കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജയിലെ ലേബര്‍ ക്യാമ്പില്‍ വന്‍ തീപിടുത്തം..!ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു..! വന്‍ദുരന്തം

  • By അനാമിക
Google Oneindia Malayalam News

ഷാര്‍ജ: ഖോര്‍ കല്‍ബയിലെ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ വന്‍ നാശനഷ്ടം. തൊഴിലാളികള്‍ക്ക് താമസിക്കാനായി താല്‍ക്കാലികമായി നിര്‍മ്മിച്ച കാരവനുകള്‍ക്കാണ് തീപിടിച്ചത്. നൂറിലധികം തൊഴിലാളികളാണ് സംഭവസ്ഥലത്ത് കുടുങ്ങിക്കിടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. താമസക്കാരായ ഭൂരിഭാഗം പേരും തൊഴില്‍സ്ഥലങ്ങളിലായതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.

ലക്ഷങ്ങളുടെ നഷ്ടം

ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് തീപിടുത്തത്തെ തുടര്‍ന്നുണ്ടായത്. ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികളെക്കൂടാതെ പാകിസ്താന്‍, ബംഗ്ലാദേശ്, ടാന്‍സാനിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പിനാണ് തീപിടിച്ചത്.

സമ്പാദ്യമെല്ലാം കത്തിനശിച്ചു

തൊഴിലാളികള്‍ മുറികളില്‍ സൂക്ഷിച്ചിരുന്ന എല്ലാ വിലപിടിപ്പുള്ള സാധനങ്ങളും കത്തി നശിച്ചു. പണം, വസ്ത്രങ്ങള്‍, രേഖകള്‍, ലാപ്‌ടോപ്പുകള്‍, വീട്ടുപകരണങ്ങള്‍ എന്നിവയടക്കം ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് കത്തിത്തീര്‍ന്നത്.

തീ നിയന്ത്രണവിധേയം

ഷാര്‍ജ പോലീസും സിവില്‍ ഡിഫന്‍സും ചേര്‍ന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. 15 മുറികള്‍ വീതമുള്ള 6 ക്യാമ്പുകളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇവ മുഴുവനായും കത്തി നശിച്ചു. ഒരോ മുറിയിലും 4 പേര്‍ വീതമായിരുന്നു താമസം.

ഒഴിവായത് വൻദുരന്തം

ക്യാംപിലെ അടുക്കള ഭാഗത്ത് നിന്നാണ് ആദ്യം തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. തീപടര്‍ന്ന് നിരവധി ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു. തൊഴിലാളികള്‍ ജോലിസ്ഥലത്ത് ആയതിനാലാണ് വന്‍ദുരന്തം ഒഴിവായത്.

പുതിയ സ്ഥലം നിർമ്മിക്കുന്നു

അവധിക്ക് നാട്ടില്‍ പോകുമ്പോള്‍ കൊണ്ടുപോകാനായി കരുതിയിരുന്നവയടക്കം കത്തിനശിച്ചു.ഷാര്‍ജ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജിലെ തൊഴിലാളികള്‍ക്കാണ് ദുരന്തം സംഭവിച്ചത്. ഇവര്‍ക്കായി പുതിയ താമസസ്ഥലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്.

English summary
Major fire Sharja labour camp have incurred heavy losses.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X