കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആമസോണ്‍ മഴക്കാടുകള്‍ കത്തിയെരിയുന്നു: ജി7 ഇടപെടല്‍ തേടി ഫ്രഞ്ച് പ്രസിഡന്റ്

Google Oneindia Malayalam News

സാവോ പോളോ: ആമസോണ്‍ മഴക്കാടുകളില്‍ കാട്ടുതീ പടരുന്നതില്‍ ആശങ്ക രേഖപ്പെടുത്തി ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ആമസോണ്‍ മഴക്കാടുകളിലെ തീപിടുത്തം ജി7 ഉച്ചകോടിയില്‍ അന്താരാഷ്ട്ര പ്രതിസന്ധിയായി കണക്കാക്കണമെന്ന് മക്രോണ്‍ ആവശ്യപ്പെട്ടത്. ഞങ്ങളുടെ വീട് കത്തിയെരിയുകയാണ്, മക്രോണ്‍ ട്വീറ്റ് ചെയ്തത്. ആമസോണ്‍ മഴക്കാടുകളാണ് ലോകത്തിലെ 20% ഓക്സിജന്റെയും ഉറവിടം- ആമസോണില്‍ കാട്ടുതീ പടര്‍ന്നിരിക്കുകയാണെന്നും ഇത് അന്താരാഷ്ട്ര പ്രതിസന്ധിയാണെന്നും ജി7 ഉച്ചകോടിയില്‍ അടിയന്തരമായി വിഷയം പരിഗണിക്കമെന്നും മാക്രോണ്‍ ട്വീറ്റില്‍ ആവശ്യപ്പെടുന്നു.

സാമ്പത്തിക പ്രതിസന്ധി ഗുരുതരം, 70 വർഷത്തെ ചരിത്രത്തിനിടെ ആദ്യം! കേന്ദ്ര ഇടപെടൽ വേണമെന്ന് നീതി ആയോഗ്സാമ്പത്തിക പ്രതിസന്ധി ഗുരുതരം, 70 വർഷത്തെ ചരിത്രത്തിനിടെ ആദ്യം! കേന്ദ്ര ഇടപെടൽ വേണമെന്ന് നീതി ആയോഗ്

ആമസോണ്‍ മഴക്കാടുകളില്‍ കാട്ടൂതീ പടരുന്ന വിഷയത്തിന് അന്താരാഷ്ട്ര ശ്രദ്ധ നല്‍കാനുള്ള നിര്‍ദേശം മുന്നോട്ടുവച്ച മക്രോണിനെ വിമര്‍ശിച്ച് ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോ രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ മറ്റ് ആമസോണിയന്‍ രാഷ്ട്രങ്ങളുടെ പിന്തുണ തേടിയത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്ന് ബൊല്‍സൊനാരോ ട്വീറ്റ് ചെയ്തിരുന്നു. 21ാം നൂറ്റാണ്ടില്‍ കോളനി വല്‍ക്കരണ ചിന്താഗതിയുള്ള രാഷ്ട്രങ്ങളുടെ പങ്കാളിത്തമില്ലാതെ ജി7 ഉച്ചകോടിയില്‍ വിഷയം അവതരിപ്പിക്കാന്‍ സാധിക്കില്ലെന്നും ബ്രസീല്‍ പ്രസിഡന്റ് ചൂണ്ടിക്കാണിച്ചിരുന്നു. ബ്രസീലിനെതിരെ അന്താരാഷ്ട്ര തലത്തില്‍ മക്രോണ്‍ ക്യാമ്പെയിന്‍ നടത്തുന്നതിനെതിരെ ബ്രസീല്‍ വിദേശകാര്യമന്ത്രിയും പ്രതികരിച്ചിരുന്നു.

brazilfire-156

ആഗസ്റ്റ് 22ന് ഉണ്ടായ കാട്ടുതീയില്‍ ബ്രസീലിലെ സാവോപോളാ കഴിഞ്ഞ ദിവസം ഇരുട്ടിലായിരുന്നു. കാട്ടുതീ പടര്‍ന്നതോടെ ബൊളീവിയ, ചിലി, പെറു അതിര്‍ത്തി വരെ മൈലുകള്‍ ദൂരം തീപടരുന്നതിന്റെ ദൃശ്യം ബഹിരാകാശ ഗവേഷണ കേന്ദ്രം പുറത്തുവിട്ടിട്ടുണ്ട്. 2൦19ല്‍ മാത്രം 72,000 തീപിടുത്തങ്ങളാണ് ആമസോണ്‍ മഴക്കാടുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒരാഴ്ചക്കിടെ മാത്രം 9,500 ഓളം തവണ തീപിടുത്തങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ വനനശീകരണം ലക്ഷ്യമിട്ട് ഒരു എന്‍ജിഒ തീയിട്ടതാണെന്ന ആരോപണവുമായി ബ്രസീല്‍ പ്രസിഡന്റ് തന്നെ രംഗത്തെത്തിയിരുന്നു. കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെങ്കിലും സൂചനകള്‍ ഇത്തരത്തിലാണെന്നും അദ്ദേഹം പറയുന്നു. ഇവര്‍ക്ക് സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഫണ്ടുകള്‍ നിര്‍ത്തലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2018നെ അപേക്ഷിച്ച് കാട്ടുതീയില്‍ 80% വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നാസ പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളും കാട്ടുതീയുടെ തീവ്രത തെളിയിക്കുന്നതാണ്. മനുഷ്യരാണ് ആമസോണ്‍ മഴക്കാടുകളിലെ കാട്ടുതീയുടെ മൂലകാരണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. കര്‍ഷകരാണ് വനപ്രദേശത്ത് തീയിടുന്നതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍‍ട്ട് ചെയ്തിരുന്നു. വനനശീകരണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജനവാസ പ്രദേശങ്ങള്‍ ഒഴിപ്പിക്കേണ്ടതുണ്ടെന്ന നിര്‍ദേശങ്ങളും ഉയര്‍ന്നുവന്നിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വനസമ്പത്താണ് ബ്രസീലിലെ ആമസോണ്‍ മഴക്കാടുകള്‍. ലോകത്തെ പല സംഘടനകളും ആമസോണിനെ സംരക്ഷിക്കുന്നതിനായി രംഗത്തെത്താറുമുണ്ട്.

English summary
Fire in Amazone rain forest- Macron seeks international attention in G7 Summit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X