യൂറിയെ കുറിച്ചുള്ള അഭിമുഖത്തിലാണ് ഈ കാര്യം പുറത്തു വന്നത്. പുസ്തകത്തിൽ ഇനി എന്തൊങ്കിലും വിട്ട് പോയിട്ടുണ്ടൊയെന്ന ചോദ്യത്തിലാണ് ട്രംപിന്റെ പുതിയ കാമുകിയെ കുറിച്ച് വ്യൂൾഫ് വ്യക്തമാക്കിയത്. അതേസമയം വ്യൂൾഫിന്റെ പുസ്തകത്തിനെതിരെ വെറ്റ്ഹൈസ് രംഗത്തെത്തിയിരുന്നു. പുസ്തകത്തിൽ ആരോപിക്കുന്ന വിവരങ്ങൾ തെറ്റാണെന്നാണ് വെറ്റ് ഹൗസ് വ്യത്തങ്ങൾ പറയുന്നുണ്ട്.

ട്രംപിന്റെ പുതിയ കാമുകി ആര്
ട്രംപിന് ഇപ്പോഴും ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്നും ബാക്കി പുസ്തകത്തിൽ വായിക്കാമെന്നും വ്യൂൾഫ് പറയുന്നുണ്ട്. ഇതേ തുടർന്ന് ട്രംപിന്റെ കാമുകി ആര് എന്ന് ചോദ്യം അമേരിക്കൻ ജനങ്ങൾക്കിടയിൽ ഉയർന്ന് വന്നിരിക്കുകയാണ്. കൂടാതെ പുസ്തകത്തിൽ എഴുതിയിരിക്കുന്ന വിവരങ്ങൾക്ക് തന്റെ കയ്യിൽ കൃത്യമായ തെളിവുകൾ ഉണ്ടെന്നും കൃത്യമായ തെളിവുകൾ ഇല്ലാത്ത ചില വിവരം താൻ ഉപേക്ഷിച്ചിട്ടുണ്ടെന്നും വ്യൂൾഫ് വ്യക്തമാക്കിയിട്ടുണ്ട്.

നീല ചിത്ര നായികയുമായി ബന്ധം
2006 കാലഘട്ടത്തിൽ ട്രംപിന് നീല ചിത്ര നായികയായിരുന്ന സ്റ്റെഫാനി ക്ലി പോർഡുമായി ബന്ധമുണ്ടായിരുന്നു വെന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ട്രംപിന്റെ ഭാര്യയായ മെലാനിയ ഇളയ കുട്ടിയ്ക്ക് ജന്മം നൽകുന്ന സമയത്താണ് ഇവർ തമ്മിൽ ബന്ധമുണ്ടായിരുന്നത്. എന്നാൽ ഈ ആരോപണം ട്രംപും സ്റ്റെഫാനിയും നിഷേധിച്ചിട്ടുണ്ട്. അതേസമയം സ്റ്റെഫാനിയയും ട്രംപും തമ്മിലുള്ള ബന്ധത്തിനെ കുറിച്ചുള്ള സൂചനകൾ പുറത്തു വന്നത് വാൾ സ്ട്രീറ്റ ജേർണലിലാണ്.

പണം കൊടുത്ത് ഒതുക്കി
2016 ൽ നടന്ന അമേരിക്കൻ തിരഞ്ഞെടുപ്പിനു മുൻപ് താരത്തിന് ട്രംപ് പണ നൽകി ഒതുക്കിയതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ട്രംപും അദ്ദേഹത്തിന്റെ അറ്റേണി മൈക്കൽ കോഹനും ചേർന്ന് ഇവർക്ക് 130,000 ഡോളർ നൽകിയിരുന്നു. എന്നാൽ സ്റ്റെഫാനി മാത്രമല്ല ട്രംപിന്റെ കയ്യിൽ നിന്ന് ഇത്തരത്തിലുള്ള പണം വാങ്ങിയിട്ടുള്ളത്. ഇതു പോലെ നൂറോളം സ്ത്രീകൾ പ്രസിഡന്റ് പണം നൽകി ഒതുക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നിരുന്നു.

തെളിവുകൾ റഷ്യയുടെ കയ്യിൽ
ട്രംപിന്റെ സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട വിവരങ്ങളും ചിത്രങ്ങളും റഷ്യയുടെ പക്കലുണ്ടെന്നാണ് സൂചന. മോസ്‌കോയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ട്രംപും സുന്ദരികളുമായുള്ള ദൃശ്യങ്ങള്‍ റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ പക്കലുണ്ടെന്നും അതുപയോഗിച്ച് റഷ്യ ട്രംപിനെ ബ്ലാക്ക് മെയില്‍ ചെയ്യാറുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു.
-
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം












Click it and Unblock the Notifications