ദുബൈയിലെ 68 നില കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ തീ; 20 മിനുട്ടിനകം തീയണച്ച് സിവില്‍ ഡിഫന്‍സ്
ദുബൈ: ദുബൈ ജുമൈറ ലെയ്ക് ടവേഴ്സിലെ അംബരചുംബിയായ അല്‍മാസ് ടവറിന്റെ ഉച്ചിയില്‍ തീപ്പിടിത്തം. വെറും 20 മിനുട്ടുകള്‍ക്കിടയില്‍ തീ നിയന്ത്രണ വിധേയമാക്കി ദുബയ് സിവില്‍ ഡിഫന്‍സ്. ഞായറാഴ്ച ഉച്ചയ്ക്ക് 2.45ഓടെയായിരുന്നു സംഭവം. 68 നിലകളുള്ള അല്‍മാസ് ടവറിന്റെ ഏറ്റവും ഉയര്‍ന്ന ഭാഗത്തായിരുന്നു തീ പടര്‍ന്നത്. അല്പ സമയത്തിനകം പ്രദേശമാകെ പുകയില്‍ മൂടി. വിവരമറിഞ്ഞ് സമീപത്തെ നാല് ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് കുതിച്ചെത്തിയ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ വെറും 20 മിനുട്ടുകള്‍ക്കകം തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
തീയണയ്ക്കുന്നതിനിടയില്‍ കെട്ടിടത്തിലെ മുഴുവന്‍ താമസക്കാരെയും സുരക്ഷിതമായി സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ പുറത്തേക്കെത്തിച്ചിരുന്നു. ദുബയ് പോലിസ് പ്രദേശം വളഞ്ഞ് ആളുകളും വാഹനങ്ങളും വരുന്നത് നിയന്ത്രിച്ചു. ഉയര്‍ന്ന കെട്ടിടത്തിന്റെ ഏറ്റവും മുകളിലായതിനാല്‍ തീയണക്കുക പ്രയാസവും സാഹസികവുമായിരുന്നു. എന്നാല്‍ ആ വെല്ലുവിളി വിജയകരമായി നേരിടാന്‍ സിവില്‍ ഡിഫന്‍സിനായി. അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കുകയായിരുന്നു.

ചുരുങ്ങിയ സമയത്തിനുള്ളില്‍ ധീരമായ പ്രവൃത്തിയാണ് ഉദ്യോഗസ്ഥര്‍ ചെയ്തതെന്ന് ദുബയ് സിവില്‍ ഡിഫന്‍സ് ഓപറേഷന്‍സ് ഡയരക്ടര്‍ മേജര്‍ ഫിറാസ് ബല്ഹസ പറഞ്ഞു. അല്‍മാസ് ടവര്‍ തീപ്പിടിത്തത്തിന്റെ കാരണം എന്തെന്ന് വ്യക്തമല്ല. ഇതേക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാന്‍ സിവില്‍ ഡിഫന്‍സ് സദാ ജാഗരൂഗരാണെന്നും ഇത്തരം സംഭവങ്ങളുണ്ടായാല്‍ എത്രയും പെട്ടെന്ന് അധികൃതരെ വിവരമറിയിക്കുകയാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയും മുറിയില്‍ നിന്ന് പുറത്തുകടക്കുമ്പോള്‍ അവ ഓഫാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. 2009ലാണ് അന്നത്തെ ഏറ്റവും വലിയ ടവറായ അല്‍മാസ് ടവറിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ബുര്‍ജ് ഖലീഫ വരുന്നതുവരെ ദുബയിലെ ഏറ്റവും വലിയ കെട്ടിടമായിരുന്നു അല്‍മാസ് ടവര്‍.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications