ദുബായിലെ വില്ലയില്‍ വന്‍ തീപിടുത്തം..!! ഇരട്ട സഹോദരിമാര്‍ വെന്തുമരിച്ചു..!! പിഞ്ചുകുഞ്ഞിന് പൊള്ളൽ !!
ദുബായ്: ദുബായിലെ വില്ലയില്‍ വന്‍ തീപിടുത്തം. തീപിടുത്തത്തില്‍ ഒരു കുടുംബത്തിലെ ഇരട്ട സഹോദരിമാരായ രണ്ട് പേര്‍ മരിച്ചു. അല്‍ ത്വാര്‍ ഏരിയയിലെ വില്ലയിലാണ് തീപിടുത്തം ഉണ്ടായതെന്ന് ദുബായ് സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി. 20 വയസ്സ് പ്രായമുള്ള ഇരട്ട സഹോദരിമാരാണ് തീപിടുത്തത്തില്‍ മരിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

തീപിടുത്തത്തില്‍ വില്ലയില്‍ ഉണ്ടായിരുന്ന കുഞ്ഞിനും ഒരു വീട്ടുജോലിക്കാരിക്കും പരുക്കേറ്റിട്ടുണ്ട്. ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അല്‍ തവാര്‍ മൂന്നിലെ ഖിഖൈസ് അരിയയില്‍ രാവിലെയാണ് തീപിടുത്തം ഉണ്ടായത്. ഉടന്‍ സ്ഥലത്ത് എത്തിയ പൊലീസും സിവില്‍ ഡിഫന്‍സും തീ നിയന്ത്രണ വിധേയമാക്കി. അഗ്നിബാധയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.












Click it and Unblock the Notifications