പാകിസ്ഥാനിൽ വാഹന വ്യൂഹത്തിന് നേരെ വെടിവെയ്പ്പ്; 50 ഓളം പേർ കൊല്ലപ്പെട്ടു
പാകിസ്ഥാനിൽ അകടമ്പി വാഹനങ്ങൾക്ക് നേരെയുണ്ടായ വെടിവെയ്പ്പിൽ 50 ഓളം പേർ കൊല്ലപ്പെട്ടു. 8 സ്ത്രീകളും 5 കുട്ടികളും ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന കുറം ഗോത്ര ജില്ലയിലാണ് സംഭവം.

പാരാചിനാറിൽ നിന്ന് പെഷവാറിലേക്ക് പോകുകയായിരുന്ന 200 ഓളം വാഹനങ്ങൾക്ക് നേരെയാണ് അക്രമികൾ വെടിയുതിർത്തത്. അതേസമയം മരണസംഖ്യ ഉയരാമെന്നും പരിക്കേറ്റ 11 പേരുടെ നില ഗുരുതരമാണെന്നും ഖൈബർ പഖ്തൂൺഖ്വ ചീഫ് സെക്രട്ടറി നദീം അസ്ലം ചൗധരി പറഞ്ഞു. ഷിയാ സമുദായത്തിൽപ്പെട്ടവരാണ് വാഹനവ്യൂഹത്തിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. ഷിയ-സുന്നി വിഭാഗങ്ങൾ തമ്മിൽ കടുത്ത പോരാട്ടം നിലനിൽക്കുന്ന മേഖലയാണ് കുറോം. സമീപകാലത്ത് പാകിസ്ഥാൻ താലിബാന്റേയും ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരുടെയും ആക്രമണങ്ങളുടെ കേന്ദ്രമായി സ്ഥലം മാറിയിരുന്നു.
ഈ സപ്റ്റംബറിലും ഇവിടെ 25 പേരോളം കൊല്ലപ്പെട്ടിട്ടുണ്ട്. ഒക്ടോബറിൽ മറ്റൊരു അകമ്പടി വാഹനത്തിന് നേരേയും കല്ലേറുണ്ടായിരുന്നു. അന്ന് 15 പേരാണ് കൊല്ലപ്പെട്ടത്. അടുത്തിടെയാണ് പാരച്ചിനാൽ റോഡ് തുറന്നത്. വ്യാഴാഴ്ചത്തെ ആക്രമണത്തോടെ പ്രദേശത്തിന്റെ സുരക്ഷ സംബന്ധിച്ച് ചോദ്യം ഉയരുകയാണ്.












Click it and Unblock the Notifications