ഫ്രാന്‍സില്‍ ബാറില്‍ തീപിടുത്തം: 13 മരണം
പാരീസ്: ഫ്രാന്‍സില്‍ ബാറിലുണ്ടായ തീപ്പിടുത്തത്തില്‍ 13 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. പാരീസ് പൊലീസാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. നോര്‍മന്‍ഡിയിലെ ക്യൂബ ലിബ്രെ ക്ലബ്ബില്‍ ശനിയാഴ്ചയാണ് സംഭവം.
അര്‍ദ്ധരാത്രിയോടെ ബാറിലെ പിറന്നാള്‍ ആഘോഷത്തിനിടെയാണ് തീപിടുത്തമുണ്ടായതെന്നാണ് ഫ്രാന്‍സിലെ പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടാഴ്ചക്കിടെ നോര്‍മാന്‍ഡിയിലുണ്ടാകുന്ന രണ്ടാമത്തെ ദുരന്തമാണിത്. പാരീസിലെ ക്രിസ്ത്യന്‍ പള്ളിയില്‍ മുതിര്‍ന്ന വൈദികനെ ഐസിസ് കഴുത്തറുത്ത് കൊലപ്പെടുത്തുകയും വിശ്വാസികളെ ബന്ധികളാക്കിയ സംഭവം നടന്നത് ജൂണ്‍ 26നായിരുന്നു. സംഭവത്തെ തുടര്‍ന്ന് രണ്ട് ആക്രമികളെയും പൊലീസ് കൊലപ്പെടുത്തിയിരുന്നു.

പതിനഞ്ചോളം ഫയര്‍ഫോഴ്‌സ് വാഹനങ്ങളെത്തി രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുവെന്നും പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.












Click it and Unblock the Notifications