കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിഷിഗണില്‍ സഹപാഠികള്‍ക്ക് നേരെ വെടിയുതിര്‍ത്ത് വിദ്യാര്‍ത്ഥി, മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടു

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയെ വീണ്ടും ഞെട്ടിച്ച് വെടിവെപ്പ്. സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ പതിനഞ്ചുകാരനായ വിദ്യാര്‍ത്ഥി 3 സഹപാഠികളെ വെടിവെച്ച് കൊലപ്പെടുത്തി. എട്ട് പേര്‍ക്ക് പരിക്കേറ്റിടിട്ടുണ്ട്. മിഷിഗണിലെ ഹൈസ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. അതേസമയം വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പരിക്കേറ്റവരില്‍ ഒരാള്‍ മിഷിഗണിലെ ഓക്‌സ്‌ഫോര്‍ഡ് ഹൈസ്‌കൂളിെ അധ്യാപകനാണ്. രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് കൊല്ലപ്പെട്ടതെന്ന് അണ്ടര്‍ ഷെരീഫ് മൈക്കിള്‍ മക്കാബെ പറഞ്ഞു. ഹൈസ്‌കൂളിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് വെടിവെപ്പ് നടത്തിയത്. ഇയാള്‍ ഒറ്റയ്ക്കായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്.

ബ്രോ ഡാഡിയും ട്വല്‍ത്ത് മാനും തിയേറ്റിലേക്കില്ല, മരക്കാര്‍ റിലീസ് കഴിഞ്ഞ് ഒടിടിയിലെന്ന് മോഹന്‍ലാല്‍ബ്രോ ഡാഡിയും ട്വല്‍ത്ത് മാനും തിയേറ്റിലേക്കില്ല, മരക്കാര്‍ റിലീസ് കഴിഞ്ഞ് ഒടിടിയിലെന്ന് മോഹന്‍ലാല്‍

1

അതേസമയം പോലീസിന് വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്യാന്‍ വലിയ പ്രയാസം നേരിട്ടില്ല. ബലപ്രയോഗം വേണ്ടി വന്നില്ലെന്നും പോലീസ് വ്യക്തമാക്കി. ഇരുപതോളം റൗണ്ട് ഇയാള്‍ വെടിവെച്ചതായിട്ടാണ് പോലീസ് പറയുന്നത്. അഞ്ച് മിനുട്ടോളമാണ് വെടിവെപ്പ് നീണ്ടതെന്നും മക്കാബെ പറഞ്ഞു. പോലീസ് വിദ്യാര്‍ത്ഥിയോട് ആവര്‍ത്തിച്ച് ചോദിച്ചിട്ടും വെടിവെപ്പിനുള്ള കാരണം പറഞ്ഞിട്ടില്ല. താന്‍ അഭിഭാഷകനോട് സംസാരിച്ചോളാമെന്നാണ് പോലീസിനെ അറിയിച്ചിരിക്കുന്നത്. പരിക്കേറ്റിവരില്‍ ഒരാളൊഴിച്ച് ബാക്കിയെല്ലാവരും വിദ്യാര്‍ത്ഥികളാണ്. ഇപ്പോഴും വെടിവെപ്പിനുള്ള കാരണം എന്താണെന്ന് പോലീസിന് വ്യക്തമായിട്ടില്ല.

പരിക്കേറ്റ രണ്ട് പേരെ സര്‍ജറിക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബാക്കിയുള്ളവരുടെ നില ഗുരുതരമല്ല. പ്രിയപ്പെട്ടവരുടെ നഷ്ടപ്പെട്ടവരുടെ ദു:ഖത്തിനൊപ്പം ചേരുന്നുവെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഹൃദയഭേദകമായ കാര്യങ്ങളാണ് ഓക്‌സ്‌ഫോര്‍ഡിലെ വിദ്യാര്‍ത്ഥികള്‍ സംഭവത്തെ കുറിച്ച് പറയുന്നത്. താന്‍ കെമിസ്ട്രി ക്ലാസിലായിരുന്നപ്പോഴാണ് വെടിവെപ്പ് നടന്നതെന്നും, ഗ്ലാസുകള്‍ തകര്‍ന്ന് വീഴുന്ന ശബ്ദം കേട്ടിരുന്നുവെന്നും വിദ്യാര്‍ത്ഥിയായ ആബി ഹോഡര്‍ പറയുന്നു. എന്റെ അധ്യാപിക അവിടെ നിന്ന് രക്ഷപ്പെടാനാണ് ശ്രമിച്ചത്. അവരാകെ ഭയന്ന് പോയിരുന്നുവെന്നും ഹോഡര്‍ പറഞ്ഞു. പിന്നീട് ബാരിക്കേഡ് വെച്ച് അവിടെ സീല്‍ ചെയ്യാനായിരുന്നു ഞങ്ങള്‍ ശ്രമിച്ചതെന്നും ഹോഡര്‍ വ്യക്തമാക്കി.

ഒരു ഷൂട്ടിംഗിനെ നേരിടാന്‍ വേണ്ടി സജ്ജമായിരുന്നു ഓക്‌സ്‌ഫോര്‍ഡ് സ്‌കൂളെന്ന് മൈക്കിള്‍ മക്കാബെ പറയുന്നു. കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വളരെ ഭയാനകമായ കാര്യമാണ് നടന്നിരിക്കുന്നതെന്ന് മിഷിഗണ്‍ ഗവര്‍ണര്‍ ഗ്രെച്ചന്‍ വിറ്റ്മര്‍ പറഞ്ഞു. ഇത്തരം അതിക്രമങ്ങളില്‍ നിന്ന് പരസ്പരം രക്ഷിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്നും വിറ്റ്മര്‍ പറഞ്ഞു. അതേസമയം തോക്ക് നിയന്ത്രണത്തിനുള്ള വാദം ഇതോടെ ശക്തമായിരിക്കുകയാണ്. ഒപ്പം മാനസികാരോഗ്യ ചര്‍ച്ചകളും സജീവമായി. പല സംസ്ഥാനങ്ങളിലും യുഎസ്സില്‍ എളുപ്പത്തില്‍ തോക്കുകള്‍ ലഭിക്കുന്നത് ഇത്തരം സംഭവങ്ങള്‍ക്ക് പ്രധാന കാരണമാകുന്നുണ്ട്.

Recommended Video

cmsvideo
മനുഷ്യന് ഭീഷണിയായി ഒമിക്രോൺ യൂറോപ്പിലും യുഎസ്സിലും കൊവിഡ് തരംഗം

ആഗ്രയിലെ 9 സീറ്റും ബിജെപിക്ക് നഷ്ടപ്പെട്ടേക്കും, ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍ എസ്പിയുടെ കുതിപ്പ്ആഗ്രയിലെ 9 സീറ്റും ബിജെപിക്ക് നഷ്ടപ്പെട്ടേക്കും, ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍ എസ്പിയുടെ കുതിപ്പ്

English summary
firing in us high school ibn michigan, three students dead, police arrest shooter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X