കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബൈയിലെ 68 നില കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ തീ; 20 മിനുട്ടിനകം തീയണച്ച് സിവില്‍ ഡിഫന്‍സ്

  • By Desk
Google Oneindia Malayalam News

ദുബൈ: ദുബൈ ജുമൈറ ലെയ്ക് ടവേഴ്‌സിലെ അംബരചുംബിയായ അല്‍മാസ് ടവറിന്റെ ഉച്ചിയില്‍ തീപ്പിടിത്തം. വെറും 20 മിനുട്ടുകള്‍ക്കിടയില്‍ തീ നിയന്ത്രണ വിധേയമാക്കി ദുബയ് സിവില്‍ ഡിഫന്‍സ്. ഞായറാഴ്ച ഉച്ചയ്ക്ക് 2.45ഓടെയായിരുന്നു സംഭവം. 68 നിലകളുള്ള അല്‍മാസ് ടവറിന്റെ ഏറ്റവും ഉയര്‍ന്ന ഭാഗത്തായിരുന്നു തീ പടര്‍ന്നത്. അല്‍പ സമയത്തിനകം പ്രദേശമാകെ പുകയില്‍ മൂടി. വിവരമറിഞ്ഞ് സമീപത്തെ നാല് ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് കുതിച്ചെത്തിയ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ വെറും 20 മിനുട്ടുകള്‍ക്കകം തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

തീയണയ്ക്കുന്നതിനിടയില്‍ കെട്ടിടത്തിലെ മുഴുവന്‍ താമസക്കാരെയും സുരക്ഷിതമായി സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ പുറത്തേക്കെത്തിച്ചിരുന്നു. ദുബയ് പോലിസ് പ്രദേശം വളഞ്ഞ് ആളുകളും വാഹനങ്ങളും വരുന്നത് നിയന്ത്രിച്ചു. ഉയര്‍ന്ന കെട്ടിടത്തിന്റെ ഏറ്റവും മുകളിലായതിനാല്‍ തീയണക്കുക പ്രയാസവും സാഹസികവുമായിരുന്നു. എന്നാല്‍ ആ വെല്ലുവിളി വിജയകരമായി നേരിടാന്‍ സിവില്‍ ഡിഫന്‍സിനായി. അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കുകയായിരുന്നു.

almas-firee

ചുരുങ്ങിയ സമയത്തിനുള്ളില്‍ ധീരമായ പ്രവൃത്തിയാണ് ഉദ്യോഗസ്ഥര്‍ ചെയ്തതെന്ന് ദുബയ് സിവില്‍ ഡിഫന്‍സ് ഓപറേഷന്‍സ് ഡയരക്ടര്‍ മേജര്‍ ഫിറാസ് ബല്‍ഹസ പറഞ്ഞു. അല്‍മാസ് ടവര്‍ തീപ്പിടിത്തത്തിന്റെ കാരണം എന്തെന്ന് വ്യക്തമല്ല. ഇതേക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാന്‍ സിവില്‍ ഡിഫന്‍സ് സദാ ജാഗരൂഗരാണെന്നും ഇത്തരം സംഭവങ്ങളുണ്ടായാല്‍ എത്രയും പെട്ടെന്ന് അധികൃതരെ വിവരമറിയിക്കുകയാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയും മുറിയില്‍ നിന്ന് പുറത്തുകടക്കുമ്പോള്‍ അവ ഓഫാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. 2009ലാണ് അന്നത്തെ ഏറ്റവും വലിയ ടവറായ അല്‍മാസ് ടവറിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ബുര്‍ജ് ഖലീഫ വരുന്നതുവരെ ദുബയിലെ ഏറ്റവും വലിയ കെട്ടിടമായിരുന്നു അല്‍മാസ് ടവര്‍.

English summary
The Dubai Civil Defence put out a minor fire that broke out in Almas Tower in Jumeirah Lake Towers, on Sunday. No injuries were reported in the incident,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X