യുഎസ് വാള്‍മാര്‍ട്ട് സ്റ്റോറില്‍ വെടിവെയ്പ്പ്; നിരവധി മരണം
വാഷിംഗ്ടണ്‍: യുഎസ് വാള്‍മാര്‍ട്ട് സ്റ്റോറില്‍ വെടിവെയ്പ്പ്. ഒന്നിലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായാണ് വിവരം. വിര്‍ജീനിയ അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎഫ്പിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
വെടി വെച്ച ആള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 'സാംസ് സര്‍ക്കിളിലെ വാള്‍മാര്‍ട്ടില്‍ മാരകമായ ഒരു വെടിവെപ്പ് നടന്നതായി ചെസാപീക്ക് പോലീസ് സ്ഥിരീകരിക്കുന്നു. ഷൂട്ടര്‍ മരിച്ചു,' സിറ്റി ഓഫ് ചെസാപീക്ക് ട്വീറ്റ് ചെയ്തു.

എത്രപേർ മരിച്ചെന്ന കാര്യം വ്യക്തമല്ല, പത്തോളം പേർ മരിച്ചതായാണ് റിപ്പോർട്ട്.












Click it and Unblock the Notifications